വയനാട് ദുരന്തത്തില്‍ മരണസംഖ്യ 400 കടന്നു; കാണാമറയത്ത് ഇനിയും ഇരുന്നൂറോളം പേര്‍
ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ മരണം 400 കടന്നു. ഇതുവരെ 172 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 16 ക്യാമ്പുകളിലായി 2514 പേരാണ് കഴിയുന്നത്. ഇതില്‍ 500 ലധികം കുട്ടികളും ആറ് ഗര്‍ഭിണികളുമുണ്ട്. ദുരന്തം നടന്ന് ഏഴാംദിനത്തിലും തെരച്ചില്‍ തുടരുകയാണ്. 12 സോണുകളായി 50 പേര്‍ വീതമുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇടിഞ്ഞ വീണ കെട്ടിടത്തിന് സമീപമായിട്ടാണ് തെരച്ചില്‍ നടത്തുന്നത് ചൂരല്‍മല ഭാഗത്തേക്ക് ആളുകളെ കടത്തിവിടുന്നത് പാസ് നല്‍കയാണ്. 1500 വോളണ്ടിയേഴ്‌സിനെ മാത്രമാണ് കടത്തിവിടുന്നത്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.
ഇന്നലെ തെരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് സുരക്ഷിതരായി തിരിച്ചെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് വൈകിയത്. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി
More »
വയനാട്ടില്‍ ഖനനത്തിനും കയ്യേറ്റങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനിന്നു; രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനത്തിനും കയ്യേറ്റങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനിന്നുവെന്നും ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. 'ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. പരിസ്ഥിതി ലോല മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി മനുഷ്യരെയും സംരക്ഷിക്കുമെന്ന്' വനം മന്ത്രി അഭിപ്രായപ്പെട്ടു.
പ്രദേശത്ത് കയ്യേറ്റം തടയാന്‍ നടപടികളുണ്ടായിട്ടില്ല. കയ്യേറ്റത്തിന് പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ സംരക്ഷണം നല്‍കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്.
More »
മണ്ണിലേക്കവര്‍ ഒന്നിച്ചു മടങ്ങി; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു
വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് പേര്‍ക്ക് ഹാരിസണ്‍ മലയാളത്തിന്റെ പത്തുമലയിലെ ഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ ജന്മനാട് വിട നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ഒരു വട്ടം കൂടി നേരില്‍ കണ്ട് തങ്ങളുടെ ഉറ്റവര്‍ ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്‌കാരം സര്‍വ്വമത പ്രാര്‍ത്ഥനയോടെ നടന്നു. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്.
More »
ശ്രീജേഷിന് മുന്നില്‍ മുട്ടുമടക്കി ബ്രിട്ടന്‍; ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍
പി ആര്‍ ശ്രീജിഷ് എന്ന മലയാളി ഗോള്‍കീപ്പര്‍ പോസ്റ്റിനു കീഴെ പാറപോലെ ഉറച്ചു നിന്നതോടെ ബ്രിട്ടീഷ് താരങ്ങള്‍ മുട്ടുമടക്കി. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ എത്തി.തന്റെ അവസാന ഒളിമ്പിക്സ് ടൂര്‍ണമെന്റ് കളിക്കുന്ന ശ്രീജേഷിന്റെ അസാധ്യ മികവില്‍ ഇന്ത്യ ബ്രിട്ടനെ തകര്‍ത്തെറിഞ്ഞ് സെമിഫൈനലിന് യോഗ്യത നേടി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ഹോക്കിയില്‍ മികച്ച ടീമുകളില്‍ ഒന്നായ ബ്രിട്ടന്‍ ഇന്ത്യക്ക് എതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . ആക്രമണ മത്സരം കളിക്കുന്ന ടീമിന് എതിരെ ഇന്ത്യ പ്രതിരോധ സമീപനം സ്വീകരിച്ചാണ് കളിച്ചത്.
അതിനാല്‍ തന്നെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന് പിടിപ്പത് പണി ആയിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം ഭംഗി ആയി ചെയ്ത താരം പെനാല്‍റ്റിയില്‍ ഇന്ത്യക്ക് രക്ഷകനായി. ഇന്ത്യ തങ്ങള്‍ക്ക് കിട്ടിയ 4 അവസരങ്ങളും ഗോള്‍
More »
രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും വയനാട്ടില്‍ 100 വീടുകള്‍ വീതം വച്ച് നല്‍കും
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ വാഗ്ദാനംചെയ്തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നാഷണല്‍ സര്‍വീസ് സ്‌കീം 150 ഭവനങ്ങള്‍ അല്ലെങ്കില്‍ അത് തുല്യമായ തുക നല്‍കും. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും.
More »
മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിച്ചു മോഹന്‍ലാല്‍; എത്തിയത് സൈനിക യൂണിഫോമില്‍
കല്‍പ്പറ്റ : നടനും ലഫ്. കേണലുമായ മോഹന്‍ലാല്‍ വയനാട്ടിലെത്തി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു . ടെറിട്ടോറിയല്‍ ആര്‍മി ലഫ്. കേണല്‍ ആണ് മോഹന്‍ലാല്‍. സൈനിക യൂണിഫോമില്‍ മേജല്‍ രവിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. മേപ്പാടി സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്.
അവിടെനിന്നു ചൂരല്‍മല ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈ, പുഞ്ചിരിമട്ടം ഭാഗത്തേയ്ക്ക് പോയി. പോന്നവഴിയില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളില്‍ ഇറങ്ങി രക്ഷാ പ്രവര്‍ത്തകരുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചയിടങ്ങളിലേക്കെല്ലാം മോഹന്‍ലാല്‍ പോകും. മുംബൈയില്‍ നിന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. വയനാടിന്റെ ദുഃഖത്തില്‍
More »
മുതല കണ്ണീര്‍ ഒഴുക്കുന്നു; രാഹുലിന്റെ വയനാട് സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി
രാഹുലിന്റെ വയനാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. മുതല കണ്ണീര്‍ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതര്‍ക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കുഴിച്ച് മൂടിയത് യുപിഎ സര്‍ക്കാരാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ പോലും രാഹുല്‍ പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപി്ച്ചു
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടില്‍ വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദര്‍ശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുലും പ്രിയങ്കയും കൂടി കാഴ്ച നടത്തും.
ഇന്നലെ
More »
വയനാട് ദുരന്ത ഭൂമിയില്‍ ഒറ്റപ്പെട്ട 4 പേരെ നാലാം ദിനം ജീവനോടെ കണ്ടെത്തി
വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത ഭൂമിയില്‍ നിന്ന് നാലാം ദിവസം നാലുപേരെ ഒറ്റപ്പെട്ട നിലയില്‍ വീട്ടില്‍ നിന്ന് ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നില്‍ നിന്ന് രണ്ടു പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ദുരന്തത്തിനിടയില്‍ വീട്ടില്‍ ഒറ്റപ്പെട്ടു പോയവരായിരുന്നു ഇവര്‍.
ഇതില്‍ ഒരു സ്ത്രീക്ക് കാലിന് പരുക്കുണ്ട്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
പടവെട്ടിക്കുന്നിലെ ബന്ധു വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ഇവര്‍.ജോമോള്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഒരു വീടിന്റെ തകര്‍ന്ന ഭാഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. വീടിനെ കാര്യമായി ഉരുള്‍പൊട്ടല്‍ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകര്‍ന്നതോടെ നാലുപേരും ഒറ്റപ്പെട്ടുപോയിരുന്നു.
More »
ദുരന്ത ബാധിതരുടെ വേദനയില്‍ പങ്കുചേരുന്നു, ആര്‍മിയുടെ ധീരതയെ അഭിനന്ദിക്കുന്നു; വയനാട് ദുരന്തത്തില്‍ ജോ ബൈഡന്‍
വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുമുണ്ടെന്ന് ജോ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ തങ്ങളും പങ്കുചേരുന്നു. അതിസങ്കീര്‍ണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ സര്‍വീസ് അംഗങ്ങളുടെ ധീരതയെ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ബൈഡന്‍ അറിയിച്ചു.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 297 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് നാലാം ദിനത്തിലേക്ക് കടക്കുകയാണ്. 8000ല്‍ അധികം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞുവരുന്നത്. പൊലീസ്, സൈന്യം, അഗ്നിരക്ഷാ സേന, നാട്ടുകാര്‍ മുതലായവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പ്രദേശത്ത്
More »