തൃശൂരില്‍ അമ്മ ചിതയൊരുക്കി ആത്മഹത്യ ചെയ്തു, ദുബായില്‍ നിന്നെത്തിയ മകള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം
തൃശൂര്‍ : വാടാനപ്പള്ളിയില്‍ 52കാരി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ആത്മഹത്യ ചെയ്തത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ദുബായിലായിരുന്ന മകള്‍ ബിലു കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്നയിടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേയ്ക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകള്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് കത്തിത്തീര്‍ന്ന ചിത
More »
വനിത ഡോക്ടര്‍ വീടുകയറി യുവതിയെ വെടിവച്ച സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവുമായുള്ള അടുപ്പം
തിരുവനന്തപുരം : വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റ സംഭവം വ്യക്തി വൈരാഗ്യം. പരിക്കേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായുള്ള അടുപ്പം വ്യക്തിവൈരാഗ്യത്തിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ വനിതാ ഡോക്ടറായ ദീപ്തിമോള്‍ ജോസ് ഇന്നലെയാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
അറസ്റ്റിലായ ദീപ്തിയും ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. അവിടെവച്ച് ഇവര്‍ അടുപ്പത്തിലായിരുന്നു. ഈ അടുപ്പമാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. രണ്ട് പേരും വിവാഹിതരാണ്. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച എയര്‍ഗണ്‍ ഉപയോഗിച്ച് വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിക്ക് നേരെ ദീപ്തി വെടിയുതിര്‍ത്തത്. ആക്രമത്തില്‍ ഷിനിക്ക് വലുതു കൈക്ക് പരിക്കേറ്റിരുന്നു.
More »
ചൂരല്‍മലയില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മാണത്തില്‍; വാഹനങ്ങളും യന്ത്രങ്ങളും എത്തിക്കാനാവും
കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കാന്‍ സൈന്യം ബെയ്‌ലി പാലം നിര്‍മാണത്തില്‍. ഒലിച്ചു പോയ ചൂരല്‍മല പാലത്തിന്റെ ഭാഗത്താണ് സൈനികരിലെ നൂറിലേറെ വിദഗ്ധര്‍ പാലം നിര്‍മിക്കുന്നത്. ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങളും ടിപ്പറുകളും ജെസിബിയും ജനറേറ്ററും അടക്കം എത്തിച്ചാല്‍ മാത്രമേ മുണ്ടകൈയില്‍ രക്ഷാ പ്രവര്‍ത്തനം മുന്നേറു. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്നതിന് യന്ത്രങ്ങള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സൈന്യം ബെയ്‌ലി പാലം അതിവേഗം നിര്‍മ്മിക്കുന്നത്. യുദ്ധമുഖത്തെ നീക്കങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കുന്ന അതിവേഗ പാലമാമാണിത്.
ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക നടപാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. സൈന്യവും ഫയര്‍ ഫോഴ്സും സംയുക്തമായാണ് നടപ്പാലം നിര്‍മ്മിച്ചത്. അതിവേഗം ആളുകളെ രക്ഷിക്കാനായിരുന്നു ഈ പാലം. എന്നാല്‍ ഇനി
More »
മുണ്ടക്കൈയിലേത് നടുക്കുന്ന കാഴ്ചകള്‍; വീടുകള്‍ക്കുള്ളില്‍ നിരവധിമൃതദേഹങ്ങള്‍, പുറത്തെടുക്കുക അതീവ ദുഷ്കരം
വയനാട് : ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മുണ്ടക്കൈയിലെ മലമുകളില്‍ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവ പുറത്തെടുക്കുക അതീവ ദുഷ്കരം ആണ്. സൈന്യവും എന്‍ ഡി ആര്‍ എഫും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം വീടുകളുടെ അവശിഷ്ടങ്ങള്‍ നീക്കി മണ്ണില്‍ പുതഞ്ഞു കിടക്കുന്നവരെ പുറത്തെത്തിക്കുന്ന ജോലികളിലാണ് . ആദ്യത്തെ മൂന്നു വീടുകള്‍ക്കുള്ളില്‍ തന്നെ 8 മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ അവ പുറത്തെത്തിക്കുക മണിക്കൂറുകള്‍ നീളുന്ന ജോലിയാണ്.
തകര്‍ന്നടിഞ്ഞ ഒരു വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തിരച്ചിലിനിടെ പല ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കും.
More »
പ്രതികൂല കാലവസ്ഥ: വയനാട് സന്ദര്‍ശനം ഉപേക്ഷിച്ചതായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും
വയനാട്ട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നു ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തില്ല. പ്രതികൂല കാലാവസ്ഥ മൂലം യാത്ര മാറ്റിവെക്കുകയാണെന്ന് രാഹുല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.
'ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും ഞാനും പ്രിയങ്കയും വയനാട് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.
എന്നാല്‍, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. എത്രയും വേഗം ഞങ്ങള്‍ എത്തുമെന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇതിനിടയില്‍ ആവശ്യമായ എല്ലാ സഹായം നല്‍കുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. ഞങ്ങളുടെ മനസ്സ് വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്'' എന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലൂടെ
More »
ഉള്ളുലഞ്ഞു വയനാട്; രക്ഷാദൗത്യം കഠിനം
വയനാട് : മേപ്പാടി, ചൂരല്‍മലയിലും മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ കുതിച്ചുയരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. മരണം ഇതിനിനോടകം 100 പിന്നിട്ടു. കാണാതായവരും ഗുരുതരമായി പരിക്കേറ്റവരും നിരവധി. ഉരുള്‍പൊട്ടലിൽ പാലം ഒലിച്ചു പോയത്തോടെ മുണ്ടക്കൈ പ്രദേശത്തേക്ക് എത്തിപ്പെടുക അതി കഠിനമാണ്. 250 ലേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും നാശം വിതച്ച മുണ്ടക്കൈ മേഖലയിലേയ്ക്ക് എത്താനാവാത്തതും കോടമഞ്ഞും ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്.
ചാലിയാര്‍ പുഴയിലൂടെ മുപ്പതോളം മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിയത്. മൃതദേഹാശിഷ്ടങ്ങള്‍ കിട്ടുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപടകടമുണ്ടായ മുണ്ടക്കൈ. ശക്തമായ കുത്തൊഴുക്ക് ഉള്ളതിനാല്‍ പുഴയില്‍നിന്നും വനത്തില്‍ നിന്നും വനത്തില്‍നിന്നും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോയെന്നു
More »
5 വര്‍ഷത്തിനിടെ വിദേശത്ത് മരണപ്പെട്ടത് 633 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കൂടുതല്‍ കാനഡയിലും അമേരിക്കയിലും
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരണപ്പെട്ടത് 633 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട രേഖകള്‍. പ്രകൃതി ദുരന്തം, അപകടം, ആരോഗ്യകാരണങ്ങള്‍, എന്നീ കാരണങ്ങളിലെല്ലാം മരിച്ചവരുടെ ആകെ കണക്കാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്.
41 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയാണ് മുന്നില്‍. 172 പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കാനഡയില്‍ മരിച്ചത്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 108 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ മരിച്ചു. ആകെ മരണങ്ങളില്‍ 19 പേര്‍ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പത് പേര്‍ കാനഡയിലും ആറ് പേര്‍ ആമേരിക്കയിലുമാണ് ആക്രമിക്കപ്പെട്ടത്. ഒരോ ആള്‍ വീതം ചൈനയിലും യുകെയിലും കിര്‍ഗിസ്ഥാനിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.
കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ ഉന്നയിച്ച
More »
മരണസംഖ്യ ഉയരുന്നു, വയനാട്ടിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററുകള്‍ കോഴിക്കോട് ഇറക്കി
വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതില്‍ ചൂരല്‍മല മേഖലയില്‍ എട്ടു മരണം, നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. നാലും പുരുഷന്മാര്‍, മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.
നിരവധി പേരെ കാണാതായിട്ടുള്ളതായാണ് വിവരം. ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്തുന്നുണ്ട്. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും
More »
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം; മരണം 100 കവിഞ്ഞു
കല്‍പ്പറ്റ : വയനാട്ടില്‍ മേപ്പാടി മുണ്ടക്കൈയില്‍ ചൊവ്വാഴ്ച രാത്രിയും പുലര്‍ച്ചെയുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം. മരണം 100 കവിഞ്ഞു. കാണാതായവരുടെ എണ്ണവും അനവധിയാണ്. രണ്ട് തവണയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധി വീടുകള്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. 100-ലധികം പേര്‍ ചികിത്സയിലുണ്ട്. നിരവധി പേരുടെ നില ഗുരുതരം ആണ്.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തുനിന്ന് പത്തിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തി നിരവധി ഹോംസ്റ്റേകള്‍
ഉണ്ടായിരുന്നു.
More »