നാട്ടുവാര്‍ത്തകള്‍

കേരളത്തിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ ആസൂത്രിത മത-വര്‍ഗീയ അധിനിവേശങ്ങള്‍- ചങ്ങനാശ്ശേരി അതിരൂപത
മൂവാറ്റുപുഴ നിര്‍മല കോളേജിനെതിരായ നീക്കം ഗൗരവതരമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഇപ്രകാരം ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറും ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനുമായ ബിഷപ് തോമസ് തറയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്വയംഭരണ സ്ഥാപനമായ മൂവാറ്റുപുഴ നിര്‍മലാ കോളേജില്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണ്. ഒരു

More »

തിരുവനന്തപുരത്ത് വീട്ടിലെത്തി യുവതിയ്ക്ക് നേരെ സ്ത്രീയുടെ വെടിവയ്പ്പ്; വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജം
തിരുവനന്തപുരത്ത് വഞ്ചൂരിയൂരില്‍ യുവതിയ്ക്ക് നേരെ സ്ത്രീയുടെ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം. വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിര്‍ണായക സൂചനകള്‍ ലഭിച്ചില്ല. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാന്‍ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. പ്രതിയെ പിടികൂടാന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്റേതാണെന്നും

More »

പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ഷൂട്ടിങ് താരം മനു ഭാകറിലൂടെ
പാരിസ് : പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍ അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. 0.1 പോയിന്റ് വ്യത്യാസത്തിലാണ് മനുവിന് വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഞ്ചാം ഒളിമ്പിക്സ് മെഡലാണിത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡല്‍ നേടിയത്. ടോക്കിയോ

More »

അമ്പരപ്പിച്ച വിജയത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ അടി
തിരുവനന്തപുരം : അമ്പരപ്പിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ അണികളെ നോക്കുകുത്തിയാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ അടി മൂക്കുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇരു ചേരികളിലായി നിന്ന് നടത്തുന്ന പോര് രണ്ടുവര്‍ഷത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ തന്നെ ബാധിക്കുന്നതാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ കെ.പി.സി.സി. നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം ആണ് ഉയര്‍ന്നത് . ജില്ലാനേതാക്കളുടെ അധികാരം കവരുന്നു, സംഘടനാകാര്യങ്ങള്‍ പുറത്തുപറയുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണു സതീശനെതിരേ കെ.പി.സി.സി. നേതൃയോഗത്തിലുയര്‍ന്നത്. പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനശൈലിക്കെതിരേ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായ പശ്ചാത്തലത്തിലാണു കഴിഞ്ഞദിവസം രാത്രി അടിയന്തര ഓണ്‍ലൈന്‍ നേതൃയോഗം ചേര്‍ന്നത്. സതീശനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.

More »

നരേന്ദ്ര മോദി അടുത്ത മാസം യുക്രൈനിലേക്ക്; യുദ്ധം തുടങ്ങിയ ശേഷമുള്ള ആദ്യ സന്ദര്‍ശനം
ന്യൂഡല്‍ഹി : റഷ്യന്‍ സന്ദര്‍ശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈന്‍ സന്ദര്‍ശിക്കും. 2022ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രൈനിലെത്തുന്നത്. ഒരു മാസം മുമ്പ് ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മോദി യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ച സെലന്‍സ്‌കി അദ്ദേഹത്തെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നിലവിലുള്ള സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഈ മാസം ആദ്യത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി റഷ്യയിലെത്തിയിരുന്നു.

More »

20 കോടിയുടെ തട്ടിപ്പ്: ധന്യ പണം മാറ്റിയത് 8 അക്കൗണ്ടിലേക്ക്; ഉപയോഗിച്ചത് ആഢംബരത്തിന്, ആറ് കാറുകള്‍
തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് അസ്റ്റിസ്റ്റന്റ് ജനറല്‍ മാനേജര്‍ 20 കോടി തട്ടിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കേസിലെ പ്രതി ധന്യ മോഹന്‍ പണം മാറ്റിയത് 8 അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ് മെന്റ് പൊലീസ് പരിശോധിച്ചു. ഇന്നലെയാണ് ധന്യ പൊലീസില്‍ കീഴടങ്ങിയത്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു ധന്യ തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി. അതേസമയം ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് ധന്യ കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യയെ ഇന്ന് പൊലീസ്

More »

നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച മലയാളി വ്‌ളോഗറെ കേരളത്തിലെത്തി തമിഴ്‌ സ്ത്രീകള്‍ പഞ്ഞിക്കിട്ടു
പാലക്കാട് സ്വദേശിയായ വ്‌ളോഗറെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ പഞ്ഞിക്കിട്ടു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് വ്‌ളോഗറെ സ്ത്രീകള്‍ കേരളത്തിലെത്തി കെട്ടിയിട്ട് തല്ലിയത്. തമിഴ്‌നാട് സേലത്ത് നിന്നെത്തിയ സ്ത്രീകളാണ് യുവാവിനെ കൈകാര്യം ചെയ്തത്. മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്നയെ പൊലീസ് സ്ഥലത്തെത്തിയാണ് കെട്ടഴിച്ചുവിട്ട് മോചിപ്പിച്ചത്. തുടര്‍ന്ന് മുഹമ്മദ് അലിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് യുവാവിന് മര്‍ദ്ദനമേറ്റത്. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ചെന്നായിരുന്നു സ്ത്രീകള്‍ ആരോപിച്ചത്. അട്ടപ്പാടിയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്ന. ഇയാള്‍ അട്ടപ്പാടി ചന്തക്കട സ്വദേശിയാണ്. മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെയും മര്‍ദ്ദനമേറ്റ

More »

തിരുവല്ലയില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസ്
പത്തനംതിട്ട : തിരുവല്ലയില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യ. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. ആത്മഹത്യക്ക് കാരണം ഏക മകന്‍ ലഹരിയ്ക്കു അടിമയായതുകൊണ്ടെന്ന കുറിപ്പ് കണ്ടെത്തി. മകനുമായി രാജു തോമസും ഭാര്യയും തര്‍ക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കി. മകന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍, മദ്യപാന ശീലം, വീട് ജപ്തിയായത് തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും പറയുന്നു. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികള്‍ എന്തിനെത്തി എന്നതില്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. വേങ്ങലില്‍ പാടത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉച്ചയോടെയായിരുന്നു സംഭവം

More »

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടി രൂപയുമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയ യുവതി മുങ്ങി
ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions