ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പദവിയിലേക്ക് ആദ്യമായി പുരുഷ നഴ്‌സ്'; അതും വിദേശ റിക്രൂട്ട്‌മെന്റിന് നേതൃത്വം കൊടുത്തയാള്‍
ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസറായിരുന്നു ഇതുവരെ സ്ത്രീ നഴ്‌സുമാര്‍ ആയിരുന്നു. അതിനു മാറ്റം വരുകയാണ്. 80 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ടിന് ഒരു പുരുഷന്‍ ചീഫ് നഴ്‌സിംഗ് ഓഫീസറാകുന്നത്. നഴ്‌സിംഗ് വിഷയങ്ങളില്‍ ഗവണ്‍മെന്റിന്റെ ഏറ്റവും മുതിര്‍ന്ന ഉപദേശകനായി ഇനി ഡങ്കന്‍ ബര്‍ടണ്‍ പ്രവര്‍ത്തിക്കും. ഡെയിം റൂത്ത് മേയുടെ പിന്‍ഗാമിയായാണ് ബര്‍ടണ്‍ എത്തുന്നത്.
25 വര്‍ഷത്തോളം നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, ഏറ്റവും ഒടുവിലായി ഡെപ്യൂട്ടി ചീഫ് നഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. മറ്റേണിറ്റി, വര്‍ക്ക്‌ഫോഴ്‌സ്, കുട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്. 1941 മുതല്‍ 1948 മുതല്‍ ആദ്യത്തെ ചീഫ് നഴ്‌സിംഗ് ഓഫീസറായി സേവനം നല്‍കിയത് ഡെയിം കാതറീന്‍ വാട്ടാണ്. ഇതിന് ശേഷം ഒന്‍പത് സ്ത്രീകളാണ് ഈ സ്ഥാനത്ത് എത്തിയത്.
ബാത്തിലെ റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍
More »
യുകെയില്‍ ജോലിയും ഫാമിലി വിസയും വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 8 ലക്ഷം തട്ടി
യുകെയില്‍ ജോലിയും ഫാമിലി വിസയും വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. യുകെയില്‍ ഫിഷ് കട്ടര്‍ വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിയായ യുവതിയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ ഇടുക്കി തൊടുപുഴ സ്വദേശി വേലംപറമ്പില്‍ ജോബിയെ (28) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, കാട്ടൂര്‍ എസ്എച്ച്ഒ ഇ.ആര്‍.ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.
മാസം 1,80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണെന്ന് പറഞ്ഞ് 8,16,034 രൂപയാണ് കൊളംബസ് ജോബ്സ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
More »
വാഴക്കുളത്ത് പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂവാറ്റുപുഴ : വാഴക്കുളത്ത് പള്ളി വികാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ ആറോടെ പള്ളിയിലെത്തിയ പാചകക്കാരിയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്തിന്റെ താഴത്തെ നിലയില്‍ അച്ചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
More »
ഒമ്പതാം ദിവസം നദിക്കുള്ളില്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ നദിക്കുള്ളില്‍ കണ്ടെത്തി. ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയ വിവരം കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ എക്‌സിലൂടെയാണ് പുറത്തുവിട്ടത്. നേവിയുടെ ഡീപ്‌ഡൈവേഴ്സ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
എസ്‌കവേറ്റര്‍ ഉപയോഗിച്ചും പുഴയില്‍ ഡ്രഡ്ജിങ് നടത്തുന്നുണ്ട്. ഷിരൂര്‍ എസ്പിയും ട്രക്ക് നദിക്കുള്ളിലുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി വെള്ളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തിരച്ചില്‍ നടത്തും. 60 മീറ്റര്‍ താഴ്ചയില്‍ പരിശോധന നടത്താന്‍ സാധിക്കുന്ന ബൂം യന്ത്രം ഉപയോഗിച്ച് ട്രക്ക് കണ്ടെത്തിയ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ട്.
ലോറി കരഭാഗത്ത് ഇല്ലെന്നും എന്നാല്‍ മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. കനത്ത ഒഴുക്കാണ്
More »
അവസാന മണിക്കൂറില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കവെയാണ് ഹൈക്കോടതി റിപ്പോര്‍ട്ട് ഒരാഴ്ചയ്‌ത്തേക്ക് തടഞ്ഞിരിക്കുന്നത്. നിര്‍മ്മാതാവ് സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സജിമോന്‍ ഹര്‍ജി നല്‍കിയിരുന്നത്. മലയാള സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ ആയിരുന്നു സര്‍ക്കാറിന്റെ തീരുമാനം. 62 പേജ് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്.
മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്ന് കണ്ടെത്തിയ പേജുകളാണ് ഒഴിവാക്കിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ്
More »
യുകെ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പും ബലാല്‍സംഗവും; പരാതിയുമായി യുവതി
ലണ്ടന്‍/ ലുധിയാന : യുകെ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പും ബലാത്സംഗവും. യുകെയിലേക്കുള്ള വിസ ശരിയാക്കിതരാമെന്ന് കബളിപ്പിച്ച് സുഹൃത്തും ബന്ധുവും ചേര്‍ന്ന് പണം തട്ടിയെടുത്തെന്നും ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നും 22 കാരിയായ യുവതി പരാതിപ്പെട്ടു.
പ്രതികളില്‍ ഒരാളായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാള്‍ ഒളിവിലാണ്. യുകെയിലേക്കുള്ള വിസ ഒരുക്കുന്നതിനായി പ്രതികള്‍ തന്നില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. സുഹൃത്തിനും ഒളിവിലുള്ള ഇയാളുടെ ബന്ധുവിനുമെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് പ്രതിയെ യുവതി കാണുന്നതും വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞത്. തുടര്‍ന്ന് യുകെയിലേക്ക് മാറാന്‍ സഹായിക്കാമെന്ന് പ്രതി ഉറപ്പുനല്‍കി. വിസ എത്തിയെന്ന് പറയുകയും മേയ് ഒന്നിന്, പ്രതിയുടെ വീട്ടിലേക്കും അവിടെ
More »
മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിവസവും ലക്ഷ്യം കണ്ടില്ല
കര്‍ണാടക ഷിരൂരിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കാണാതായ സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ സ്ത്രീകളില്‍ ഒരാളാണ് സന്ന ഹനുമന്തപ്പ. ഇങ്ങനെ കാണാതായ നാല് പേരില്‍ ഒരാളാണ് ഇവര്‍. മൃതദേഹം തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം, കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ് അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നു മുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്‌നല്‍
More »
ആദായനികുതി നിയമത്തില്‍ സമഗ്ര പരിഷ്‌കരണം; മൂന്നുലക്ഷം രൂപ വരെ നികുതിയില്ല
ആദായനികുതി നിയമത്തില്‍ സമഗ്ര പരിഷ്‌കരണവുമായി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. ആദായനികുതി റിട്ടേണ്‍ വൈകിയാല്‍ നിയമനടപടിയില്ല. കോര്‍പറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു.
പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു, സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000ത്തില്‍നിന്ന് 75,000 രൂപയാക്കി. മൂന്നുലക്ഷം രൂപ വരെ നികുതിയില്ല.
മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
തൊഴില്‍, മധ്യവര്‍ഗം, ചെറുകിട ഇടത്തരം മേഖലകള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യമെന്ന് പറഞ്ഞു തുടങ്ങിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സുശക്തമെന്ന് പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണ
More »
ബജറ്റില്‍ 4 കോടി യുവാക്കള്‍ക്ക് തൊഴില്‍ അവസരം, 10 ലക്ഷം വരെ വിദ്യാഭ്യസ വായ്പ
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തൊഴില്‍, മധ്യവര്‍ഗം, ചെറുകിട ഇടത്തരം മേഖലകള്‍ക്കു ഊന്നല്‍. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സുശക്തമെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അവകാശപ്പെട്ടു. പുതിയതായി ജോലിക്കു കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു. 210 ലക്ഷം യുവാക്കള്‍ക്ക് ഇതു ഗുണകരമാകും.
തൊഴില്‍ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യസ, നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി അനുവദിച്ചു. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, 1 .52 ലക്ഷം കോടി കാര്‍ഷിക മേഖലയ്ക്ക്, കാര്‍ഷിക രംഗത്തെ ഗവേഷണത്തിന് പ്രത്യേക പദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി
More »