നാട്ടുവാര്‍ത്തകള്‍

എട്ടാം തവണയും കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള കോടതി വിധി നടപ്പിലാക്കാനാവാതെ പിന്മാറി പൊലീസ്
കോതമംഗലം പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയില്‍ കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമം വീണ്ടും പരാജയപ്പെട്ടു. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്നുള്ള കോടതി വിധി നടപ്പിലാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഗെയിറ്റ് പൊളിച്ച് അകത്ത് കയറാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധത്തിനിടെ മൂന്ന് വിശ്വാസികള്‍ തളര്‍ന്ന് വീണു. തളര്‍ന്നുവീണ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇത് എട്ടാം തവണയാണ് വിധി നടപ്പിലാക്കാന്‍ ശ്രമിച്ചു പോലീസ് പരാജയപ്പെടുന്നത്. വിധി നടപ്പിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് പൂര്‍ണമായി പിന്‍മാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കോതമംഗലത്തിന് പുറമെ എറണാകുളം മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള

More »

14കാരന് നിപ വൈറസ് ബാധയുണ്ടായത് കാട്ടമ്പഴങ്ങയില്‍ നിന്ന്
മലപ്പുറത്ത് 14കാരന്‍ നിപ ബാധിച്ച് മരിച്ച സംഭവത്തില്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി ആരോഗ്യ വകുപ്പ്. കാട്ടമ്പഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പ്രാഥമിക നിഗമനം. ഐസിഎംആര്‍ സംഘം വിശദമായ പരിശോധന നടത്തും. 14കാരന്‍ അമ്പഴങ്ങ കഴിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം പുറത്തുവരും. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണമുള്ളവരില്‍ നാല് പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. അതേസമയം 14കാരന്റെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. ഐസിഎംആര്‍ സംഘം മഞ്ചേരി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയില്‍ ഐസിഎംആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബ് എത്തുന്നതോടെ പരിശോധനകള്‍

More »

പ്രസവത്തിന് ആഴ്ചകള്‍ക്കു ശേഷം യുവതി ജീവനൊടുക്കി, പിന്നാലെ ആശുപത്രി എക്‌സ്‌റേ മുറിയില്‍ ഭര്‍ത്താവും തൂങ്ങി മരിച്ചു
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവം നടന്നതിന് പിന്നാലെ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി പത്തരയോടെയാണ് മരിയ റോസിന്റെ മരണം സ്ഥീരികരിച്ചത്. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറി ഇമ്മാനുവല്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്ന് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. കൊങ്ങോര്‍പ്പിള്ളി പഴമ്പിള്ളി

More »

കേരളത്തില്‍ വീണ്ടും നിപ മരണം; ഏഴ് പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
കോഴിക്കോട് : കേരളത്തിന് ആശങ്ക സമ്മാനിച്ചു കോഴിക്കോട്ടു വീണ്ടും നിപ മരണം. നിപ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ പതിനാലുകാന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസുകാരനാണ് മരിച്ചത്. ഇക്കഴിഞ്ഞ 15-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടായത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്കായി പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും സാംപിള്‍ ഫലം ഇന്നലെ പോസിറ്റീവ് ആകുകയുമായിരുന്നു. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയെ മഡിക്കല്‍ കോളേജിലേക്ക് മാറ്റി. പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥി

More »

കോട്ടയത്ത് കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; കേസെടുത്ത് പൊലീസ്
കോട്ടയം : പാലാ രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്‍ മരിയ(51)യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍ മരിയയ്ക്ക് ഓര്‍മ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുവെന്ന് ഒപ്പമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു സിസ്റ്റര്‍ ആന്‍ മരിയ. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് കന്യാസ്ത്രീ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് സിസ്റ്റര്‍ ആന്‍ മരിയയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് രാമപുരം പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

More »

നാട്ടില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറിനകം കുവൈത്തിലെ അപ്പാര്‍ട്ടുമെന്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലില്‍ മാത്യൂസ് മുളയ്ക്കല്‍ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിന്‍ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് അബ്ബാസിയയിലുള്ള അല്‍ ജലീബ് മേഖലയിലെ രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തത്തില്‍ ശ്വാസംമുട്ടിയാണ് മരണമെന്നാണ് വിവരം. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍

More »

ബീച്ച് ആശുപത്രിയിലെ പീഡനം; ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ പ്രതിയായ ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. പ്രതിയായ ഫിസിയോ തെറാപിസ്റ്റ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി 18 വയസുകാരിയായ യുവതി ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ട്. മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ നിന്ന് എത്തിയ ഫിസിയോ തെറാപിസ്റ്റാണ് ആരോപണവിധേയനെന്നാണ് വിവരം. ഫിസിയോ തെറാപ്പിയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വെള്ളയില്‍ പൊലീസാണ് അന്വേഷണം

More »

കര്‍ണാടകയില്‍ നാല് ദിവസം മുമ്പ് മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് സിദ്ധരാമയ്യ
കര്‍ണാടകയിലെ അഗോളയില്‍ നാല് ദിവസം മുമ്പ് മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഇടപെടല്‍. നാലുദിവസമായി അര്‍ജുനും ലോറിയും മണ്ണിനടിയിലെന്നാണ് സംശയം. ലോറിയുടെ ജിപിഎസ് അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ ഭാഗമാണ്. അര്‍ജുന്റെ വാഹനത്തിന്റെ എന്‍ജിന്‍ ഇന്നലെ വരെ ഓണ്‍ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ആര്‍ടിഒയും വാഹനം മണ്ണിനടിയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ

More »

'കുഞ്ഞൂഞ്ഞിന്റെ ഓര്‍മകള്‍ക്ക് ഒരുവയസ്'; സംസ്ഥാനമെങ്ങും അനുസ്മരണ പരിപാടികള്‍
പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ ഓര്‍മകള്‍ക്ക് വ്യാഴാഴ്ച ഒരുവയസ് തികയുന്നു. കേരളക്കരയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി 2023 ജൂലൈ 18നാണ് മരണമടഞ്ഞത്. ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉമ്മന്‍ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവര്‍ഷം പിന്നിടുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഓര്‍മയായി ഒരു വര്‍ഷം എത്തുമ്പോഴും പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് ജന പ്രവാഹമാണ്. എല്ലാ ഞായറാഴ്‌ചയും സഹായം തേടി എത്തിയിരുന്നവര്‍ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയില്‍ ഒരു നിവേദനം വെച്ച ശേഷമാണ് എംഎല്‍എയും ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. കഴിഞ്ഞ ഒരുവര്‍ഷം മുന്നില്‍ നിറഞ്ഞ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions