തദ്ദേശീയര്‍ക്ക് 75% ജോലി സംവരണം: കര്‍ണാടകയില്‍ പതിനായിരക്കണക്കിന് മലയാളികളുടെ പണി തെറിക്കും
ബംഗളൂരു : കര്‍ണാടകയില്‍ സ്വകാര്യ സ്ഥാനപങ്ങളിലെ ജോലിയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകത്തില്‍ വ്യവസായമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനംവരെ നിയമനങ്ങള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരംനല്‍കി. ഇതോടെ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി.
കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണം നല്‍കാനുമാണ് ബില്‍ പറയുന്നത്. 15 വര്‍ഷത്തിലധികമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ബില്ലിന്റെ ഗുണംലഭിക്കും. ഇവര്‍ നിയമനത്തിനുമുന്‍പ് നിര്‍ദിഷ്ടപരീക്ഷ പാസാകണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. എന്നാല്‍, 15
More »
കൊച്ചിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു; സീനിയേഴ്സ് അറസ്റ്റില്‍
കൊച്ചി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സിങ് വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ് ചെയ്‌തെന്ന പരാതിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. നാലാം വര്‍ഷ വിദ്യാര്‍ത്ഥി സുജിത് കുമാര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗോവിന്ദ് നായര്‍ എന്നിവരാണ് അറസ്റ്റിലായത്. ചേരാനല്ലൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാര്‍ത്ഥി റാഗിംഗിന് ഇരയായെന്ന് പരാതിയില്‍ പറയുന്നു.
പരാതി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഹാങ്ങര്‍ കൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. തന്റെ മകനെ മാത്രമല്ല മറ്റ് വിദ്യാര്‍ത്ഥികളെയും സീനിയേഴ്സ് മര്‍ദിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകന്‍ കോളേജില്‍ സൈന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളാണ് സീനിയേഴ്‌സിന്റെ അടുത്ത് ചെന്നില്ലെങ്കില്‍ അതിനുള്ളത്
More »
കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് പാലക്കാട് അമ്മയും മകനും മരിച്ചു
പാലക്കാട് : കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും താമസച്ചിരുന്നത്. സ്വകാര്യ ബസ് ജീവനക്കാരനാണ് രഞ്ജിത്ത്.
കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത് ശക്തമായ മഴയും കാറ്റുമായിരുന്നു. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്ത് ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. എന്നാല്‍ അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല.
രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഴയെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറിത്താമസിക്കാന്‍ ഇവര്‍
More »
കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയത് 46 മണിക്കൂറിന് ശേഷം
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം 46 മണിക്കൂറിന് ശേഷം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകി എത്തുന്നത് ഇവിടെയാണ്.
തുണി മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് ആദ്യം കണ്ട കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി പറഞ്ഞു. കമിഴ്ന്ന് കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തുണി നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നുവെന്ന് ജോയിയുടെ മൃതദേഹം കണ്ട ശുചീകരണ തൊഴിലാളി പറയുന്നു.
രാവിലെ ഒമ്പതുമണിയോടെയാണ് തകരപ്പറമ്പിലെ ശ്രീചിത്ര പുവര്‍ഹോമിന് പിന്നിലെ കനാലില്‍ മൃതദേഹം കണ്ടെത്തുന്നത്. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും
More »
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നത് 160 സിനിമകള്‍!
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍. ആദ്യമായാണ് ഇത്രയധികം സിനിമകള്‍ അവാര്‍ഡിനായി മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 154 സിനിമകള്‍ ആയിരുന്നു മത്സരിച്ചത്. രണ്ട് പ്രാഥമിക സമിതികള്‍ 80 സിനിമകള്‍ വീതം കണ്ട് തീരുമാനിക്കുന്ന 30 ഓളം സിനിമകള്‍ അന്തിമജൂറി വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ കിന്‍ഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി പ്രസാദ് തിയേറ്ററിലുമായി സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തല്‍ പൂര്‍ണമായേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് മുഖ്യജൂറി ചെയര്‍മാന്‍.
പ്രാഥമികസമിതി ചെയര്‍മാന്‍മാരായ സംവിധായകന്‍ പ്രിയനന്ദനന്‍, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ എന്നിവര്‍ മുഖ്യജൂറിയിലും അംഗങ്ങളാണ്. മുഖ്യജൂറിയിലെ മറ്റ് അംഗങ്ങള്‍
More »
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 'ഇന്ത്യ' സഖ്യത്തിന്റെ തേരോട്ടം
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപിയും എന്‍ഡിഎയും. പതിമൂന്നില്‍ പത്തിടത്തും 'ഇന്ത്യ' സഖ്യത്തിന്റെ മുന്നേറ്റമാണ്. രണ്ടിടത്തുമാത്രമാണ് ബിജെപിയ്ക്ക് മേല്‍ക്കൈയുള്ളത്. ഒരിടത്തു സ്വതന്ത്രനാണ് മുന്നില്‍.
സിറ്റിങ് എംഎല്‍എമാരുടെ രാജിയും മരണവുമാണ് ഉപതിരഞ്ഞെടുപ്പുകളിലേക്ക് നയിച്ചത്. റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍
More »
ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വി; കൊച്ചിയില്‍ പതിനാലുകാരന്‍ തൂങ്ങിമരിച്ചു
ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയെ തുടര്‍ന്ന് കൊച്ചിയില്‍ പതിനാലുകാരന്‍ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നല്‍ ജയ്മിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകനാണ് ആഗ്നല്‍.
വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. വൈകിട്ട് നാലിന്
More »
കൊച്ചിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കൊച്ചി പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കി. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പാണ് ദമ്പതികള്‍ പറവൂറില്‍ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. വനജയ്ക്ക് കാഴ്‌ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഇവര്‍ക്കിടയിള്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
More »
വിഴിഞ്ഞം ഉഘാടനവേളയില്‍ സ്വയം മേനിപറഞ്ഞു പിണറായി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു മന്ത്രി വാസവനും വിന്‍സെന്റ് എംഎല്‍എയും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ച് മന്ത്രി വിഎന്‍ വാസവനും എ വിന്‍സെന്റ് എംഎല്‍എയും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമായിരുന്നു വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്യന്തികമായ ശ്രമ ഫലമായിട്ടാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതെന്നായിരുന്നു കോവളം എംഎല്‍എ എ വിന്‍സെന്റ് പറഞ്ഞത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനായി ഇതിന് മുന്‍പുള്ള ഓരോ സര്‍ക്കാരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും അധികം സന്തോഷിക്കുക ഉമ്മന്‍ചാണ്ടിയാണെന്നും വിന്‍സെന്റ് പറഞ്ഞു.
അതേസമയം വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും
More »