മഹാത്മാഗാന്ധി പഠിച്ചത് ലണ്ടനില്‍, മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തെ ന്യായീകരിച്ചു മന്ത്രി ബിന്ദു
വിദേശ സര്‍വകലാശാലകളിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ ഇതിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടിയായിരുന്നു ശ്രദ്ധേയം. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് കുറ്റമല്ലെന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അടക്കമുള്ളവര്‍ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വേ ചൂണ്ടിക്കാട്ടിയാണ് 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കുഴ്നാടാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന്
More »
ഐഎസ്ആര്‍ഒ ചാരക്കേസ്: മുഖംമൂടികള്‍ അഴിഞ്ഞുവീണു
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് ഒടുവില്‍ സിബിഐ. സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കണ്ടെത്തി. ഗൂഢാലോചന കുറ്റപത്രത്തിലാണ് സിബിഐ കണ്ടെത്തല്‍. കുറ്റസമ്മതം നടത്താന്‍ മറിയം റഷീദയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നും തെളിവുകളില്ലാതെയാണ് നമ്പി നാരായണനെ സിബി മാത്യൂസ് അറസ് ചെയ്‌തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്. മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. എഫ്ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശാസ്ത്രജ്ഞന്‍ നമ്പി
More »
റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിന്‍
റഷ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ദേശീയ ബഹുമതി നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യയ്ക്കാകെയുള്ള അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്‌തലന്‍ ആണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് മോദിയുടെ 'അസാധാരണമായ' സംഭാവനകളെ ചടങ്ങ് അംഗീകരിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. പുടിനുമായി ക്രെംലിനില്‍ ഉല്‍പാദനപരമായ ചര്‍ച്ചകള്‍
More »
റഷ്യന്‍ സൈന്യത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും; മോദിയും പുടിനും ചര്‍ച്ച നടത്തി
മോസ്‌ക്കോ : തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധമുന്നണിയില്‍ സേവനം ചെയ്യാന്‍ വിധിക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് മോചനത്തിന് അവസരം തുറക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായുള്ള നയതന്ത്ര ചര്‍ച്ചകളിലാണ് റഷ്യയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് പുടിന്‍ നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കിയത്.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് തിങ്കളാഴ്ച മോസ്‌ക്കോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു. പരസ്പരം ആശംസകള്‍ അര്‍പ്പിച്ചതിന് പിന്നാലെ ഇരുവരും വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നേരത്തേ പാര്‍ലമെന്റില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ വിഷയം പ്രതിപക്ഷം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍സര്‍ക്കര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്
More »
തിരഞ്ഞെടുപ്പിനിടെ പകര്‍ത്തിയ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; മുന്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍
വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാലടി ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി രോഹിത്തിനെതിരെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പഠനകാലത്ത് ക്യാമ്പസില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രതി അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. ഇത്തരത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പിന്നീട് അശ്ലീല ചുവയുള്ള ക്യാപ്ഷനുകളോടെയാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പ്രതി പ്രചരിപ്പിച്ചത്.
ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി ഇയാള്‍ക്കെതിരെ തെളിവുകള്‍ സഹിതം നല്‍കിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ്
More »
അങ്കമാലിയില്‍ നാലംഗ കുടുംബത്തിന്റെ മരണം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന്
കൊച്ചി∙ അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറള്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.
ജൂണ്‍ 8ന് പുലര്‍ച്ചെയാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യനും കുടുംബവും മരിച്ചത്. ബിനീഷിന്(45) പുറമെ ഭാര്യ അനുമോള്‍ മാത്യു(40), മക്കളായ ജൊവാന(8), ജസ്വിന്‍(5) എന്നിവരാണ് അന്ന് മരിച്ചത്. താഴത്തെ നിലയില്‍ കിടുന്നുറങ്ങുകായയിരുന്ന ബിനീഷിന്റെ അമ്മ
More »
ഒ.ഇ.ടി പരീക്ഷയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്
കൊച്ചി : വിദേശത്തേക്കു മെഡിക്കല്‍ ജോലികള്‍ക്കുള്ള ഒ.ഇ.ടി. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തികൊടുക്കാമെന്നു പറഞ്ഞു വന്‍ തുക വാങ്ങി തട്ടിപ്പു നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ വച്ചു ഈ മാസം പരീക്ഷ നടക്കുമെന്നാണു അറിയുന്നത്. നിരവധി ഉദ്യോഗാര്‍ഥികള്‍ 5-6 ലക്ഷം രൂപ നല്‍കി മാഫിയയുടെ കെണിയില്‍ വീണിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.
തട്ടിപ്പുസംഘത്തെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറയുന്നു. വന്‍ മാഫിയ ഇതിനു പിന്നിലെണ്ടെന്നാണു വിവരം.
പരീക്ഷ പാസാക്കാമെന്നു സംഘം ഉറപ്പുനല്‍കില്ല. ഉത്തരമെഴുതേണ്ടതു പരീക്ഷാര്‍ഥിയുടെ ജോലിയാണ്. ഏജന്റുമാര്‍ പഠിപ്പിച്ച എല്ലാ ചോദ്യങ്ങളും പരീക്ഷയ്ക്കു വരും. പണം കൊടുത്തവരെയെല്ലാം ഒരു കേന്ദ്രത്തിലെത്തിച്ചു ഒന്നോ രണ്ടോ ദിവസം ചോദ്യപേപ്പറിലുള്ള ചോദ്യങ്ങള്‍
More »
മുഴങ്ങുന്നത് അപായമണി; പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം.എ.ബേബിയും. പച്ചക്കുതിര മാസികയില്‍ നല്‍കിയ ലേഖനത്തില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ അപായമണിയാണ് ഇപ്പോള്‍ മുഴങ്ങുന്നതെന്നും ഈ രീതിയില്‍ മുമ്പോട്ട് പോയാല്‍ പാര്‍ട്ടിക്ക് ബംഗാളിലെ സ്ഥിതി വരുമെന്നും പറയുന്നു.
സിപിഎമ്മിന്റെ ബഹുജനസ്വാധീനം വന്‍തോതില്‍ ഇടിഞ്ഞതായും തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി ഇത് സൂചിപ്പിക്കുന്നതാണെന്നും 'തെറ്റുകളും തിരുത്തുകളും ഇടതുപക്ഷം' എന്ന ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ സിപിഎം മുമ്പും തോറ്റിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ നേരിട്ട തിരിച്ചടി അത് കൃത്യമായ സൂചനയാണെന്ന വീക്ഷണമാണ് ലേഖനത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മാധ്യമങ്ങളെ പാര്‍ട്ടി അകറ്റി നിര്‍ത്തിയതും തിരിച്ചടിയായെന്നും
More »
കോഴവിവാദം: തുടര്‍ച്ചയായി തന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തുടര്‍ച്ചയായി തന്നെ നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങള്‍ക്ക് ഒക്കെ അറിയാം. എന്നാല്‍ എല്ലാ അതിരുകളും കടന്ന് വരുമ്പോള്‍ അതിനെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
ഇങ്ങനെ വലിച്ചിഴയ്ക്കുന്ന പ്രശ്നങ്ങളില്‍ വസ്തുതയൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാലും നുണപ്രചാരണം നടത്തിയവര്‍ തിരുത്താനും തയാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിങ്ങനെ തുടര്‍ന്ന്കൊണ്ടിരിക്കുകയാണ്. ഇതൊരു അന്യായമാണ്. എല്ലാ അതിരുകളും കടന്ന് വരുമ്പോള്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍, അടിസ്ഥാന രഹിതവും അസംബന്ധവുമായ കാര്യങ്ങളില്‍ ഇങ്ങനെ വലിച്ചിഴയ്ക്കുന്ന നിലപാട് തുടരുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഈ അടുത്തിടെയായി വരുന്ന പ്രശ്നങ്ങളില്‍
More »