നാട്ടുവാര്‍ത്തകള്‍

കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഎം ജില്ലാനേതൃത്വവും വിവാദത്തില്‍
കാപ്പ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് അംഗത്വം നല്‍കി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെയാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ശരണ്‍ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കേസില്‍പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരണ്‍ ചന്ദ്രനെ അന്ന് കാപ്പ 15(3) പ്രകാരം താക്കീത് നല്‍കി വിട്ടയച്ചിരുന്നു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത് എന്ന താക്കീത് നല്‍കിയായിരുന്നു ശരണിനെ വിട്ടയച്ചത്. ശേഷം പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ശരണ്‍ ചന്ദ്രനെതിരെ 308 വകുപ്പ് പ്രകാരം ഒരു കേസ് രജിസ്ട്രര്‍ ചെയ്യപ്പെട്ടു. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരില്‍ മലയാലപ്പുഴ പൊലീസ് ശരണ്‍ ചന്ദ്രനെ അറസ്റ്റ്

More »

തിരുവനന്തപുരത്തു അമ്മയേയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : പാലോട് അമ്മയേയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), മകള്‍ ഗീത (59) എന്നിവരാണ് മരിച്ചത്. ഇവര്‍ അമിതമായ അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരായി വിധി വന്നിരുന്നു. വീടിന്റെ ഹാളിലാണ് ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു സുപ്രഭയുടെ മൃതദേഹം. ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടിലുണ്ടായിരുന്നു.

More »

സോജന്‍ ജോസഫിന്റെ വിജയം ആഘോഷിച്ച് നാട്ടുകാരും വീട്ടുകാരും
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി, കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന്‍ ജോസഫിന്റെ നാടും വീടും ഉത്സവത്തിമിര്‍പ്പില്‍. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഓണാം തുര്‍ത്ത് ചാമക്കാല വീട്ടില്‍ ആഘോഷം കൊണ്ടാടി. മന്ത്രി റോഷി അഗസ്റ്റിനും ചാമക്കാല വീട്ടിലെത്തി. കുടുംബാംഗങ്ങളുമായി മധുരം പങ്കുവച്ചാണ് മന്ത്രി മടങ്ങിയത്. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും സോജന്‍ ജോസഫിന്റെ പിതാവിനെ നേരിട്ട് ആശംസകള്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഉഴവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എ.യു. സ്റ്റീഫന്റെ (എസ്തഫാന്‍) ഭാര്യാ സഹോദരനാണ് സോജന്‍ ജോസഫ്. നാട്ടിലുള്ള അദ്ദേഹത്തിന്റെ മറ്റു മക്കളെല്ലാം തന്നെ തങ്ങളുടെ ഇളയ അനിയന്റെ വിജയം ആഘോഷിക്കാന്‍ കുടുംബ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരപലഹാരങ്ങളും പാനീയങ്ങളുമായി സോജന്റെ

More »

ഇഡി പേടി; 124 കോടി രൂപ കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി; 8 കോടികൂടി അനുവദിച്ച് മന്ത്രി
കരുവന്നൂര്‍ബാങ്ക് തട്ടിപ്പില്‍ ഇഡി നടപടികള്‍ കടുപ്പിച്ചതോടെ നിക്ഷേപകര്‍ക്ക് വേഗത്തില്‍ തുക മടക്കി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ച് സഹകരണ വകുപ്പ്. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഒറ്റത്തവണ വായ്പാതീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാനും, പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 8 കോടി രൂപ കൂടി അനുവദിക്കാനും സഹകരണ മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുവേണ്ടി ഹൈലെവല്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കണ്‍സോഷ്യത്തില്‍ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് പുറമെ ബാങ്കിന്റെ സ്‌പെഷ്യല്‍

More »

ഭാര്യ മരിച്ചിട്ട് ഒരു മാസം, ഭാര്യാ മാതാവിനെ കൊലപ്പെടുത്തി 50കാരന്‍ ജീവനൊടുക്കി: ആത്മഹത്യ കുറിപ്പ് വാട്‌സാപ്പിലിട്ടു
അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച് ഒരു മാസം തികയുന്ന ദിവസം ഭര്‍ത്താവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആത്മഹത്യ കുറിപ്പ് വാട്‌സാപ്പിലിട്ടു. കോവളത്താണ് സംഭവം. ഭാര്യയുടെ ചിത്രവും ഓര്‍മ കുറിപ്പും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് ശേഷമാണ് വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍ (50) ആത്മഹത്യാ ചെയ്തത്. ഭാര്യാമാതാവ് സി ശ്യാമള (76) യെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മൂന്നിന് അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ സാബുലാലിന്റെ ഭാര്യ റീന മരണപ്പെട്ടിരുന്നു. ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലു മണിയോടെ

More »

ടീം ഇന്ത്യയ്ക്ക് വന്‍ വരവേല്‍പ്പ്; പ്രധാനമന്ത്രിക്കൊപ്പം ​‍പ്രഭാതഭക്ഷണം; വാങ്കഡേയിലേക്ക് ടീമിന്റെ റോഡ്‌ഷോ
ന്യൂഡല്‍ഹി : ടി20 ലോകകപ്പ് കിരീടവും ചൂടിയ ടീം ഇന്ത്യയ്ക്ക് വന്‍ വരവേല്‍പ്പ്. വ്യാഴാഴ്ച രാവിലെ 6.40 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരണം നല്‍കിയത്. ബാര്‍ബഡോസില്‍ കൊടുങ്കാറ്റിന്റെ സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ടീമിന്റെ മടങ്ങിവരവ് കഴിഞ്ഞ ദിവസമാണ് നീങ്ങിയത്. ടീമിന് ആവേശ്വോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തില്‍ ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിലേക്ക് പോയ ടീം ഹൃസ്വമായ വിശ്രമത്തിന് ശേഷം പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ പോയി. വൈകിട്ട് മുംബൈ വാങ്കഡേയില്‍ ടീം ആരാധകരെ നേരില്‍ കാണും. മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യന്‍ ടീമിന്റെ തുറന്ന ബസിലുള്ള റോഡ്‌ഷോ ഉണ്ട്. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം

More »

രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലെന്ന് ആരോപണം; പിന്നാലെ വീഡിയോ വൈറല്‍
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്ര അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തിന്റെ വീഡിയോ വീണ്ടും വൈറല്‍. കെ സുധാരകരന്റെ വീട്ടുപറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയിലാണ് കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദ ആപോരണവുമായി നടപടി നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെത്തിയതിന് പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും വൈറലാകുന്നത്. ബാലകൃഷ്ണന്‍ പെരിയയാണ് രാജ് മോഹന്‍ ഉണ്ണിത്താനെതിരെ ആരോപണം ഉന്നയിച്ചത്. കാസര്‍ഗോഡ് പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളായിരുന്നു ബാലകൃഷ്ണന്‍ പെരിയയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ആരോപണം. എല്ലായിടത്തും രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദം പ്രയോഗിക്കുന്നു. കെ സുധാകരന്റെ വീട്ടിലും

More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ അടുത്തിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. ജൂണ്‍ 24ന് ആയിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. രണ്ടുദിവസത്തിന് ശേഷം തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. അജിത് പ്രസാദിന്റെയും ജ്യോതിയുടെയും മക

More »

കൊരട്ടിയില്‍നിന്ന് കാണാതായ യുവ ദമ്പതികള്‍ വിഷം കുത്തിവച്ച് വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍
ചാലക്കുടി : കൊരട്ടിയില്‍ നിന്ന് കാണാതായ യുവദമ്പതികളെ വേളാങ്കണി പള്ളിയുടെ ലോഡ്‌ജില്‍ വിഷം കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വര്‍ഗീസിന്റെയും എല്‍സിയുടേയും മകന്‍ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. വെസ്‌റ്റ് കൊരട്ടി കിലുക്കന്‍ ജോയിയുടെ മകളാണ് ജിസു. ഇക്കഴിഞ്ഞ 22–ാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. വേളാങ്കണ്ണിയില്‍ എത്തിയശേഷം അവിടെ എന്തോ ജോലിയില്‍ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയില്‍ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവച്ച് അവശ നിലയില്‍ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതറിഞ്ഞ ജിസുവും വിഷം കുത്തിവച്ച് ജീവനൊടുക്കിയതായാണ് വിവരം. രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions