നാട്ടുവാര്‍ത്തകള്‍

'കാറില്‍ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് ഭയം മൂലമെന്ന് മുഖ്യസാക്ഷി
മാന്നാര്‍ ശ്രീകല കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ശ്രീകലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. 2009 ല്‍ അനില്‍ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തി. പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ശ്രീകലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പോലീസിന് മൊഴി നല്‍കി. കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനില്‍ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാന്‍ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാല്‍ കൊലപാതകത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്ന് അറിയിച്ച് താന്‍ മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനില്‍കുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനില്‍കുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസില്‍

More »

യുപിയിലെ ആള്‍ദൈവത്തിന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും 121 മരണം
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഭോലെ ബാബയുടെ സല്‍സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ചു. ഹത്രാസിലെ സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രാര്‍ത്ഥനായോഗത്തിനിടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹത്രസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. പരിപാടിക്കായി താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്.

More »

ജര്‍മനിയില്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയ്ക്കായി തിരച്ചില്‍
ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി. തിരുവനന്തപുരം സ്വദേശി നിതിന്‍ തോമസ് അലക്സിനെ (26) ആണ് കാണാതായത്. ജൂണ്‍ 29 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നിതിനും സുഹൃത്തുക്കളും ചേര്‍ന്ന് ഐസ്ബാക്കിലേക്ക് പോയിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. അപകടസാധ്യത കണക്കിലെടുത്ത് നീന്തല്‍ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവര്‍ നീന്താനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കാണാതായവരുടെ കേസുകള്‍ക്കായുള്ള കമ്മീഷണറേറ്റ് 14 ആണ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ വിദ്യാര്‍ഥിയാണ് നിതിന്‍. സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും

More »

ആലപ്പുഴയില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍
ആലപ്പുഴ : മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി നടത്തിയ പരിശോധനയില്‍ വഴിത്തിരിവ്. കലയെന്ന യുവതിയെ മറവുചെയ്തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്‌റ്റിക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഇത് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടം കാണാതായ കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. വിശദമായ പരിശോധന തുടരുകയാണ്. മാവേലിക്കര മാന്നാര്‍ സ്വദേശിയായ കലയാണ് (20) 15 വര്‍ഷം മുന്‍പ് കാണാതായത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. കലയുടെ ഭര്‍ത്താവ് ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് പൊലീസ്. കാണാതാവുമ്പോള്‍

More »

മണിപ്പൂരില്‍ കലാപത്തിന് പ്രേരണ: യുകെയിലെ ഇന്ത്യന്‍ പ്രൊഫസര്‍ക്കെതിരേ കേസ്
മണിപ്പൂരില്‍ വംശീയ കലാപമുണ്ടാക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രേരിപ്പിച്ചതിന് യുകെയിലെ ഇന്ത്യന്‍ വംശജനെതിരെകേസ്. യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ഉദയ് റെഡ്ഡിക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ ഒരു പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മണിപ്പൂരില്‍ മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി റെഡ്ഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ടോക്ക് സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. കൂടാതെ പ്രതിയ്ക്ക് കാനഡയിലെ ഖാലിസ്ഥാനി ഘടകങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ' ഉദയ് റെഡ്ഡി മനഃപൂര്‍വം മെയ്തിയുടെ മതവിശ്വാസങ്ങളെ

More »

ഐപിസിയും സിആര്‍പിസിയും ചരിത്രമായി; ഇന്ത്യയില്‍ 'ഭാരതീയ ന്യായ് സംഹിത' പ്രാബല്യത്തില്‍
രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വന്നു. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലീസാണ് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ആദ്യ കേസെടുത്തത്. ബിഎന്‍എസ് (ഭാരതീയ ന്യായ സംഹിത) 285-ാം വകുപ്പ് പ്രകാരമാണ് കേസ്. വഴിയോര കച്ചവടക്കാരനെതിരേയാണ് കേസെടുത്തത്. പൊതുഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ ഇയാള്‍ മറ്റൊരാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ലഹരിവില്‍പ്പന നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സിആര്‍പിസിക്കു പകരമായി

More »

എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം അതിരൂക്ഷം; ആര്‍സിഎന്‍ സര്‍വെയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന അവസ്ഥ
നഴ്‌സുമാരുടെ ക്ഷാമം മൂലം എന്‍എച്ച്എസ് രോഗികള്‍ ആരും നോക്കാനില്ലാതെ വേദന അനുഭവിച്ചും, ഒറ്റയ്ക്ക് കിടന്നും മരണപ്പെടുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സര്‍വ്വെ. ഷിഫ്റ്റുകളില്‍ ആവശ്യത്തിന് രജിസ്റ്റേഡ് നഴ്‌സുമാര്‍ ഇല്ലാതെ പോകുന്നതാണ് രോഗികളുടെ ഈ ദുരിതത്തിന് കാരണം. കാല്‍ശതമാനം വരുന്ന ഷിഫ്റ്റുകളില്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ആവശ്യത്തിന് രജിസ്റ്റേഡ് നഴ്‌സുമാര്‍ ഉണ്ടാവുകയെന്ന് തങ്ങളുടെ സര്‍വ്വെ തെളിയിക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. തിരക്ക് പിടിച്ച് ജോലി ചെയ്യാനും, കൂടുതല്‍ ജോലി ചെയ്യാനും ആവശ്യങ്ങള്‍ നേരിടുന്നതായി നഴ്‌സുമാര്‍ വെളിപ്പെടുത്തിയെന്ന് യൂണിയന്‍ പറയുന്നു. എന്നാല്‍ പലപ്പോഴും സുരക്ഷിതമല്ലാത്ത രീതിയില്‍ പരിചരണം നല്‍കുകയും, ആരെ കാണണം, കാണേണ്ട എന്നതില്‍ ഹൃദയം തകര്‍ക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുന്നുവെന്നും ആര്‍സിഎന്‍

More »

കാര്‍ഡിയോളജിസ്റ്റ് അപ്പോയ്ന്റ്‌മെന്റുകള്‍ക്ക് കാത്തിരിക്കേണ്ടത് ഒരു വര്‍ഷം വരെ; ഹൃദ്രോഗികള്‍ അപകടത്തില്‍
എന്‍ എച്ച് എസില്‍ ചികിത്സ ലഭിക്കാന്‍ വൈകുന്നതുമൂലം നൂറു കണക്കിന് ഹൃദ്രോഗികള്‍ മരണമടയുന്നതായി വിദഗ്ധര്‍ . കാര്‍ഡിയോളജിസ്റ്റ് സ്പെഷ്യലിസ്റ്റുകളെ കാണുന്നതിനായി പല രോഗികള്‍ക്കും ഒരു വര്‍ഷം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. ഈ കാലതാമസം നൂറുകണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ആവശ്യമായ പരിശോധനകളും ചികിത്സകളും കൃത്യ സമയത്ത് നടത്തിയിരുന്നെങ്കില്‍ ഇതില്‍ പല മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും അവര്‍ പറയുന്നു. ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട, ശ്വാസതടസ്സം, അതിയായ ക്ഷീണം, കാല്‍ക്കുഴകളിലെ വീക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ജി പി മാരെ സമീപിക്കുന്ന രോഗികള്‍ക്ക്, ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷം വരെയെങ്കിലും കാത്തിരിക്കേണ്ടതായി വരുന്നു എന്നാണ്. പല ഹൃദ്രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍

More »

'സമയമായി.., ഇത് ഇന്ത്യക്കു വേണ്ടി എന്റെ അവസാനത്തെ ടി20 '; കോലി വിരമിച്ചു
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ടി20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍ വിരമിക്കുമായിരുന്നെന്നും കോലി പറഞ്ഞു. 'ഇതെന്റെ അവസാനത്തെ ടി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ടി20 മത്സരവുമാണ്', കോലി പറഞ്ഞു. ഇത് വിരമിക്കല്‍ പ്രഖ്യാപനം തന്നെയാണോ എന്ന കമന്റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി. 'ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടാലും ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കേണ്ട സമയമായി', കോലി വ്യക്തമാക്കി. ലോകം തന്നെ കാണുന്നത് എത്രത്തോളം വില മതിച്ചാവുമെന്ന് വ്യക്തമാക്കി വിരാട് അനുസ്മരിച്ചു. പിന്നിട്ടതെല്ലാം വളരെ ബുദ്ധിമുട്ടേറിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions