നാട്ടുവാര്‍ത്തകള്‍

'പൂച്ചക്കുട്ടി'യില്‍ പിഴച്ച മംഗളം ചാനലിന്റെ സ്വത്തുക്കള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പിടിച്ചെടുത്തുതൂക്കിവിറ്റു
മന്ത്രി എകെ ശശീന്ദ്രനെ ഹണിട്രാപ്പിലൂടെ കുടുക്കിയ മംഗളം ചാനലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ബാങ്ക് ലേലം ചെയ്തു. ചാനല്‍ റേറ്റിങ്ങ് ഉയര്‍ത്തുന്നതിനായി ഉദ്ഘാടന ദിവസം തന്നെയാണ് ഹണിട്രാപ്പ് വാര്‍ത്ത മംഗളം പുറത്തുവിട്ടത്. ഇതില്‍ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകയെ ‘പൂച്ചക്കുട്ടി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്ന ഓഡിയോ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് നിയമനടപടികളില്‍ കുരുങ്ങിയ മംഗളം ചാനല്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ മംഗളത്തിന് തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ ചാനല്‍ ഓഫീസ് ബാങ്ക് സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ചാനലിന്റെ കണ്ടുകെട്ടിയ സ്വത്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൂക്കിവിറ്റത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ക്യാമറകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ .47.5 ലക്ഷം

More »

നാലര വയസുകാരിയെ പീഡിപ്പിച്ച കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നുവെന്ന്
കോഴിക്കോട് ∙ : നാലര വയസുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാൽ മീണ എന്നിവര്‍ക്കു പരാതി നല്‍കി. അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം

More »

ലോക് സഭാ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി : 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേയ്ക്ക് ആനയിച്ചു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു 'ഇന്ത്യ' സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാല്‍, ശബ്ദവോട്ടില്‍ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു. ഓം ബിര്‍ളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ എഴുന്നേറ്റുനിന്ന്

More »

ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും മത്സരിക്കും
ന്യൂഡല്‍ഹി : ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ മുന്നണിക്ക് വേണ്ടി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്പീക്കറായി ഓം ബിര്‍ളയ്ക്ക് ഒരു ഊഴം കൂടി നല്‍കാന്‍ ബിജെപി തീരുമാനം എടുത്തതിന് പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബിര്‍ളയെ സ്പീക്കറാക്കാനുള്ള തീരുമാനം നേരത്തേ ബിജെപി സഖ്യകക്ഷികളെ അറിയിച്ചിരുന്നു. സ്പീക്കര്‍ പദവി സാധാരണഗതിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുക്കാറാണ് പതിവ്. നേരത്തേ ഇക്കാര്യത്തില്‍ രാജ്‌നാഥ് സിംഗും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജുവും ഇന്ത്യാ സഖ്യത്തിലെ കക്ഷികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഒരാളെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്

More »

കോട്ടയത്തെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയെന്ന് തോമസ് ചാഴികാടന്‍, അല്ലെന്ന് ജോസ് കെ മാണിയും
കോട്ടയത്തെ തന്റെ പരാജയത്തിന് മുഖ്യമന്ത്രിയും കാരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ചാഴിക്കാടന്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. എല്‍ഡിഎഫിന്റെ തോല്‍വിയില്‍ മുഖ്യമന്ത്രി മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അടക്കം നിലപാട് എടുത്തപ്പോഴാണ് ചാഴികാടന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കോട്ടയത്തെ തോല്‍വിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകള്‍ കൂടിയാണ്. പാലായില്‍ വച്ച് നടന്ന നവകേരള സദസ്സില്‍ തന്നെ പരസ്യമായി ശകാരിച്ചതും തോല്‍വിക്ക് കാരണമായി. കിട്ടേണ്ട പല സിപിഐഎം വോട്ടുകളും ലഭിച്ചിട്ടില്ല. അതെങ്ങനെ മാറിപ്പോയി എന്നതും വിശദമായി അന്വേഷിക്കണം. കനത്ത തോല്‍വി നേരിട്ട സ്ഥിതിക്ക് ഇനി താന്‍ എന്തിന് ഇതൊക്കെ മറച്ചു വയ്ക്കണം എന്നാണ് ചാഴികാടന്‍ യോഗത്തില്‍ ചോദിച്ചത്. അതേസമയം പാര്‍ട്ടി ചെയര്‍മാന്‍

More »

ഉറങ്ങിക്കിടക്കെ അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊന്ന് 20കാരന്‍
അമ്മയെയും സഹോദരന്റെയും കഴുത്തറുത്ത് കൊന്ന് 20കാരന്‍. തമിഴ്‌നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. പദ്മ(45), മകന്‍ സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയില്‍ ഉപേക്ഷിച്ച ശേഷം നിതീഷ് രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം അയല്‍പക്കത്ത് താമസിക്കുന്ന അമ്മായി മഹാലക്ഷ്മിക്ക് നിതീഷ് അയച്ച് മെസേജില്‍നിന്നാണു കൊലപാതക വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണും വീടിന്റെ ചാവിയും അടങ്ങുന്ന ബാഗ് അടുക്കളയില്‍ വച്ചിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശം. മഹാലക്ഷ്മി പദ്മയുടെ വീട്ടിലെത്തിയപ്പോള്‍ നിലത്ത് രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് പദ്മയുടെയും സഞ്ജയുടെയും മൃതദേഹങ്ങളടങ്ങിയ

More »

ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
ഒ.ആര്‍ കേളു മന്ത്രിയായി ചുമതലയേറ്റു. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേറ്റത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരത്ത് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്തു. നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളുവിനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ആലത്തൂര്‍ എംപിയായി ലോക്സഭയിലേക്ക് ജയിച്ച സാഹചര്യത്തിലായിരുന്നു കെ രാധാകൃഷ്ണന്റെ രാജി. പട്ടിക വര്‍ഗ

More »

ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം: വാര്‍ത്ത പുറത്തായതോടെ നിഷേധിച്ച് ജയില്‍ സൂപ്രണ്ട്
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ നിഷേധിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട്. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവരെയാണ് വിട്ടയക്കാന്‍ നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിന് കൈമാറിയ ഉത്തരവിന്റെ പകര്‍പ്പും പുറത്ത് വന്നിരുന്നു. അതേസമയം പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തി. കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവരെ വിട്ടയയ്ക്കുന്നതിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി കത്തുനല്‍കിയിരുന്നു. ഇവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്

More »

ഏകീകൃത കുര്‍ബാന: അന്ത്യശാസനത്തില്‍ ഇളവനുവദിച്ച് സിറോ മലബാര്‍ സഭ
കൊച്ചി : ഏകീകൃത കുര്‍ബാന സംബന്ധിച്ച് പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ ഇളവനുവദിച്ച് സിറോ മലബാര്‍ സഭ. സിനഡ് നിര്‍ദേശിച്ച കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുറത്താക്കും എന്ന അന്ത്യശാസനത്തിന് ഇളവ് നല്‍കി ഇന്നലെ രാത്രി വൈകിയാണ് സിറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. 'സിനഡനന്തര അറിയിപ്പ്' എന്ന പേരിലാണ് ഇന്നലെ രാത്രി സീറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡ് നിര്‍ദ്ദേശിച്ച പ്രകാരം നടത്തണം. ഇത് അനുസരിക്കാത്ത വൈദികര്‍ക്കെതിരെ കര്‍ശന നടപടി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന പൂര്‍ണമായും അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു സിറോ മലബാര്‍ സഭാ നേതൃത്വം നേരത്തേ അറിയിച്ചിരുന്നത്. എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions