നാട്ടുവാര്‍ത്തകള്‍

മലപ്പുറത്തെ കൂട്ട ബലാത്സംഗം: യുവതിയുടെ ആരോഗ്യ സ്ഥിതി മോശം; മൂന്നു പ്രതികള്‍ പിടിയില്‍
മലപ്പുറം വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികള്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികള്‍ പിടിയിലായതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. പിടിയിലായവര്‍ക്ക് പുറമേ മാറ്റാര്‍ക്കെങ്കിലും കേസില്‍ ബന്ധമുണ്ടോയെന്ന് പോലീസ് അന്വോഷിച്ചുവരികയാണ്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

More »

യന്ത്രത്തില്‍ കുടുങ്ങി കൈ വേര്‍പെട്ടു പ്രവാസി ഇന്ത്യാക്കാരന് ദാരുണാന്ത്യം; റോഡിലുപേക്ഷിച്ച് ഇറ്റലിയിലെ തൊഴിലുടമ
ഇറ്റലിയില്‍ പ്രവാസി ഇന്ത്യാക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ കര്‍ഷക തൊഴിലാളിയെ തൊഴിലുടമ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇറ്റലിയില്‍ റോമിനടുത്തുള്ള ലാറ്റിന എന്ന ഗ്രാമപ്രദേശത്താണ് സംഭവം. ഇവിടെ ഒരു ഫാമില്‍ തൊഴിലാളിയായിരുന്ന ഇന്ത്യാക്കാരന്‍ സത്‌നം സിങാ(31)ണ് മരിച്ചത്. ജോലിക്കിടെ കൈക്ക് അതീവ ഗുരുതരമായി പരിക്കേറ്റ സത്‌നം സിങിനെ തൊഴിലുടമ റോഡില്‍ ഉപേക്ഷിച്ചെന്നാണ് ആരോപണം. സംഭവം ഇറ്റലിയില്‍ വലിയ വിവാദമായിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ഭാര്യക്കൊപ്പമാണ് സത്‌നം സിങ് ഇറ്റലിയിലെത്തിയത്. മണിക്കൂറില്‍ 5 യൂറോ (448 രൂപ) കൂലിക്കാണ് സത്‌നം സിങ് ജോലി ചെയ്തിരുന്നത്. അപകട സമയത്ത് ഒരു ട്രാക്ടറിനോട് ഘടിപ്പിച്ച പ്ലാസ്റ്റിക് റോളര്‍ റാപ്പിങ് യന്ത്രമായിരുന്നു സത്‌നം സിങ് കൈകാര്യം ചെയ്തിരുന്നത്. ജോലിക്കിടെ യന്ത്രത്തില്‍ കൈ കുടുങ്ങി സത്‌നം സിങിന്റെ കൈ വേര്‍പെട്ടുവെന്നാണ് വിവരം. ഗുരുതരമായി

More »

മൈക്കിനോട് പോലും അസഹിഷ്ണുത; പിണറായിക്കെതിരെ സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്നായിരുന്നു വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ശൈലിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങിയത് സര്‍ക്കരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായി. മൈക്കിനോട് പോലും കയര്‍ക്കുന്ന പിണറായിയുടെ അസഹിഷ്ണുത ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പുകാലത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച വിവാദം ഒഴിവാക്കേണ്ടതായിരുന്നു. ജില്ലാ കമ്മിറ്റികള്‍ ഉള്‍പ്പെടെ പിണറായി വിജയനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്ന നടപടികളാണ്

More »

കെ രാധാകൃഷ്ണന് പകരം ഒആര്‍ കേളു മന്ത്രിസഭയില്‍; ദേവസ്വം വകുപ്പ് വിഎന്‍ വാസവന്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. ദേവസ്വം, പട്ടിക ജാതി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ രാധാകൃഷ്ണന്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടന നടന്നത്. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവും മാനന്തവാടി എംഎല്‍എയുമായ ഒആര്‍ കേളു അധികാരമേല്‍ക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒആര്‍ കേളു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ഒആര്‍ കേളു പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവസ്വം വകുപ്പ് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന് നല്‍കും. പാര്‍ലമെന്ററി വകുപ്പ് മന്ത്രി എംബി രാജേഷിന് നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ഇരുപതിനായിരത്തിലേറെ വോട്ടിന്റെ

More »

യുകെയില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഒളിവില്‍ പോയ പ്രതി പിടിയില്‍
യുകെയിലടക്കം കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് പല ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പേരില്‍ നിന്ന് അഞ്ചു കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളംബസ് ജോബ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദര്‍ഭത്തൊട്ടി വേളംപറമ്പില്‍ ജോബി ജോസ് (28) ആണു പിടിയിലായത്. 2022ല്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനം വഴി യുകെയില്‍ കെയര്‍ടേക്കര്‍ ജോലികള്‍ക്കു വിസ നല്‍കാമെന്നു സമൂഹമാധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. ഈ തസ്തികകളില്‍ 600 ഒഴിവുകള്‍ യുകെയിലുണ്ടെന്നു വിശ്വസിപ്പിച്ച് മൂന്നു മുതല്‍ 12 ലക്ഷം രൂപ വരെയാണു പ്രതി ഓരോരുത്തരില്‍ നിന്ന് ഈടാക്കിയത്. ഏറെ നാള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കി. തൊടുപുഴയിലെ സ്ഥാപനത്തില്‍ പൊലീസ്

More »

മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി 40,000 ഡോളര്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍
യെമന്‍ : വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചന പ്രാരംഭ ചര്‍ച്ചകള്‍ക്കായി നാല്‍പ്പതിനായിരം ഡോളർ കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. തുടർന്നാണ് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്. പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് തുക കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. സനയിലെ ജയിലിലാണ് വര്‍ഷങ്ങളായി നിമിഷപ്രിയ ഉള്ളത്. ഇക്കഴിഞ്ഞ ഏപ്രിലില്‍

More »

അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി; മൃതദേഹം മൂക്ക് ഛേദിച്ച നിലയില്‍
തിരുവനന്തപുരം അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. രാജി മായത്തെ ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. രാജിയുടെ മുഖത്തും നെഞ്ചത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ മൂക്ക് ഛേദിച്ച വിധത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരു വര്‍ഷത്തോളമായി രാജി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും അടുത്ത വീടുകളിലായാണ് താമസിച്ചിരുന്നത്. മകന്‍ രാജിയുടെ ഒപ്പവും മകള്‍ മനോജിനൊപ്പവുമാണ് താമസിച്ചിരുന്നത്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക്

More »

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി കൊല്ലപ്പെട്ടു
കണ്ണൂര്‍ : തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ കൊല്ലപ്പെട്ടു. എരഞ്ഞോളി സ്വദേശി വേലായുധനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധന്‍ തേങ്ങ എടുക്കാന്‍ പോകുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. പറമ്പില്‍ കിടന്നുകിട്ടിയ വസ്തു ബോംബ് ആണെന്ന് തിരിച്ചറിയാതെ തുറന്നതോടെയാണ് സ്‌ഫോടനമുണ്ടായത്. പറമ്പില്‍ നിന്ന് ലഭിച്ച വസ്തുവുമായി ഇതേ പറമ്പിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വരാന്തയിലെത്തിയ ശേഷമായിരുന്നു വേലായുധന്‍ തുറന്നത്. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തിന് പിന്നാലെ വയോധികനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു. നേരത്തെയും സമാന രീതിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നയാള്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി

More »

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്
സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനവും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു. തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍ നാടന്‍ നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു. ഇതിലാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions