നാട്ടുവാര്‍ത്തകള്‍

വയനാട്ടിലൂടെ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം; ആവേശത്തിരയിളക്കി കോണ്‍ഗ്രസ്
നീണ്ടകാലമായി ഓരോ തിരഞ്ഞെടുപ്പുകാലത്തും ഉയരുന്ന ചോദ്യമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. യുപിയിലെ അമേഠിയും റായ്ബറേലിയുമൊക്കെ പലവട്ടം പരിഗണനയ്ക്കു വന്നെങ്കിലും പ്രചാരണരംഗത്തു തുടരുകയായിരുന്നു പ്രിയങ്ക. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കോണ്‍ഗ്രസിനും 'ഇന്ത്യ' സഖ്യത്തിനും അഭിമാനകരമായ നേട്ടം സമ്മാനിച്ചു. റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയാണ് .രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുക . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ നിര്‍ണായക തീരുമാനം വന്നത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി

More »

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; മൂന്ന് ബോഗികള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചരക്കു ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ 3 ബോഗികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപം അപകടം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകര്‍ന്ന കോച്ചിനുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അസമിലെ സില്‍ച്ചാറിൽ നിന്ന് കൊല്‍കത്തയിലെ സീല്‍ദയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്‌പ്രസാണ് അപകടത്തില്‍പ്പെട്ടത്. പിന്നില്‍ നിന്ന് വന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

More »

യുകെയിലെ കാര്‍ ഡ്രൈവര്‍മാരില്‍ നിന്നും ഈ വര്‍ഷം ഈടാക്കുക 2 ബില്യണ്‍ പൗണ്ട്
പാര്‍ക്കിംഗ് ഫൈന്‍ ആയും ക്ലീന്‍ എയര്‍ സോണ്‍ ചാര്‍ജ്ജായുമൊക്കെ ഈ വര്‍ഷം ഡ്രൈവര്‍മാരില്‍ നിന്നും ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റി (ഡി വി എല്‍ എ) ഈടാക്കുന്നത് രണ്ട് ബില്യണ്‍ പൗണ്ട്! ഇതില്‍ 43 ശതമാനത്തോളം വരിക പാര്‍ക്കിംഗ് ഫൈനില്‍ നിന്നും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിവിധ പാര്‍ക്കിംഗ് കമ്പനികളില്‍ നിന്നായി, കാര്‍ ഉടമകളുടെ പേരും വിലാസവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതാണ് 30 മില്യണ്‍ അപേക്ഷകളാണ് ഡി വി എല്‍ എ ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ ടാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാത്രം 4.4 മില്യണിലധികം വാഹനങ്ങളുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഈ അപേക്ഷകളുടെ എണ്ണം തന്നെ കാണിക്കുന്നത്, പിഴ ഈടാക്കുന്നതില്‍ സ്വകാര്യ കമ്പനികളും, പൊതു മേഖലയും ഒരുപോലെ താത്പര്യം കാണിക്കുന്നു എന്നാണ്. അടുത്ത കാലത്തായി രൂപം കൊണ്ട് ക്ലീന്‍ എയര്‍ സോണുകളും, അള്‍ട്രാ ലോ എമിഷന്‍ സോണുമെല്ലാം പിഴ ശിക്ഷകള്‍ വര്‍ദ്ധിക്കുന്നതിന്

More »

മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; കോയമ്പത്തൂരില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍
തമിഴ്‌നാട് കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അറസ്റ്റില്‍. തെലുങ്ക് പാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബി ആനന്ദനെന്ന 46കാരനാണ് കേസില്‍ അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രതി ആനന്ദിന്റെ വീടിന് സമീപമാണ് പരാതിക്കാരി ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. പ്രതി നിരന്തരം പരാതിക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടികള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടാന്‍ മറന്നുപോയിരുന്നു. ഇത് മനസിലാക്കിയ പ്രതി ബുധനാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മുറിയിലേക്ക് കടന്നുകയറി ലൈംഗികാതിക്രമത്തിന്

More »

മലയാളി പ്രവാസികള്‍ 22 ലക്ഷം കവിഞ്ഞു; വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ മുന്നില്‍ യുകെ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത് 22 ലക്ഷം മലയാളികള്‍. ഇവള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപയാണ്. 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്‌വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85,092 കോടി രൂപയായിരുന്നു

More »

കുവൈറ്റ് ദുരന്തം; ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു
കുവൈറ്റ് തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. നിലവില്‍ അഞ്ച് ആശുപത്രികളിലായി ആകെ 31 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 14 മലയാളികള്‍ ഉള്‍പ്പെടെ 25 പേരും ഇന്ത്യക്കാരാണ്. ചികില്‍സയില്‍ കഴിയുന്നവര്‍ കുടുംബവുമായി സംസാരിച്ചുവെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ദുരന്തമുണ്ടായ സാഹചര്യത്തില്‍ സഹായങ്ങളും വിവരങ്ങളുമെത്തിക്കാന്‍ എംബസി ഒരുക്കിയ ഹെല്‍പ് ലൈന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഇവര്‍ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്!റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ്

More »

ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി; പള്ളിയിലെത്തി അണിയിച്ചു
കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ എത്തി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും, പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്.തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇവിടെയെത്തി മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേരത്തെ നേര്‍ച്ചയുടെ ഭാഗമായാണ് മുന്‍പ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. അന്ന് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അന്ന് സാമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. കിരീടത്തിന്റെ തൂക്കത്തിന്റെ പേരിലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തൃശൂരിലെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപി സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ചിരിക്കുന്നത്. തൃശൂരിലെ

More »

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; മാര്‍പാപ്പയെ ആലിംഗനം ചെയ്തു പുകഴ്ത്തി പ്രധാനമന്ത്രി
ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്ന് മോദി പറഞ്ഞു. ജി 7 വേദിയില്‍ വച്ച് കണ്ടപ്പോഴാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മാര്‍പാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്. മോദിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകും. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തത്. സാങ്കേതിക വിദ്യ വിനാശത്തിനല്ല ക്രിയാത്മകമാക്കാനാണ് ഉപയോഗിക്കേണ്ടതെന്നും ഉച്ചകോടിയില്‍ സംസാരിക്കവേ മോദി പറഞ്ഞു. എങ്കില്‍ മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന

More »

ജി 7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി മോദിയുടെ കൂടിക്കാഴ്ച; സുനക്, സെലന്‍സ്കി, മക്രോണ്‍ എന്നിവരെ കണ്ടു
ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കുമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിക്കുന്നതായി സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി എക്സില്‍ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി, ബ്ലൂ ഇക്കോണമി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സുനാകുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions