'മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കു തമിഴ്‌നാട്ടില്‍ നിന്ന് കള്ളപ്പണം വന്നെന്ന ആരോപണത്തിന് പിന്നാലെ ഇ ഡി
200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ് . സിനിമയുടെ മുതല്‍മുടക്കാട്ടേ ഏകദേശം 17 കോടി. കുറഞ്ഞ മുടക്കില്‍ കൂടിയ ലാഭം. എന്നാല്‍ അതോടെ മഞ്ഞുമ്മലിന്റെ ദൗര്‍ഭാഗ്യവും തുടങ്ങുകയായിരുന്നു. മഞ്ഞുമ്മലും മലയാള സിനിമാരംഗവും ഒരു ഓളത്തില്‍ നില്‍ക്കേയാണ് നിര്‍മ്മാണതലത്തിലെ വഞ്ചന പുറത്തുവന്നത്.
പറവ ഫിലിംസിന്റെ ബാനറില്‍ നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടിലും ചേര്‍ന്നു. കളക്‌ഷന് അനുസരിച്ച് ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോള്‍, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമര്‍ശിക്കപ്പെട്ടു.
എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം
More »
വീട്ടില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ല; പന്തീരാങ്കാവ് കേസിലെ പരാതിക്കാരി ഡല്‍ഹിയിലേക്ക് മടങ്ങി
വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി നല്‍കിയശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ആദ്യം പരാതി നല്‍കിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ പുതിയ മൊഴി. വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഡല്‍ഹിയില്‍ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തിച്ചത്. വീട്ടുകാരുടെ
More »
കുവൈറ്റ് തീപിടിത്തം: ഭൂരിഭാഗം മരണങ്ങളും പുക ശ്വസിച്ച്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കുവൈറ്റിലെ തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പൊള്ളലേറ്റല്ല പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേര്‍ പൊള്ളേലേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.കനത്ത പുക കാരണം അകത്തുള്ളവര്‍ക്കു പുറത്തുപോകാനായില്ല
അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ
More »
കുവൈറ്റില്‍ പൊലിഞ്ഞ 24 മലയാളിക്കടക്കം 49 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട് ഏറ്റുവാങ്ങി
കുവൈറ്റില്‍ തീപിടുത്തതില്‍ പൊലിഞ്ഞ 24 മലയാളിക്കടക്കം 49 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. സ്വന്തം കുടുംബത്തിനായി ഏറെ സ്വപ്നങ്ങളുമായി പോയി വിധിയുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന ഏവരെയും ദുഃഖത്തിലാഴ്ത്തി. 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തേങ്ങലുകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു വിമാനവത്താവളം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വദ്ധന്‍ സിംഗും വിമാനത്തിലുണ്ടായിരുന്നു. എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി 11.49 ഓടെയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
മൃതദേഹങ്ങളില്‍ 24 മലയാളികളും ഏഴ് തമിഴ്‌നാട്ടുകാരും ഒരു കര്‍ണാടക സ്വദേശിയുമാണുള്ളത്. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മുംബൈയിലുള്ള മലയാളി ഡെന്നി ബേബി
More »
ഇറ്റലിയില്‍ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു
ഇറ്റലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ അടിച്ചു തകര്‍ത്തു. തെക്കന്‍ ഇറ്റലിയിലെ ബ്രിണ്ടിസി എന്ന പട്ടണത്തിലാണ് സംഭവം.
ജി7 ഉച്ചകോടിക്കായി നാളെ മോദി ഇറ്റലിയിലെത്തുമ്പോള്‍ അനാച്ഛാദനം ചെയ്യാന്‍ വേണ്ടി നിര്‍മിച്ച പ്രതിമയായിരുന്നു. പ്രതിമയോടൊപ്പം ഉണ്ടായിരുന്ന സ്തൂപങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും പ്രതിമയില്‍ എഴുതിയിരുന്നു.
വിഷയം ബന്ധപ്പെട്ട ഇറ്റാലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു.
മഹാത്മഗാന്ധിയുടെ തലയടക്കം അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധം
More »
സൂര്യനെല്ലി ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജോഷിയാണ് കോടതിയില്‍ പരാതി നല്‍കിയത്. ജോഷി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്ന് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സിബി മാത്യൂസ് തന്റെ പുസ്തകമായ 'നിര്‍ഭയത്തി'ലൂടെയാണ് ഇരയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളതെന്നാണ് പരാതി.
ഇരയുടെ മാതാപിതാക്കളുടെ വിവരങ്ങളും താമസിക്കുന്ന പ്രദേശത്തിന്റെ സൂചനകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരയെയും കുടുംബത്തെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും പരാതിയില്‍ ആരോപിക്കുന്നു. സിബി മാത്യൂസിനെതിരായ പരാതി പരിഗണിച്ച് ഏഴ്
More »
കുവൈറ്റ് തീപിടിത്തം: മരിച്ചവരില്‍ 26 മലയാളികള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്
കുവൈറ്റിലെ തൊഴിലാളി ക്യാമ്പി ലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 26 ആയി. നിരവധി മലയാളികള്‍ക്ക് പരിക്കുണ്ട്. ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചത് 26 മലയാളികളെന്ന് നോര്‍ക്ക അറിയിച്ചു. മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെണെന്നും 24 മലയാളികള്‍ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോര്‍ക്ക ഡെസ്‌കില്‍നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 50 ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.
More »
കുവൈറ്റ് പിടിത്തം: എല്ലാ സഹായങ്ങളും നല്‍കുമെന്ന് വിദേശകാര്യമന്ത്രി
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യന്‍ അംബാസിഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി എക്ല്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
'കുവൈത്ത് നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. 40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞങ്ങളുടെ അംബാസഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇക്കാര്യത്തില്‍
More »
സിപിഎമ്മിന് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെടുത്തിയത് രാഹുല്‍ ഗാന്ധിയെന്ന് നിയമസഭയില്‍ കുഴല്‍നാടന്‍
ദേശീയ പാര്‍ട്ടി പദവി സിപിഎം നിലനിര്‍ത്തിയത് രാഹുല്‍ ഗാന്ധി കാരണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രാജസ്ഥാനില്‍ സിപിഎമ്മിന് വേണ്ടി രാഹുല്‍ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെട്ടതെന്നും നിയമസഭയില്‍ കുഴല്‍നാടന്‍ പറഞ്ഞു. രാജസ്ഥാനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പിണറായി യാത്ര നടത്തിയോ എന്നും കോണ്‍ഗ്രസ് നേതാക്കളാണ് അവിടെ വോട്ട് പിടിച്ചതെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോള്‍ ഒരേയൊരു നേതാവാണ് എതിര്‍ത്തത്. അത് പിണറായി വിജയനാണെന്ന് കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞു. സിപിഎമ്മിന് ഇന്ത്യയിലുള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രാജസ്ഥാനിലെ സിക്കാറില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിപ്പിക്കാന്‍ പിണറായി വിജയന്‍ യാത്ര നടത്തിയോ ? താങ്കള്‍ വിദേശത്ത് കുടുംബസമേതം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലലോട്ടും
More »