നാട്ടുവാര്‍ത്തകള്‍

ഒരു പകലിനിടെ പീഡനങ്ങള്‍; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 19കാരന്‍ കൊടും കുറ്റവാളി
അമര്‍ കോളനിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ മീണ (19) ഒരു പകലിനിടെ നടത്തിയത് രണ്ട് ക്രൂരമായ പീഡനങ്ങളാണെന്ന് പോലീസ്. ഡല്‍ഹിയിലെ കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ ഇയാള്‍ രാജസ്ഥാനിലെ ആല്‍വാറിലും ഒരു സ്ത്രീയെ പീഡിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഡല്‍ഹിയിലെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തന്റെ ജന്മനാടായ ആല്‍വാറിലെ ഗ്രാമത്തില്‍ വെച്ച് രാഹുല്‍ മീണ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തത്. അതിജീവിത വിവരം വീട്ടുകാരെ അറിയിച്ചപ്പോഴേക്കും ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നിരുന്നു. ആല്‍വാറിലെ കുറ്റകൃത്യത്തിന് പിന്നാലെ ഡല്‍ഹിയിലെത്തിയ ഇയാള്‍ രാവിലെ ആറ് മണിയോടെ കൈലാഷ് ഹില്‍സിലെ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പ്രവേശിച്ചു. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പതിവുപോലെ ജിമ്മില്‍ പോയിരിക്കുകയായിരുന്നു. വീടിന്റെ ഘടനയും

More »

പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
കേരളത്തെ നടുക്കി, തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേരുടെ മരണം. 40 ഓളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. തിരുവമ്പാടി ദേവസ്വംബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിന്

More »

യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതാവസ്ഥ മൂലം തിരിച്ചടി നേരിടുന്ന ബ്രിട്ടന്റെ ഭവന വിപണി നിര്‍ണായക സമയങ്ങളിലൂടെ കടന്നുപോകുകയാണ്. ഭവനവില്‍പ്പനയില്‍ സുപ്രധാനമാണ് സ്പ്രിംഗ് സീസണ്‍ . വലിയ തോതില്‍ ആളുകള്‍ വീട് വാങ്ങാന്‍ തയ്യാറാകുന്ന ഘട്ടത്തില്‍ വിപണിയിലേക്ക് വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണവും കൂടും. ഇക്കുറി 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീട് വാങ്ങുന്നവരെ പിന്തിരിപ്പിക്കുകയാണ്. ഇറാന്‍ യുദ്ധം മൂലം ദിവസങ്ങളില്‍ ഏപ്രില്‍ മാസത്തിലെ ബയര്‍ ഡിമാന്‍ഡ് സാധാരണ ഈ വര്‍ഷത്തേക്കാള്‍ 7 ശതമാനം കുറവാണ്. കൂടാതെ ധാരണയായ വില്‍പ്പനയില്‍ 3 ശതമാനം കുറവ് വന്നതായി റൈറ്റ്മൂവ് പറയുന്നു. ശരാശരി ചോദിക്കുന്ന വിലയില്‍ 0.8 ശതമാനം വര്‍ധനവുണ്ട്. 2929 പൗണ്ട് ഉയര്‍ന്ന് ഏപ്രില്‍ മാസത്തിലെ ശരാശരി

More »

വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
വാല്‍പ്പാറയില്‍ 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചുവെന്ന് പൊള്ളാച്ചി ആര്‍ടിഒ വ്യക്തമാക്കി. മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആര്‍ടിഒ സെഞ്ചഴിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ്

More »

തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണം 24 ആയി. വിരുദുനഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ചവരില്‍ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. മധുര, തിരുനെല്‍വേലി എന്നീ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദിയായ കെട്ടിടം ഉടമയ്ക്കെതിരെയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം സംഭവസ്ഥലം സന്ദര്‍ശിച്ച്

More »

വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
വാല്‍പ്പാറ അപകടത്തില്‍ മരിച്ച അധ്യാപകരുടെ മൃതദേഹങ്ങള്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന്. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്. ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്‌കാരം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷഹദിന്‍ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. ഷഹദിന്‍ അപകടനില തരണംചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ

More »

ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയ്ക്ക് അപേക്ഷ നല്‍കി. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള അവസാനവട്ട നടപടികള്‍ക്കായി സിബിഐ സംഘം ലണ്ടനിലെത്തിയതിന് പിന്നാലെയാണ് നീക്കം. ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീല്‍ മാര്‍ച്ച് 25ന് ലണ്ടന്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ നടപടികള്‍ വേഗത്തിലാക്കിയത്. എന്നാല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടന്‍ വിടാനാകില്ലെന്നാണ് വിവരം. യൂറോപ്യന്‍ മനുഷ്യവകാശ കോടതി സാധാരണ 48 മണിക്കൂറിനുള്ളില്‍ വിധി പറയുമെന്നും എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞാല്‍ വിധി വരുന്നതു നീളാന്‍ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍

More »

ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
തിരുവനന്തപുരം : വിഷുദിനത്തില്‍ വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമന്‍ (38)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചുമാണ് യുവാക്കള്‍ മര്‍ദിക്കുന്നത്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ്

More »

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. കായംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചേരാന്‍ യുവതിക്ക് നിര്‍ദേശം നല്‍കി. നേരിട്ടെത്തി മൊഴി നല്‍കാമെന്ന് യുവതി പൊലീസിനെ അറിയിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറുടെയും അപകടസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മാവേലിക്കര മജിസ്‌ട്രേറ്റിന് ആലപ്പുഴ സിജെഎം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തുന്നത്. ആശുപത്രിയിലെത്തി പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ആശുപത്രിയിലെ സിസിടിവി ക്യാമറകളും പരിശോധിക്കും. മനുഷ്യാവകാശ കമ്മീഷന്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions