നാട്ടുവാര്‍ത്തകള്‍

മോദി ശക്തനായ ഭരണാധികാരി; രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങളില്ല; തുറന്നടിച്ച് ജി സുധാകരന്‍
കേന്ദ്രത്തില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപികരിച്ച നരേന്ദ്രമോദിയെ പുകഴ്ത്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും സിപിഎം നേതാവ് ജി സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. അദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണ്. സുരേഷ് ഗോപിയുടെ സ്‌റ്റൈയില്‍ കോപ്രായമല്ല. അദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കേണ്ടതയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു.ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍

More »

സുരേഷ് ഗോപി മന്ത്രിക്കസേരയില്‍; പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു
തൃശൂര്‍ എംപിയും മന്ത്രിയുമായ സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് ചുമതലയേറ്റത്. ടൂറിസം വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിക്കും. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു. യുകെജിയില്‍ കയറിയ അനുഭവമെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത സുരേഷ് ഗോപി. ശരിക്കും ഞാൻ ഇപ്പോൾ ഒരു യുകെജി വിദ്യാർഥിയാണ്. തീർത്തും പുതിയ സംരംഭമാണ് താൻ ഏറ്റെടുത്തതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സീറോയിൽ നിന്നാണ് സ്‌റ്റാർട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെയെന്നും കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി

More »

ഓസ്ട്രേലിയയില്‍ 2 മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു; ഒരാള്‍ രക്ഷപെട്ടു
കണ്ണൂര്‍ : ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കാല്‍വഴുതി കടലില്‍ വീണു മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് ആയിരുന്നു അപകടം. സിഡ്‌നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ എത്തിയതായിരുന്നു മൂവരും. ഇവര്‍ കടലിനോട് ചേര്‍ന്ന പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. റോഷ്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്ര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍

More »

പിടിവിട്ടു നിന്ന ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കി സിപിഎമ്മിന്റെ ത്യാഗം
തിരുവനന്തപുരം : ഘടകകക്ഷികളില്‍ നിന്നും സീറ്റുകള്‍ വിഴുങ്ങാറുള്ള സിപിഎം മാണിഗ്രൂപ്പിനായി രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തു. കോട്ടയം ലോക് സഭാ സീറ്റില്‍ മത്സരിച്ചു തോല്‍ക്കുകയും രാജ്യസഭാ സീറ്റില്‍ കാലാവധി പൂര്‍ത്തിയാവുകയും ചെയ്ത കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തുന്നതിനായാണ് സിപിഎം വലിയ ത്യാഗം ചെയ്തത്. തങ്ങളുടെ സീറ്റു കൊടുക്കില്ലെന്ന് സിപിഐ ശഠിച്ചതോടെ സിപിഎമ്മിന് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടി നില്‍ക്കുന്ന സാഹചര്യത്തില്‍ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായിരുന്നു. മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ പിടിച്ചു നില്‍ക്കാന്‍ മധ്യകേരളത്തില്‍ മാണി ഗ്രൂപ്പിന്റെ സഹായം വേണമെന്ന ബോധ്യത്തിലാണത്. എംപിസ്ഥാനം പോയി പാര്‍ട്ടി പിടിവിട്ടു നിന്ന അവസരത്തില്‍ സിപിഎമ്മിന്റെ ഉദാരമനസ്കത ജോസ് കെ മാണിയ്ക്കും

More »

ബിഷപ്പിന്റെ വേഷം കെട്ടി മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 85 ലക്ഷം തട്ടിയയാള്‍ പിടിയില്‍
തൃശൂര്‍ : ബിഷപ്പിന്റെ വേഷം ധരിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് 85 ലക്ഷം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ചെന്നൈ അണ്ണാനഗര്‍ സ്വദേശി പോള്‍ ഗ്ലാഡ്‌സണാണ് (53) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ പടിഞ്ഞാറെക്കോട്ട സ്വദേശിയായ ഡോക്ടര്‍ മകള്‍ക്ക് സീറ്റ് ലഭിക്കാനായി ഇയാളെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായത്. കോളേജ് തന്റെ ചുമതലയിലാണെന്നും ഒരു സീറ്റ് തന്റെ ക്വോട്ടയിലുണ്ടെന്നും ഇയാള്‍ വിശ്വസിപ്പിക്കും. 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പ്രതിഫലമായി ഈടാക്കും. ബിഷപ്പിന്റെ ളോഹയണിഞ്ഞാണ് ഇരകള്‍ക്ക് മുന്നിലെത്തുക. ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുക. പണം നഷ്ടപ്പെട്ടിട്ടും സീറ്റ് ലഭിക്കാതിരിക്കുമ്പോഴാണ് ഇരകള്‍ അന്വേഷണം തുടങ്ങുക. അപ്പോഴേക്കും പോള്‍ ചെന്നൈയിലെ ഒളിസങ്കേതത്തിലേക്ക് മുങ്ങും. പല ജില്ലകളിലും പലരില്‍ നിന്നായി പോള്‍10 കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തി.

More »

നടിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന
മുംബൈ : നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതില്‍ സംശയം തോന്നിയ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു.

More »

ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തേയ്ക്ക്
ഏകീകൃത കുര്‍ബാനയില്‍ അന്ത്യശാസനവുമായി സീറോമലബാര്‍ സഭ. സെന്റ് തോമസ് ദിനത്തില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ വൈദികര്‍ സഭയില്‍നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കും. വൈദിക വിദ്യാര്‍ഥികളും വൈദികരും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന സത്യവാങ്മൂലം നല്‍കണം. ഇല്ലെങ്കില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നുമുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി സഭാ കോടതികള്‍ അടക്കമുള്ളവ സ്ഥാപിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍

More »

മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം 30 കാബിനറ്റ് പദവിയുള്ള 30 പേരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും ഉള്‍പ്പെടെ 71 പേല്‍ര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. എന്‍.ഡി.എ.യിലെ സഖ്യകക്ഷികളില്‍ നിന്ന് എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ്

More »

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിയമിക്കാനുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസാക്കി. ലോക്‌സഭയിലെ പാര്‍ട്ടി നേതാവായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്നായിരുന്നു പ്രമേയം. അതേസമയം പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുലാണ് ഏറ്റവും യോഗ്യനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതില്‍ പാര്‍ലമെന്റ് ചേരുന്ന 17ന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ അറിയിച്ചു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്നതില്‍ ചര്‍ച്ച തുടരുന്നുകയാണ്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയില്‍ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions