നാട്ടുവാര്‍ത്തകള്‍

സുരേഷ് ഗോപിയുടെ മുഖവുമായി യേശുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഇടത് നിരീക്ഷകന്‍; പ്രതിഷേധം
ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. 'കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച' എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രത്തെ വികൃതമാക്കി അവതരിപ്പിച്ചതിനെതിരെയാണ് സഭ രംഗത്ത് വന്നത്. മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സര്‍ക്കാര്‍ നേരിടണമെന്നും പ്രൊലൈഫ് ആവശ്യപ്പെട്ടു. ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വേദനയുളവാക്കുന്നതാണെന്നും സഭ പ്രതികരിച്ചു. ക്രിസ്തുവിന്റെ മുഖവുമായി സുരേഷ് ഗോപിയുടെ മുഖം ചേര്‍ത്ത ചിത്രമാണ് തൃശൂരിലെ ബിജെപി വിജയത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ റെജി ലൂക്കോസ് ഉപയോഗിച്ചത്. 'ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്റെ നാഥന്‍' എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

More »

അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം
അങ്കമാലി : എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‍വിന്‍ (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപിടിത്തം. താഴത്തെ നിലയില്‍ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപടര്‍ന്നു. ബിനീഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിക്കാണ് തീപിടിച്ചത്. തീ അണച്ചപ്പോഴേക്കും ഇവര്‍ വെന്തുമരിച്ചിരുന്നു. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യന്‍. മരിച്ച നാല് പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാസേന

More »

സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച മോദിക്കൊപ്പം
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്‌ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വ്യക്തി കൂടിയാണ് സുരേഷ്‌ഗോപി. അതേസമയം കേരളത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിക്കുമെന്നും താരം വ്യക്തമാക്കി. 2026ല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന് അഞ്ചു വര്‍ഷത്തേക്ക് എംപിയായിട്ടാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ

More »

'പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ പിണറായി
എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണെന്നും

More »

'ഞാന്‍ തല്ലിയത് എന്റെ അമ്മയ്ക്ക് വേണ്ടി'; നടി കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥ
വിമാനത്താവളത്തില്‍ വെച്ച് നിയുക്ത ലോക്‌സഭാ എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാട്ടിനെ തല്ലിയതിന്റെ കാരണം വ്യക്തമാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് താന്‍ കങ്കണ റണാട്ടിനെ തല്ലിയതെന്ന് അവര്‍ വ്യക്തമാക്കി. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരമിരിക്കുന്നതെന്ന് സമര സമയത്ത് കങ്കണ പറഞ്ഞിരുന്നു. ഇതാണ് കുല്‍വീന്ദര്‍ കൗറിനെ ചൊടിപ്പിച്ചത്. 2020-21 ല്‍ കര്‍ഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുല്‍വീന്ദര്‍ കൗര്‍ പറയുന്നത് വീഡിയോയില്‍ കാണാം. കങ്കണ ഇത് പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ പറയുന്നു. 100 രൂപ കൊടുത്താല്‍ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ വിഡിയോയില്‍ ചോദിക്കുന്നുണ്ട്. കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്നയാളാണ്

More »

ഉത്തരാഖണ്ഡിലെ അപകടം: മരിച്ച സംഘത്തില്‍ രണ്ടു മലയാളികളും
ഉത്തരാഖണ്ഡിലെ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സംഘത്തില്‍ മലയാളികളും. ബെംഗളുരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരാണ് മരിച്ചത്. ഇവരുടേതടക്കം 5 മൃതദേഹങ്ങള്‍ കണ്ടെത്തി. അതേസമയം നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയിലാണ് ചൊവ്വാഴ്ച‌ രാത്രി അപകടം നടന്നത്. മോശം കലാവസ്‌ഥയെ തുടര്‍ന്നാണ് അപകടം. കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രക്കിങിനു പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്നു സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്. മൂന്ന് പ്രാദേശിക ഗൈഡുകള്‍ക്ക് പുറമെ കര്‍ണാടകയില്‍ നിന്ന് 18 ട്രക്കര്‍മാരും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള

More »

ജര്‍മനിയില്‍ നഴ്‌സായ ഭാര്യയുടെ മുഴുവന്‍ ശമ്പളവും ആവശ്യപ്പെട്ട് യുവാവ് ബന്ധുക്കളെ തീകൊളുത്തി
ചെറുതോണി : കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യാമാതാവിനേയും ഭാര്യാസഹോദരന്റെ മൂന്നുവയസ്സുള്ള മകളേയും വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ചു. പൈനാവ് അമ്പത്താറ് കോളനിയില്‍ താമസിക്കുന്ന കൊച്ചുമലയില്‍ അന്നക്കുട്ടി (62), കൊച്ചുമകള്‍ ലിയ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അന്നക്കുട്ടിയേയും ലിയയേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് സന്തോഷാണ് (50) പ്രതി. ഇയാളുടെ ഭാര്യ പ്രിന്‍സിയുടെ സഹോദരന്‍ ലിന്‍സിന്റെ മകളാണ് പൊള്ളലേറ്റ കുഞ്ഞ്. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തിരയുകയാണ്. സന്തോഷിന്റെ ഭാര്യ പ്രിന്‍സി ജര്‍മനിയില്‍ നഴ്സാണ്. ഭാര്യയുടെ മുഴുവന്‍ ശമ്പളവും തനിക്കുവേണമെന്ന ആവശ്യവുമായി എത്തിയ ഇയാള്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച

More »

ചേലക്കരയില്‍ രമ്യയുടെയും പാലക്കാട് രാഹുലിന്റെ പേരും പരിഗണയില്‍
ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി തയ്യാറെടുത്ത് കോണ്‍ഗ്രസ്. പാര്‍ട്ടി ഉടന്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭ മണ്ഡലങ്ങളിലുമാണ് ഒഴിവു വരുന്നത്. ഇതില്‍ ചേലക്കര ഒഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ്. എംഎല്‍എയും മന്ത്രിയുമായ സിപിഎമ്മിലെ കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇവിടെ ആലത്തൂരില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ തന്നെ പരിഗണിക്കാനാണ് സാധ്യത. രമ്യ ആലത്തൂരില്‍ 383336 വോട്ട് നേടിയപ്പോള്‍ രാധാകൃഷ്ണന്‍ 403447 വോട്ട് നേടിയാണ് വിജയിച്ചത്. അതിനാല്‍ ചേലക്കരയില്‍ ഒഴിവുവരുന്ന സീറ്റില്‍ രമ്യക്കായിരുക്കും പാര്‍ട്ടി

More »

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണും
കേരളത്തില്‍ ബിജെപിക്കായി അക്കൗണ്ട് തുടങ്ങിയ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. ഡല്‍ഹിലെത്തി പ്രധാനമന്ത്രിയെ അദ്ദേഹം കാണും. മൂന്നാം മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്കു ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടിലും ബിജെപിക്ക് എംപിമാരില്ല. അതേസമയം കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകള്‍ അല്ല തൃശൂരിലേതെന്നും സുരേഷ് ഗോപി. പാര്‍ട്ടി വോട്ടുകളും നിര്‍ണായകമായെന്നും വ്യക്തിപരമായ വോട്ടുകള്‍ മാത്രം ആയിരുന്നെങ്കില്‍ 2019ലെ താന്‍ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാന്‍ ഇല്ല. ഇതുവരെയും മുരളിയേട്ടന്‍ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സിനിമ അഭിനയം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions