മോദി രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കി; മൂന്നാംവട്ടം പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കി. മൂന്നാംവട്ടം പ്രധാനമന്ത്രിയായിമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിസമര്‍പ്പിച്ചു. ലോക്‌സഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും
More »
പീഡന വീരല്‍ പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോല്‍പ്പിച്ചു ജനം; അട്ടിമറി ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റില്‍
ബംഗളൂരു : ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണയുടെ തോല്‍വി ആഘോഷിക്കപ്പെടുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. അതും പ്രജ്വല്‍ രേവണ്ണയുടെ കയ്യിലിരുപ്പ് കാരണം.
മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിങ് എംപിയായ പ്രജ്വല്‍. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ അറസ്റ്റ് ചെയ്തിരുന്നു.
മൂവായിരത്തിലേറെ അശ്ലീല വീഡിയോയുമായി പീഡന വിവാദത്തില്‍പ്പെട്ട കര്‍ണാടകയിലെ ഹസനിലെ സിറ്റിംഗ്
More »
സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട അടക്കം തോറ്റത് ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാര്‍
ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനഹിതത്തെ നിസാരമായി കണ്ട ബിജെപിയുടെ കേന്ദ്രമന്ത്രിമാരില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജുന്‍ മുണ്ടയുമടക്കം 14 പേര്‍ക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. മോദിയുടെ ഭൂരിപക്ഷം ,ഊന്നു ലക്ഷത്തോളം കുറയുകയും ചെയ്തു.
അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി. കഴിഞ്ഞ തവണ രാഹുലിനെ തോല്‍പ്പിച്ചത് മുതല്‍ നിലത്തൊന്നുമായിരുന്നില്ല സ്മൃതി ഇറാനി.
ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അമേഠിയിലെ സ്മൃതി യുഗമാണ് ഇതോടെ അവസാനിച്ചത്. അവരുടെ നേതൃത്വത്തിള്‍ ബിജെപി കോട്ടയായി അമേഠി മാറിക്കൊണ്ടിരിക്കുന്നു എന്നുപോലും വിലയിരുത്തപ്പെട്ടിരുന്നു. രാഹുലിനെ അവര്‍ പല
More »
രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞേക്കും, പകരം പ്രിയങ്ക വരുമോ?
കല്‍പ്പറ്റ : വയനാടിന് പുറമെ സോണിയാഗാന്ധിയുടെ പഴയ മണ്ഡലമായ യു.പിയിലെ റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞേക്കും. പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് സൂചന. നെഹ്റു കുടുംബത്തില്‍ നിന്നുതന്നെയുള്ള പ്രിയങ്ക മത്സരിക്കുന്നതില്‍ വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാവുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
എന്നാല്‍, ഇക്കാര്യം നേതാക്കള്‍ സ്ഥിരീകരിക്കുന്നില്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തശേഷമാകും രാഹുല്‍ എത് മണ്ഡലം നിലനിറുത്തണമെന്നതിനെക്കുറിച്ചടക്കം അന്തിമമമായി തീരുമാനിക്കുകയെന്ന് നേതാക്കള്‍ പറയുന്നു.
രാഹുല്‍ വയനാട് മണ്ഡലം ഒഴിയുകയും പകരം പ്രിയങ്ക എത്തുകയും ചെയ്താല്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
റായ്ബറേലി രാഹുല്‍ നിലനിര്‍ത്തും. കാരണം രാഹുലിന്റെ യുപിയിലെ സാന്നിധ്യം അവിടെ
More »
വമ്പൊടിഞ്ഞു മോദിയും കൂട്ടരും
ന്യൂഡല്‍ഹി : നാനൂറു സീറ്റുകള്‍ നേടി പാട്ടുംപാടി ജയിക്കാനിറങ്ങിയ നരേന്ദ്ര മോദിയ്ക്കും കൂട്ടര്‍ക്കും വാരിക്കുഴിയൊരുക്കി 'ഇന്ത്യ' സഖ്യം. എന്‍ഡിഎ സഖ്യം 295 ലും ഇന്ത്യ സഖ്യം 230 ലും മുന്നേറുകയാണ്. കണക്കില്‍ എന്‍ഡിഎ മുന്നണിയ്ക്കു കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നില ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു തവണത്തേതില്‍ വ്യത്യസ്തമായി ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമില്ല. മാത്രമല്ല, ടിഡിപി, ജെഡിയു എന്നിവരൊക്കെ മലക്കം മറിഞ്ഞാല്‍ കാളിമാറും. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലംഅതിശയിപ്പിക്കുന്ന രാഷ്ട്രീയ മാറ്റമാണ് രാജ്യമൊട്ടാകെയുണ്ടായിരിക്കുന്നത്. ഇത്തവണ ശക്തമായൊരു പ്രതിപക്ഷം ഉണ്ടായിരിക്കും എന്നതാണ് ഒന്നാമത്തേത്.
ഉത്തര്‍പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും ഇന്ത്യ മുന്നണിയുടെ തേരോട്ടം ആണ് ബിജെപിയെ കുഴപ്പത്തിലാക്കിയത്. കേന്ദ്ര മന്ത്രിമാരെയും സംസ്ഥാന മന്ത്രിയെയും പിന്നിലാക്കിയാണ് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും
More »
ഭൂരിപക്ഷം 3 ലക്ഷം കടന്ന് രാഹുല്‍; 2 ലക്ഷം കടന്ന് 3 പേര്‍, ലക്ഷം കടന്ന് 4പേര്‍
കോഴിക്കോട് : രാഹുല്‍ തരംഗം പ്രകടമായ 2019-നേക്കാള്‍ പല മണ്ഡലങ്ങളിലും ഭൂരിപക്ഷമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥികള്‍. വയനാട്ടില്‍ രാഹുലിനു മൂന്നര ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. എറണാകുളത്തു ഹൈബി ഈഡനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനും, പൊന്നാനിയില്‍ സമദാനിയ്ക്കും ഭൂരിപക്ഷം രണ്ടു ലക്ഷത്തിനു മേലെയാണ്.
അതുപോലെ കോഴിക്കോട്ട് എം.കെ. രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കൊല്ലത്തു പ്രേമചന്ദ്രന്‍, കണ്ണൂരിൽ കെ സുധാകരന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷത്തിന് മേലെയാണ്.
എല്‍ഡിഎഫില്‍ സിപിഎം ഒഴികെ ഒരു ഘടകകക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. സിപിഐയുടെ നാല് പേരും തോറ്റു കേരളാകോണ്‍ഗ്രസിന്റെ ചാഴിക്കാടനും വീണു.
എല്‍ഡിഎഫിന് ആശ്വസിക്കാനുണ്ടായിരുന്നത് ആലത്തൂരും ആറ്റിങ്ങലും മാത്രായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ജയം നേടിയ ആലപ്പുഴയും കൈവിട്ടുപോയി. കഴിഞ്ഞ തവണത്തെ
More »
യുപിയില്‍ അടിതെറ്റി ബിജെപി; ശക്തിപ്രകടനവുമായി 'ഇന്ത്യ' മുന്നണി
ലക്നൗ : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് അടിത്തറയായ ഉത്തര്‍പ്രദേശില്‍ ഇക്കുറി ബിജെപിയ്ക്ക് അടിതെറ്റി. രാമക്ഷേത്രം ഉള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയില്‍ മത്സരിച്ചതിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ട 'മോദി ഇഫക്ടും’ പ്രതീക്ഷിച്ച രീതിയില്‍ ഏശാതെ വന്നതോടെ, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വന്‍ മുന്നേറ്റം സമ്മാനിച്ച യുപിയില്‍ മാത്രം മുപ്പതു സീറ്റുകളുടെ നഷ്ടം ബിജെപിക്ക് ഉണ്ടായി.
മോദിയെയും കൂട്ടരെയും തനിച്ചു കേവലം ഭൂരിപക്ഷം നേടാന്‍ തടസമായതും യുപിയാണ്. കഴിഞ്ഞ തവണ 62 സീറ്റുകള്‍ നേടിയ ബിജെപി പകുതിയിലെത്തി. അതേസമയം അഖിലേഷ് യാദവിന്റെ എസ്പി അഞ്ചില്‍ നിന്ന് മുപ്പതിലെത്തി. സഖ്യമുള്ള കോണ്‍ഗ്രസിന് ഒമ്പതിടത്തും ലീഡുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഉണ്ടായത് ഞെട്ടിക്കുന്ന പ്രഹരമായിരുന്നു.
More »
കേരളത്തില്‍ യുഡിഎഫ് തരംഗം; തൃശൂരില്‍ സുരേഷ്‌ഗോപിയുടെ കുതിപ്പ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായില്ലെങ്കിലും കേരളത്തില്‍ യുഡിഎഫ് തരംഗം എന്നത് സത്യമായി. 18 ഇടത്തു യുഡി എഫും ഒരിടത്ത് എന്‍ഡിഎയും ഒരിടത്തു എല്‍ഡിഎഫും മാത്രമാണ് ലീഡ് നേടിയത്. തൃശൂരില്‍ സുരേഷ് ഗോപി മുക്കാല്‍ലക്ഷം വോട്ടിന്റെ ലീഡ് കരസ്ഥമാക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം നല്‍കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാകയാണ് സുരേഷ്‌ഗോപി. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ സുരേഷ്‌ഗോപി ഉണ്ടാക്കിയ മുന്നേറ്റം സ്ഥിരമായി ഉയരുന്ന കാഴ്ചയാണ് തൃശൂരില്‍ നിന്നും കണ്ടത്. എല്‍ഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയി.
അതേസമയം, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്‍ പക്ഷേ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത് എന്നാല്‍ അവസാന റൗണ്ടുകളില്‍ തീരാ മേഖലയിലെ പിന്തുണയുമായി തരൂര്‍
More »
വന്‍ ട്വിസ്റ്റ്; ദേശീയതലത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടവുമായി 'ഇന്ത്യ' സഖ്യം
ന്യൂഡല്‍ഹി : എക്സിറ്റ് പോളുകള്‍ക്കു ദേശീയതലത്തില്‍ ബിജെപിയ്ക്കും എന്‍ഡിഎക്കും ശക്തമായ തിരിച്ചടി നല്‍കി 'ഇന്ത്യ' സഖ്യത്തിന്റെ കുതിപ്പ്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎക്കൊപ്പം 220 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. എന്‍ഡിഎക്കു കേവല ഭൂരിപക്ഷത്തിന്റെ ലീഡ് ഉണ്ടെങ്കിലും ഘടക കക്ഷികളെ ആശ്രയിക്കേണ്ട സ്ഥിതി ബിജെപിക്ക് വന്നേക്കാം.
കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കഴിഞ്ഞ തവണ 52 സീറ്റ് മാത്രമുണ്ടായിരുന്ന അവര്‍ സീറ്റുകൾ മൂന്നക്കത്തിലെത്തിച്ചു. അതെ സമയം തനിച്ചു മുന്നൂറിലേറെ സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിയ്ക്ക് അറുപതിലേറെ സീറ്റുകളുടെ കുറവുണ്ടായി. യുപി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അപ്രതീക്ഷിത കുതിപ്പാണ് ഇന്ത്യ സഖ്യത്തിന് ലഭിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ സുരേഷ്‌ഗോപി
More »