നാട്ടുവാര്‍ത്തകള്‍

ഫിലാഡല്‍ഫിയയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
ഫിലാഡല്‍ഫിയയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്മലയാളിയുവാവ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ ഷിബിന്‍ സോണി ആണ് മരിച്ചത്. പതിനേഴ് വയസാണ് പ്രായം. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. ബഥേല്‍ ചര്‍ച്ച് അംഗമായ സോണി സ്‌കറിയയുടെ മകനാണ്. വെള്ളിയാഴ്ച രാത്രി 9.11ഓടെ ഫിലാഡല്‍ഫിയയിലെ ഹോംസ്ബര്‍ഗ് പരിസരത്ത് ആണ് സംഭവം. ഷിബിന്‍ സഞ്ചരിച്ചിരുന്ന ഹോണ്ട കാറില്‍ ഒരു നിസ്സാന്‍ എസ് യു വി വന്നിടിക്കുകയിം ഹോണ്ട കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അത് സമീപത്തുണ്ടായിരുന്ന മറ്റൊരു ഫോര്‍ഡ് എസ് യുവിയിലും വഴിയരികിലുണ്ടായിരുന്ന തൂണിലും ഇടിച്ചു. തൂണ്‍ തകര്‍ന്ന് ഹോണ്ട കാറിലേക്ക് വീണു. ഷിബിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതോടെ നിസാന്‍ എസ്യുവിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതെന്ന് പോലീസ് പറഞ്ഞു.ബ്ലാക്ക് ഹോണ്ടയ്ക്കുള്ളില്‍ മൂന്ന് പേരുണ്ടായിരുന്നു. മറ്റ് രണ്ട് പേരെ അത്യന്തം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക്

More »

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം
അവസാനഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രമുഖ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ഫലങ്ങളില്‍ ടൈംസ് നൗ-ഇടിജിയാണ് യുഡിഎഫിന് ഏറ്റവും കുറഞ്ഞ സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത്. അതേസമയം എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് താമര വിടരാനുള്ള സാധ്യതയാണ് എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. പുറത്തുവന്ന ഫല പ്രവചനങ്ങളിലെല്ലാം തന്നെ എന്‍ഡിഎ സംസ്ഥാനത്ത് ഒന്ന് മുതല്‍ മൂന്ന്

More »

തിരുവനന്തപുരത്ത് മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വൃദ്ധ ജീവനൊടുക്കി
തിരുവനന്തപുരം : മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്ന് രാവിലെയാണ് സംഭവം. അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് ലീല ആത്മഹത്യ ചെയ്തത്. കുടുംബം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ലീലയുടെ ഭര്‍ത്താവും ബിന്ദുവിന്റെ ഭര്‍ത്താവും നേരത്തെ മരണപ്പെട്ടിരുന്നു. ലീലയുടെ ഒരു മകന്‍ മാസങ്ങള്‍ക്കുമുന്‍പ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു മകന്‍ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികന്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

More »

കോണ്‍ഗ്രസ് എക്‌സിറ്റ് പോള്‍ ബഹിഷ്‌കരിക്കും; ചര്‍ച്ചകളില്‍ പങ്കെടുക്കില്ല
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും ജനവിധിയോട് പ്രതികരിക്കാമെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി. ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലെ ജനവിധി സംബന്ധിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ജൂണ്‍ നാലിനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരിക. പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസിന് അധികാരത്തിലെത്താനാവുമെന്ന

More »

ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം വന്‍ സുരക്ഷയില്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചു
വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് തുടങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ആദ്യഭാഗമായി ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ആര്‍ബിഐ ഇന്ത്യയിലെത്തിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സൈന്യത്തിന്റെ സുരക്ഷയിലാണ് സ്വര്‍ണം തിരികെ എത്തിക്കുന്ന നടപടി ആര്‍ബിഐ തുടങ്ങിയിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി റിസര്‍വ് ബാങ്ക്എടുത്തിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ സമാനമായ അളവില്‍ സ്വര്‍ണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും

More »

എയര്‍ ഹോസ്റ്റസ് മലദ്വാരത്തില്‍ ഒളിപ്പിച്ചത് ഒരു കിലോ സ്വര്‍ണം
കണ്ണൂര്‍ : സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തില്‍ അധികൃതര്‍. പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഒരു കിലോയോളം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ കഴിയില്ലെന്നതാണ് ഇതിന് കാരണം. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ യുവതികളുള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സംഘങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഗര്‍ഭനിരോധന ഉറയ്ക്കുള്ളിലും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വര്‍ണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാന്‍ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. മിശ്രിത രൂപത്തിലുള്ള

More »

ജര്‍മനിയില്‍ നിന്നെത്തിയ പീഡനവീരനായ എംപി പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത് അഞ്ചംഗ വനിതാ പൊലീസ് സംഘം
അതിജീവിതകള്‍ക്ക് വ്യത്യസ്തമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ണാടക പൊലീസ്. ലൈംഗിക പീഡന പരാതി നേരിടുന്ന ഹാസനിലെ സിറ്റിംഗ് എംപി പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത് അഞ്ചംഗ വനിതാ പൊലീസ് സംഘം ആണ്. പുലര്‍ച്ചയോടെ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വനിതാ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സാധാരണയായി ഇത്തരം കേസുകളില്‍ സ്ത്രീകളായ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല. എന്നാല്‍ പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന

More »

കേരളത്തിലെത്താനിരുന്ന എന്‍എസ്‌ഐയു ദേശീയ സെക്രട്ടറി തടാകക്കരയില്‍ മരിച്ച നിലയില്‍
ഹൈദരാബാദ് : എന്‍എസ്‌ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം. കൊലപ്പെടുത്തിയതാണെന്ന സംശയം ഉയരുന്നുണ്ട്. ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. ദേശീയ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിന്റെ കൂടി ചുമതല കയ്യാളിയിരുന്നയാളാണ് രാജ് സമ്പത്ത് കുമാര്‍. കെഎസ് യു ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ അദ്ദേഹത്തിന് പരിപാടിയുണ്ടായിരുന്നു. നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പില്‍ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച ചില പ്രശ്‌നങ്ങളില്‍ പെട്ടിരു

More »

ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് അറസ്റ്റില്‍; നിയമം നിയമത്തിന്റെ വഴിക്കെന്ന് തരൂര്‍
ശശി തരൂര്‍ എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് കസ്റ്റംസിന്റെ പിടിയില്‍. പേഴ്സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് ശിവകുമാര്‍ പ്രസാദ് സ്വര്‍ണം കൈമാറുന്നത് കസ്റ്റംസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശിവകുമാര്‍ പ്രസാദിനേയും സ്വര്‍ണം കൈമാറിയ ആളെയും പിടികൂടുകയായിരുന്നു. കൈമാറിയ സ്വര്‍ണത്തിന് മതിയായ രേഖകളില്ലെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുകയും ചെയ്തു. ശിവകുമാര്‍ പ്രസാദ് എയറോഡ്രോം (എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍) എന്‍ട്രി വഴിയാണ് എയര്‍പോര്‍ട്ടില്‍ കയറിയത്. ആ പാസ് അടക്കം അന്വേഷണ ഏജന്‍സി പിടികൂടിയിട്ടുണ്ട്. 500 ഗ്രാം സ്വര്‍ണവും പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions