നാട്ടുവാര്‍ത്തകള്‍

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ ബലാത്സംഗ കേസ്
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ ബലാത്സംഗ പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പാലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒമര്‍ ലുലുവിനെ ചോദ്യം ചെയ്തതിനു ശേഷം ആയിരിക്കും തുടര്‍ നടപടികള്‍ അതേസമയം, വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമര്‍ ലുലു പറയുന്നത്. നടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയാണ് ആരോപണത്തിന് പിന്നിലെന്നും പണം തട്ടുകയാണ് ലക്ഷ്യമെന്നും ഒമര്‍ ലുലു പറയുന്നു. ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക, പവര്‍സ്റ്റാര്‍ എന്നിവയാണ് ഒമര്‍ ലുലുവിന്റെ സിനിമകള്‍. ബിഗ്‌ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു ഒമര്‍ ലുലു. റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന

More »

മണ്‍സൂണിനു മുമ്പേ കേരളത്തില്‍ അതിതീവ്രമഴ, കൊച്ചിയില്‍ മേഘവിസ്‌ഫോടനം, കോട്ടയത്ത് പ്രളയം
കൊച്ചി : മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്നേ കേരളത്തിലെ അഞ്ചു ജില്ലകളില്‍ അതിതീവ്ര മഴ. കൊച്ചിയില്‍ മേഘവിസ്‌ഫോടനമുണ്ടായതായാണ് സംശയം. ഒരു മണിക്കൂറില്‍ കളമശേരിയില്‍ 100 മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തി. കൊച്ചി കുസാറ്റിലെ റഡാര്‍ ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച മഴമാപിനിയില്‍ 98.4 മില്ലീ മീറ്റര്‍ മഴയും രേഖപ്പെടുത്തിയെന്ന് കുസാറ്റ് അറിയിച്ചു. ഒരു മണിക്കൂറില്‍ 100 മില്ലീ മീറ്റര്‍ മഴ ലഭിച്ചാലേ മേഘവിസ്‌ഫോടനമായി കണക്കാക്കുകയുള്ളൂ. എന്നിരുന്നാലും അതിനു സമാനമായ മഴയാണ് ലഭിച്ചത്. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട ജില്ലകളിലും കനത്ത മഴയുണ്ടായി. എറണാകുളം നഗരത്തിലും പരിസരങ്ങളിലും മഴ കനത്ത നാശം വിതച്ചു. കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, ഇടപ്പള്ളി, കളമശേരി, എം.ജി.റോഡ് എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടായിരുന്നു. വലിയതോതില്‍ വാഹനഗതാഗതക്കുരുക്കുമുണ്ടായി. കോട്ടയത്ത് മഴയില്‍ വിവിധ മേഖലകളില്‍ വലിയ

More »

വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര ചോദിക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ : അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് പ്രതിനിധി ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി.ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി.അനില്‍ (29) ആണു മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാള്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയര്‍ കണ്ടിഷന്‍ റഫ്രിജറേഷന്‍ ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു. മൃതദേഹം 30ന് രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. 11.30ന് ശുശ്രൂഷയ്ക്കു ശേഷം

More »

ഒടുക്കം പീഡന വീരന്‍ പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്; മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും
രക്ഷപ്പെടാനുള്ള കളികളെല്ലാം പരാജയപ്പെട്ടതോടെ, ലൈംഗികാതിക്രമ കേസില്‍ പ്രതിയായ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണ സ്വദേശത്തേക്ക്. പ്രജ്വല്‍ കഴി‍ഞ്ഞ ഏപ്രില്‍ 27 മുതല്‍ ഒളിവിലാണ്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇയാള്‍ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജര്‍മനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാന്‍ സമയം ചോദിച്ചത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി എന്‍ഡിഎയ്ക്ക് എതിരെ പ്രചാരണം

More »

മസ്കറ്റ്- കേരള വിമാന സര്‍വീസുകള്‍ 29 മുതല്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ
മസ്കറ്റ്- കേരള സര്‍വീസുകള്‍ ഈ മാസം 29 മുതല്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. സ്‌കൂള്‍ വേനലവധിയും ബിലിപെരുന്നാള്‍ അവധി ദിനങ്ങളിലും യാത്രചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിക്കും. ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് സര്‍വീസുകളിലെ മാറ്റം എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്ന് വരെ സര്‍വീസുകള്‍ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റില്‍ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് ഇത്തരത്തില്‍ തടസ്സപ്പെടുക. മെയ് 29നും 31നുമുള്ള കോഴിക്കോട് - മസ്കറ്റ് സര്‍വീസുകളും മേയ് 30നും ജൂണ്‍

More »

ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം
ചെന്നൈ : സീസണിലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ലൈനപ്പ് ഉണ്ടായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ 113 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത കൊല്‍ക്കത്ത 10 ഓവറും മൂന്ന് പന്തും മാത്രം എടുത്തു ലക്‌ഷ്യം നേടി. 26 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 52 റണ്ണെടുത്ത വെങ്കടേഷ് അയ്യരും മൂന്ന് പന്തില്‍ 6 റണ്ണെടുത്ത നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്നാണു വിജയം കുറിച്ചത് . ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് (32 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 39), സുനില്‍ നരേന്‍ (രണ്ട് പന്തില്‍ ഒരു സിക്‌സറടക്കം ആറ്) എന്നിവരാണു പുറത്തായത്. സണ്‍റൈസേഴ്‌സിന് ഗ്രൂപ്പിലോ പ്ലേഓഫിലോ കാഴ്ചവച്ച പ്രകടനത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല. ടോസ്

More »

ഇല്യുമിനിറ്റിയും ഇടിയും കുടിയും; മഞ്ഞുമ്മല്‍ ബോയ്‌സിനും ആവേശത്തിനുമെതിരെ ബിഷപ്പ്
മലയാളത്തിലെ സമീപകാലത്തെ ഹിറ്റ്‌ചലച്ചിത്രങ്ങള്‍ക്കെതിരെ റോമന്‍ കാത്തലിക് സഭ ബിഷപ്പ് ജോസഫ് കരിയില്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ഇല്ലുമിനാറ്റിയെന്ന ഗാനം സഭാ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് ജോസഫ് കരിയില്‍ പറഞ്ഞു. കൊച്ചിയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം. ആവേശം കൂടാതെ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചിത്രങ്ങളെ നല്ല സിനിമകള്‍ എന്ന് വിശേഷിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും ജോസഫ് കുറ്റപ്പെടുത്തി. ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാ കുട്ടികളും ഇല്ലുമിനിറ്റി എന്നാണ് പാടുക. എന്നാല്‍ ഇല്യുമിനിറ്റി എന്നത് സഭാ വിശ്വാസികള്‍ക്ക് എതിരായി

More »

തിരുവനന്തപുരം സ്വദേശിനി ഫുജൈറയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ഫുജൈറ : ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈന്‍ സെന്റ് മേരീസ് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാം നിലയില്‍ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍ കോയയാണ് ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഇപ്പോള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

More »

ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു; അഞ്ചംഗ വിനോദ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം : ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ പതിച്ചു. കോട്ടയം കുറുപ്പന്തറ കടവ് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്നും വരികയായിരുന്ന വിനോദസഞ്ചാരികളാണ് തോട്ടില്‍ വീണത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നാറില്‍ നിന്നും വന്ന സംഘം ആലപ്പുഴയിലേക്ക് പോകുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. മഴകാരണം നിറയെ വെള്ളമുണ്ടായിരുന്നു തോട്ടില്‍ കാര്‍ 150 മീറ്റര്‍ ഒഴുകിപ്പോകുകയും ചെയ്തു. വീതി കുറഞ്ഞ തോട് ആയതിനാല്‍ ഒഴുക്കില്‍ പെട്ട കാര്‍ കുറേ മുമ്പോട്ട് പോയ ശേഷം തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയും ഡിക്കിയും വാതിലുകളും തുറക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. എങ്ങിനെയൊക്കെയോ രക്ഷപ്പെട്ട ശേഷം പുറത്തിറങ്ങിയ ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തി. സഞ്ചാരികളില്‍ ഒരു സ്ത്രീയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions