എല്‍ഡിഎഫിനെ തിരിഞ്ഞുകൊത്തുന്ന രണ്ടാം ബാര്‍കോഴ
പണ്ട് യുഡിഎഫ് ഭരണ കാലത്ത് ബാര്‍കോഴ വിവാദം ആയുധമാക്കി പ്രതിപക്ഷമായ എല്‍ഡിഎഫ് ഉയര്‍ത്തിയ കോലാഹലം ആരും മറന്നിട്ടുണ്ടാവില്ല. കെഎം മാണിയുടെ രാജിയില്‍ വരെ കലാശിച്ച വിഷയം എല്‍ഡിഎഫ് ഭരണത്തിലെത്തിയതോടെ മാറിമറിഞ്ഞു. മദ്യ വര്‍ജ്ജനം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ കൂടുതല്‍ ബാറുകള്‍ തുറന്നു കൊടുത്തു തങ്ങളുടെ 'ആത്മാര്‍ഥത' ആദ്യമേ തെളിയിച്ചു. ഭരണതുടര്‍ച്ച ലഭിക്കുകയും പണത്തിനും കമ്മീഷനും ആവശ്യം വരുകയും ചെയ്തതോടെ മദ്യനയം കൂടുതല്‍ ഉദാരമാക്കുന്നതിനായി മറ്റൊരു കോഴയ്ക്കും തുടക്കമായിരിക്കുകയാണ്.
ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്
More »
കോട്ടയത്ത് പക്ഷിപ്പനി: വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി സംസ്കരിക്കും; കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും നിരോധനം
കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. കോഴി വില്‍പ്പനയ്ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
മൃഗസംരക്ഷണവകുപ്പിന്റെ മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം ജില്ലാ കളക്‌ടര്‍ വി. വിഗ്നേശ്വരി അറിയിച്ചത്. ഒന്‍പതിനായിരം കോഴികളെയാണ് ഇവിടെ വളര്‍ത്തിയിരുന്നത്. കോഴികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു
More »
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
കാസര്‍കോട് : പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കുടക് സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതി വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്രതിക്ക് സ്വന്തമായി ഫോണില്ല. മറ്റൊരാളുടെ ഫോണില്‍ നിന്നാണ് ഇയാള്‍ വീട്ടിലേക്ക് വിളിച്ചത്. കുടകില്‍ താമസിക്കുന്ന സമയത്ത് മാതാവിന്റെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്.
ഒളിവില്‍ കഴിയുന്ന പ്രതിയുടെ കൈയില്‍ ഫോണില്ലാത്തത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സാധിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചതാണ് പൊലീസിന് കച്ചിത്തുരുമ്പായത്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ആന്ധ്രാപ്രദേശില്‍ നിന്നാണെന്ന് മനസിലായത്.
തുടര്‍ന്ന് പൊലീസ്
More »
വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ 14കാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം : വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ. വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ. സുഹൃത്തിനൊപ്പം പെണ്‍കുട്ടി കടല്‍ക്കരയില്‍ നില്‍ക്കുന്നതും തുടര്‍ന്ന് കടലിലേക്ക് ഇറങ്ങി പോകുന്നതും കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അയിരൂര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്.
പിന്നീട് 14കാരിയുടെ മൃതദേഹം
More »
ശാന്തകുമാരി വധക്കേസ്: അമ്മയ്ക്കും മകനും ഒന്നിച്ചു തൂക്കുകയര്‍
തിരുവനന്തപുരം : കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്ന കേസ്, അമ്മയ്ക്കും മകനും ഒന്നിച്ചു വധശിക്ഷ ലഭിക്കുന്ന കേസ് എന്നിങ്ങനെ വാര്‍ത്തകളിലിടം നേടി ശാന്തകുമാരി വധക്കേസ് . മുല്ലൂര്‍തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ വിധിയാണ് കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ സംഭവമായത് .
ഒന്നാം പ്രതി വിഴിഞ്ഞം ടൗണ്‍ ഷിപ് കോളനിയില്‍ റഫീക്ക ബീവി (51),മകന്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ ഹൗസ് നമ്പര്‍ 44 ല്‍ ഷെഫീഖ് (27) എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ രണ്ടാം പ്രതിയായ പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ അല്‍ അമീന്‍ (27) എന്നയാള്‍ക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സുപ്രധാന വിധിപറഞ്ഞത്.
കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ നേരത്തെ
More »
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം; 7 പേര്‍ അറസ്റ്റില്‍
ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ സ്ത്രീയെയും കൂട്ടാളികളായ ആറു പേരെയുമാണ് ചെന്നൈ പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മുഖ്യപ്രതി നാദിയ മകളുടെ കൂട്ടുകാരികളെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചത്.
ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ നാദിയ മകളുടെ സഹപാഠികളുമായി സൗഹൃദത്തിലായത്. കുട്ടികളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പ്രായമായ പുരുഷന്മാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
രാജ്ഭവനു നേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎയില്‍ നിന്നാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രതിയായ കടുക വിനോദിന്റെ
More »
അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതി
അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയില്‍ പല ഏജന്റുമാര്‍ ഉണ്ട് അവരെ നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടര്‍ ആണെന്നാണ് സബിത്തിന്റെ മൊഴി. താന്‍ ആ ഡോക്ടറെ കണ്ടിട്ടില്ലെന്ന് സബിത് പറയുന്നു.
എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
പ്രതിക്ക് നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരില്‍ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സബിത്തിനെ കസ്റ്റഡിയില്‍ ലഭിച്ചശേഷമായിരിക്കും സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുക. ഇവരെ ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്. പ്രതിയില്‍ നിന്ന് നാല് പാസ്‌പോര്‍ട്ട് പൊലീസ് കണ്ടെത്തി. പ്രതിയുടെ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. കേസ് എന്‍ഐഎ
More »
എല്‍ദോസ് കുന്നപ്പളളി എംഎല്‍എക്ക് എതിരെ ബലാത്സംഗകേസും വധശ്രമവും ചുമത്തി കുറ്റപത്രം
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിക്ക് എതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.
2022 ജൂലൈ 4നാണ് സംഭവം എന്ന് പറയുന്നു. യുവതിയെ എംഎല്‍എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തളളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുളള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും
More »
ഇ.പി. ജയരാജന്‍ വധശ്രമക്കേസ് : കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
കൊച്ചി : ഇ.പി. ജയരാജനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്നും പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ഗുഡാലോചനാക്കുറ്റമാണ് കേസില്‍ കെ. സുധാകരനെതിരേ ചുമത്തിയിരുന്നത്.
ഇ.പി. ജയരാജനെ വെടിവെയ്ക്കാന്‍ കെ. സുധാകരന്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍ ഇതിനെതിരേ സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു സുധാകരന്‍ 2016 ല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും
More »