സഹോദരിയെന്ന നിലയില്‍ രാഹുല്‍ വിവാഹിതനാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു- പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് നേതാവും റായ്ബറേലി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്‍ വിവാഹിതനും സന്തോഷവാനും പിതാവാകാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം.
'ഒരു സഹോദരിയെന്ന നിലയില്‍, എന്റെ സഹോദരന്‍ സന്തുഷ്ടനായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ഞാന്‍ ആഗ്രഹിക്കുന്നു.'പ്രിയങ്ക പറഞ്ഞു. രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന്റെ പ്രധാനമന്ത്രിയാക്കിയാല്‍ സന്തോഷിക്കുമോ എന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി പറഞ്ഞു. ഇന്ത്യ ബ്ലോക് അധികാരത്തില്‍ വന്നാല്‍ ഇന്ത്യ മുന്നണിയാണ് അക്കാര്യം തീരുമാനിക്കുകയെന്നും പ്രിയങ്ക പ്രതികരിച്ചു.
'ഞങ്ങള്‍ രണ്ടുപേരും
More »
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിച്ച 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ
കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിച്ച നാലു വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്‌തെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെയാണ് ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.
കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോയപ്പോള്‍ ഒപ്പം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. പിന്നീട് ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. കയ്യിലെ തുണി മാറ്റി
More »
നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരം
വിവാഹം കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളില്‍ പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുല്‍ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. മുന്‍ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ
More »
തൃശൂരില്‍ ഗുണ്ടാത്തലവന്റെ'ആവേശം' മോഡല്‍ മാസ് പാര്‍ട്ടി; പങ്കെടുത്തത് കൊടുംകുറ്റവാളികള്‍
തൃശൂര്‍ : തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ ' ആവേശം ' സിസിമ മോഡല്‍ പാര്‍ട്ടി. നാല് കൊലപാതക കേസുകളില്‍ അടക്കം പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപാണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ നടത്തിയ പാര്‍ട്ടിയില്‍ നിരവധി കൊടും ക്രിമിനലുകള്‍ അടക്കം അറുപതോളം പേരാണ്പങ്കെടുത്തത്.
അവണൂര്‍, വരടിയം, കുറ്റൂര്‍, കൊട്ടേക്കാട് മേഖലകളില്‍ ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ അനൂപിനെ കൊലപാതകക്കേസില്‍ കോടതി വിട്ടയച്ചിരുന്നു. അടുത്തിടെ റിലീസായ ആവേശം സിനിമയിലെ രംഗണ്ണന്റെ ‘എട മോനേ...’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ ഈ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബരക്കാറില്‍ കൂളിങ് ഗ്ലാസ് ധരിച്ച് ഇയാള്‍ വന്നിറങ്ങുന്നതും കൂട്ടാളികള്‍ സ്വാഗതം ചെയ്യുന്നതും റീലില്‍ കാണാം. പാര്‍ട്ടിയിലേക്കു
More »
ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവാതെ യുവാവ് ഒമാനില്‍ മരിച്ചു
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കില്‍ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്ക്. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല.
ഇന്നലെയാണ് നമ്പി രാജേഷ് മരിച്ചത്. മസ്‌കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ നിന്ന് അമൃത തന്റെ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ അവസാനമായി അമൃതയ്ക്ക് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചില്ലെന്നതാണ് ഏവരെയും വേദനിപ്പിക്കുന്നത് വിമാനത്താവളത്തില്‍ നിന്ന് കമ്പനി
More »
വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; നവവധുവിന് നിരന്തരം ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് വധുവും ബന്ധുക്കളും പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് പ്രതിയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. മെയ് 5ന് ആയിരുന്നു രാഹുലും എറണാകുളം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം.
കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടില്‍ വിവാഹ സത്കാരം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് നിന്ന് വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടത്. ഇതിന് പുറമേ യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരിക്കേറ്റ പാടുകളെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. ഗാര്‍ഹിക പീഡനത്തിനാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുലിനൊപ്പം വിവാഹ ജീവിതം
More »
വിഷ്ണുപ്രിയ വധക്കേസ്, ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും
വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയും കൊല്ലപ്പെട്ട യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും വിധിച്ചു. ഐപിസി 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശ്യാംജിത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ഇതിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ തുക വിഷ്ണുപ്രിയയുടെ കുടുംബത്തിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ തിങ്കളാഴ്ച ശിക്ഷ വിധിക്കുമെന്ന് കോടതി
More »
പൊന്നാനി കപ്പലില്‍ ബോട്ടിടിച്ച് അപകടം; രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
പൊന്നാനി : കപ്പലില്‍ ബോട്ടിടിച്ച് രണ്ടുപേരെ കാണാതായ സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം തൃശൂരിലെ ഇടക്കഴിയൂര്‍ ഭാഗത്ത് നിന്നും കണ്ടെത്തി. പൊന്നാനി സ്വദേശികളായ ഗഫൂര്‍, സലാം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തൃശൂരിലെ ഇടക്കഴിയൂര്‍ ഭാഗത്ത് പടിഞ്ഞാറ് കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ സ്വദേശമായ പൊന്നാനിയിലേക്ക് കൊണ്ടുപോകും. ആറു മത്സ്യത്തൊഴിലാളികളുമായി പോയ ഇസ്‌ളാഹ് എന്ന മത്സ്യബന്ധനബോട്ട് സാഗര്‍ യുവരാജ് എന്ന കപ്പലിലാണ് ഇടിച്ചത്.
ചാവക്കാട് മുനമ്പില്‍ നിന്നും 32 എയറോനോട്ടിക്കല്‍ മൈല്‍ അകലെ അപകടയായിരുന്നു അപകടം. ബോട്ട് കപ്പലിന്റെ അടിയില്‍ കുരുങ്ങിപ്പോയതായിട്ടാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു.
ബോട്ടിലുണ്ടായിരുന്നത് ആറു തൊഴിലാളികളും കടലില്‍ പെട്ടുപോയിരുന്നു. ഇവരില്‍ നാലുപേരെ കപ്പല്‍ ജീവനക്കാര്‍ തന്നെ രക്ഷപ്പെടുത്തിയെങ്കിലും ഗഫൂറിനെയും
More »
തിരഞ്ഞെടുപ്പ് അടുത്തതോടെ ടോറി എംപിമാര്‍ മറുകണ്ടം ചാടാനുള്ള തത്രപ്പാടില്‍
തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ കൂടുവിട്ട് കൂടുമാറ്റം നടത്തുന്ന ഇന്ത്യയിലെ പതിവിലേയ്ക്ക് യുകെയിലെ നേതാക്കളും. ഭരണവിരുദ്ധ വികാരം, ലേബര്‍ പാര്‍ട്ടിയ്ക്കുള്ള മൈല്‍ക്കൈ എന്നിവ കണക്കിലെടുത്തു ടോറി എംപിമാര്‍ മറുകണ്ടം ചാടാനുള്ള തത്രപ്പാടിലാണ്. നതാലി എല്‍ഫിക്കെയുടെ കൂറുമാറ്റത്തിന് പിന്നാലെ കൂടുതല്‍ ടോറികള്‍ ലേബറിലേക്ക് പോകാനുള്ള നീക്കങ്ങളിലാണ്. എല്‍ഫിക്ക് തികഞ്ഞ അവസരവാദിയാണെന്നായിരുന്നു കൂറുമാറ്റത്തെ കുറിച്ച് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ഹു മെറിമാന്‍ പ്രതികരിച്ചത്.
ടോറി പാര്‍ട്ടിക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യത്തിന് എംപിമാര്‍ ഉണ്ടാകുമോയെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇതിനകം തന്നെ 64 ടോറി പാര്‍ട്ടി എംപിമാര്‍ അടുത്ത തെരഞ്ഞെടുപ്പിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് 26 ടോറി എംപിമാര്‍ ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറാന്‍ തയ്യാറായിരിക്കുവെന്ന
More »