നാട്ടുവാര്‍ത്തകള്‍

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍; മെത്രാഭിഷേകം ജൂണ്‍ 30ന്
കൊച്ചി : വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ. ആന്റണി വാലുങ്കലിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കള ത്തിപ്പറമ്പില്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടത്തി. തല്‍സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. ഡോ. ആന്റണി വാലുങ്കല്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലായ് 26 ന് എരൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ ജനിച്ചു. 1984 ജൂണ്‍ 17 ന് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനവും നടത്തി. 1994 ഏപ്രില്‍ 11 ന് അഭിവന്ദ്യ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. മുന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സീസ്' കലറക്കല്‍. ബിഷപ്പ് ഡോ. ജോസഫ്

More »

ജെസ്‌നാ തിരോധാനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയോട് കോടതി
തിരുവനന്തപുരം : ജെസ്‌നാ തിരോധാനക്കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറി പരിശോധിച്ചപ്പോള്‍ ജെസ്‌നയുടെ പിതാവ് നല്‍കിയ സംശയങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും കണ്ടെത്തി. പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്നാണ് സിബിഐ നേരത്തേ വ്യക്തമാക്കിയത്. എന്നാല്‍ ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും ഉണ്ടെങ്കില്‍ തന്നെ വന്നു കണ്ടേനെ എന്നതുള്‍പ്പെടെ പിതാവ് വാദിക്കുകയായിരുന്നു. ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് രഹസ്യമായി നല്‍കിയ രേഖകളും

More »

നാടകീയമായി ജയില്‍വാസം; കെജ്‌രിവാള്‍ പുറത്തേക്ക്
ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കി. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചായിരുന്നു കെജ്രിവാളിന് ജാമ്യം നല്‍കിയത്. ജൂണ്‍ 1 വരെ കെജ്‌രിവാളിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കാം. ജൂണ്‍ 2 ന് ജയിലിലേക്ക് മടങ്ങേണ്ടിയും വരും. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കെജ്രിവാളിന് ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ മനു അഭിഷേക് സ്വിംഗ്‌വി കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുക എന്നത് ഒരു പൗരന്റെ മൗലീകാവകാശം അല്ലെന്ന വാദം ഉന്നയിച്ച് ഇ.ഡി. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജൂണ്‍ 1 നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുക. ബിജെപിയുടെ എതിരാളിയായ ഇന്ത്യാ സഖ്യത്തിനും ഇത് ഗുണമാണ്. ഇതോടെ അടുത്ത രണ്ടാഴ്ച

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ്; ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനായ എം ടെക് വിദ്യാര്‍ത്ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പൊലീസാണ് പ്രതികളുടെ അറസ്റ്റ് വിവരം അറിയിച്ച്. ഹരിയാന കര്‍ണല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നവജീത് സന്തുവും. മേയ് അഞ്ച് ഞായറാഴ്ച മെല്‍ബണിലെ ഒര്‍മോണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ ഇടനിലക്കാരനായി സംസാരിക്കവേയാണ് നവജീതിന് കുത്തേറ്റത്. നവജീതിന്റെ സുഹൃത്ത് താമസ സ്ഥലത്തു നിന്നും അവരുടെ സാധനങ്ങള്‍ എടുക്കാന്‍ നവജീതിന്റെ കൂടെകൊണ്ടുപോയിരുന്നു. സുഹൃത്ത് മുറിയിലേക്ക് പോയ സമയത്ത് നവജീത് പുറത്ത് കാറിലിരിക്കുകയായിരുന്നു. താമസ സ്ഥലത്ത് നിന്ന് പ്രതികളുമായുള്ള തര്‍ക്കത്തിന്റെ ശബ്ദം കേട്ടാണ്

More »

ജീവനക്കാരുടെ സമരം; എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസ് റദ്ദാക്കി
കൊച്ചി : എയര്‍ഇന്ത്യാ ജീവനക്കാരുടെ സമരം ഇന്നത്തെ സര്‍വീസുകളെയും ബാധിച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ കണ്ണൂരിലും കരിപ്പൂരിലും രണ്ടാം ദിവസവും എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ റദ്ദാക്കിയത് മൂന്ന് സര്‍വീസുകളാണ്. അല്‍ ഐന്‍, ജിദ്ദ, ദോഹാ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ധ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍. 8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ്സും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. നിരവധി

More »

ഇനി 'ഗര്‍ഭിണി'യില്ല, പകരം പ്രെഗ്നന്റ് പേഴ്‌സണ്‍: സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നതെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നത്, അതിനാല്‍ ഗര്‍ഭിണി എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പദം പ്രഗ്നന്റ് വുമണ്‍ നിയപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഇതിന് പകരം ഗര്‍ഭം ധരിച്ച വ്യക്തി എന്ന അര്‍ത്ഥം വരുന്ന 'പ്രഗ്നന്റ് പേഴ്‌സണ്‍' എന്ന പദം ഉപയോഗിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. നോണ്‍ ബൈനറിയായ വ്യക്തികളും ട്രാന്‍സ്‌ജെന്റര്‍ പുരുഷന്മാരും ഗര്‍ഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവ്. 14 വയസ് ഉള്ള പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നന്റ് പേര്‍സണ്‍ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചത്. 14 കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിച്ച് സുപ്രീം കോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

More »

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെ യായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ : ടിഷ.

More »

ബിലീവേഴ്‌സ് ചര്‍ച്ച് തലവന്‍ കെ.പി. യോഹന്നാന് അജ്ഞാത വാഹനമിടിച്ചു ഗുരുതര പരിക്ക്
ഡാലസ് : ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയ്ക്ക് (കെ.പി. യോഹന്നാന്‍) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യു.എസിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05 :25-ഓടെയായിരുന്നു അപകടം. പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ ഉടനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും സഭാവക്താവ് അറിയിച്ചു. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.

More »

പീഡനവീരന്‍ പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്
മൂവായിരത്തിലേറെ അശ്ലീല വീഡിയോയുമായി പീഡന വിവാദത്തില്‍പ്പെട്ട കര്‍ണാടകയിലെ ഹസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും രേവണ്ണയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണാടക പൊലീസിന്റെ പുതിയ നീക്കം. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പ്രജ്വല്‍ ജര്‍മനിയില്‍ നിന്നെത്തി കീഴടങ്ങുമെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ പൊലീസ് എയര്‍പോര്‍ട്ടുകളില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ അശ്ലീല വീഡിയോ പുറത്തുവന്നതോടെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രേവണ്ണ ജര്‍മ്മനിയിലേക്ക് കടന്നത്. പ്രജ്വല്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ജര്‍മ്മനിയില്‍ പോയി അറസ്റ്റ് ചെയ്യാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions