നാട്ടുവാര്‍ത്തകള്‍

പീഡനവീരന്‍ പ്രജ്വല്‍ രേവണ്ണ എംപിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇമിഗ്രേഷന്‍ പോയന്റുകള്‍ എന്നിവിടങ്ങളിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വല്‍ ഈ സ്ഥലങ്ങളിലിറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിച്ചത്. അതേസമയം പ്രജ്വല്‍ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെയെത്തുകയുളളുവെന്നാണ് വിവരം. തിരിച്ചെത്താന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്‌തെന്നും സൂചനയുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എംഎല്‍എ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണ സംഘം സമന്‍സയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനില്‍

More »

അപ്പന്റെയും മോന്റെയും വേട്ട: ക്രൂരം, പൈശാചികം!
ബെംഗളൂരു : മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ ചെറുമകനും സിറ്റിംഗ് എംപിയും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വൈകൃത, പീഡന വീഡിയോകളുടെ ഞെട്ടലിലാണ് ഏവരും. മൂവായിരത്തോളം വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. എഴുപത്തുവയസുള്ള സ്ത്രീകളെപ്പോലും ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ അന്തരാഷ്ട്ര തലത്തിലും ഞെട്ടലുളവാക്കുന്നതാണ്. വിവാദം കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസമാണ് പ്രജ്വലിനെതിരായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. പ്രജ്വല്‍ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നു. പുറത്ത് വന്ന മിക്ക വീഡിയോകളും പ്രജ്വല്‍

More »

സിപിഎം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്
തൃശൂര്‍ : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ പ്രതിച്ഛായ മോശമായ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതിവകുപ്പിന്റെ പ്രഹരവും. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് തിരഞ്ഞെടുപ്പു കാലത്ത് ചട്ടവിരുദ്ധമായി പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാന്‍ കൊണ്ടുവന്നത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പിടിച്ചെടുത്ത തുക അതേ അക്കൗണ്ടില്‍ നിക്ഷേപിച്ച് അക്കൗണ്ട് മരവിപ്പിച്ചു. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും ഓഫീസ് സെക്രട്ടറി പ്രജീഷും ചേര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ എം.ജി.റോഡിലുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെത്തിയത്. ഏറെ സമയത്തിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ഷാജനും ബാങ്കിലെത്തി. നേതാക്കള്‍ വന്നതോടെ തൃശൂരിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആദായ നികുതി വകുപ്പിലെ

More »

യു.കെയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു
നഴ്‌സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് യു.കെ.യിലേക്കു പോകാനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അവിടെ വെച്ച് കുഴഞ്ഞുവീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണു മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി

More »

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേരെ വാളുകൊണ്ട് വെട്ടിയ അക്രമി പിടിയില്‍
ലണ്ടന്‍ : ലണ്ടനില്‍ വാളുപയോഗിച്ച് നിരവധി പേരെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെ പോലീസ് പിടികൂടി. അക്രമിയെ വാള്‍ സഹിതം ഹൈനോള്‍ട്ടില്‍നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 കാരനായ പ്രതിയാണ് അറസ്റ്റിലായത്. രണ്ട് പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെയുള്ളവരെയാണ് ഇയാള്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇല്‍ഫോര്‍ഡിലെ ഹൈനോള്‍ട്ട് ട്യൂബ് സ്റ്റേഷന്‍ പൊലീസ് അടച്ചു. 'പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈനോള്‍ട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍ അടച്ചു,' ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എക്സില്‍

More »

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ സഞ്ജുവും; സൂപ്പര്‍ താരം പുറത്ത്
വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. സീനിയര്‍ താരം കെഎല്‍ രാഹുലിന് ടീമില്‍ ഇടംലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ മികച്ച പ്രകടനം ആണ് സഞ്ജുവിനു തുണയായത്. ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ (സി), ഹാര്‍ദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് : ശുഭ്മാന്‍ ഗില്‍, റിങ്കു

More »

തൃശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി
കഴിഞ്ഞ ദിവസം കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാര്‍ഡ് പോലീസിനു ലഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ

More »

പാളയത്തെ പട്ടിഷോ!
തിരുവനന്തപുരം : പാതിരാത്രി കാര്‍ കുറുകെയിട്ട് ലോങ്ങ് ട്രിപ്പിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് തിരുവനന്തപുരം മേയറും ഭര്‍ത്താവായ എം.എല്‍.എയും നടത്തിയ പട്ടിഷോക്കെതിരെ ആഞ്ഞടിച്ചു സോഷ്യല്‍മീഡിയ. സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു വണ്‍ വേ റോഡില്‍ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്രാ ലൈനില്‍ കാര്‍ കുറുകെയിട്ട് ആയിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെയും എം.എല്‍.എ ഭര്‍ത്താവിന്റെയും ഷോ. വാഗ്വാദത്തിനൊടുവില്‍ യാത്രക്കാരെ മുഴുവന്‍ പെരുവഴിയിലിറക്കി ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്താണ് പോലീസ് ഭരണകക്ഷിയോടുള്ള കൂറ് കാണിച്ചത്. വാഹനം വിലങ്ങി ട്രിപ്പ് മുടക്കിയെന്നാരോപിച്ച് മേയര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും അത് ഗൗനിച്ചതേയില്ല. മാത്രമല്ല, ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം

More »

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം കവര്‍ന്നു
ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ ഗാന്ധിനഗര്‍ സെക്കന്റ് ക്രോസ് റോഡിലാണ് ദാരുണമായ സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു കൊലപാതകം. ഡോക്ടറും ഭാര്യയും വര്‍ഷങ്ങളായി ആവഡിയില്‍ സ്ഥിരതാമസക്കാരാണ്. ചികിത്സയ്‌ക്കെന്ന രൂപത്തില്‍ വീട്ടിലെത്തിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മേഖലയില്‍ സിസിടിവില്ലാത്തതിനാല്‍ അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions