നാട്ടുവാര്‍ത്തകള്‍

ആയുധ-പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നതിനായി 468 മില്യണ്‍ ഡോളറിന്റെ ഇന്ത്യ-യുകെ കരാര്‍
മുംബൈ : ഇന്ത്യയും യുകെയും തമ്മിലുള്ള ആയുധ-പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 468 മില്യണ്‍ ഡോളറിന്റെ പുതിയ കരാര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ പ്രഖ്യാപിച്ചത്. തേല്‍സ് കമ്പനിയുടെ ലൈറ്റ് വേറ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിന് വിതരണം ചെയ്യുന്നതിനായാണ് കരാര്‍. നിലവില്‍ യുക്രൈനിനും ഇതേ തരം മിസൈലുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യ-യുകെ ആയുധ പങ്കാളിത്തത്തിന് പുതിയ ദിശ നല്‍കുന്ന കരാര്‍ നിലവില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയിലൂടെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ബ്രിട്ടന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നയപരമായ പിന്തുണ നല്‍കിവരുന്നതായി വിലയിരുത്തപ്പെടുന്നു. പുതിയ കരാര്‍, ഉഭയകക്ഷി സുരക്ഷാ സഹകരണത്തിനും

More »

സ്‌ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി; അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു : ആര്‍ത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലും വ്യാവസായിക മേഖലയിലും ജോലി ചെയ്യുന്ന വനിതാ തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഒരു ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി നല്‍കുന്നതിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ധ്യക്ഷനായി ഇന്നുനടന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കഴി‌ഞ്ഞ ഒരു വര്‍ഷമായി ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയായിരുന്നുവെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. 'വിഷയത്തില്‍ ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ വേണ്ടിവന്നിരുന്നു. സ്ത്രീകള്‍ വളരെയധികം സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. അതിനാല്‍തന്നെ ഒരു ദിവസത്തെ അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതൊരു പുരോഗമനപരമായ നടപടിയാണ്. സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം അവധി

More »

വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യ-യുകെ സഹകരണം; 9 യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും
ന്യൂഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി മുംബൈ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പസഫിക്, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിര്‍ണായക പ്രാദേശികവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗജന്യ വ്യാപാര കരാര്‍ സാധ്യമായതിന് പിന്നാലെയുള്ള സ്റ്റാര്‍മറിന്റെ സന്ദര്‍ശനം ഇന്ത്യ-യുകെ ബന്ധത്തില്‍ പുതിയ ഊര്‍ജമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ ഇത് നിര്‍ണായക സംഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സതാംപ്ടണ്‍ സര്‍വകലാശാലയുടെ ഗുരുഗ്രാമിലെ കാമ്പസ് ഇതിനകം പ്രവര്‍ത്തനം ആരംഭിക്കുകയും ആദ്യ ബാച്ച്

More »

തെള്ളകത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം വീടിന് പിറകില്‍
കോട്ടയം : ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന ജോസ്(56) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെ ഇവരുടെ വീടിന് പിറകിലായാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറ്റൂമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലീന ജോസും ഭര്‍ത്താവും രണ്ടുമക്കളും ഭര്‍തൃപിതാവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് ഒരു മകനൊഴികെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. കോട്ടയം മെഡി. കോളേജിന് സമീപം ഹോട്ടല്‍ നടത്തുന്ന മൂത്തമകന്‍ കടയടച്ച് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ലീന ജോസ് വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ പറഞ്ഞു. വഴക്കിടുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. കടപ്പാട്

More »

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛന്‍
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛന്‍. മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപ് ഡോക്ടറുടെ തലയ്ക്കാണ് വെട്ടിയത്. 'മകളെ കൊന്നവനല്ലേ' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്. ഡോക്ടര്‍ക്ക്

More »

തിരുക്കര്‍മ വേളയില്‍ വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുന്നവര്‍ ക്രൈസ്തവരായിരിക്കുന്നതാണ് അഭികാമ്യമെന്ന് താമരശേരി അതിരൂപത
താമരശേരി : തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ ദേവാലായങ്ങളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളായിരിക്കുന്നതാണ് അഭികാമ്യമെന്ന് താമരശേരി അതിരൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനി. 'ദൈവാലായ തിരുക്കര്‍മങ്ങള്‍ - ഫോട്ടോ ഗ്രാഫേഴ്സിനുള്ള നിര്‍ദേശങ്ങള്‍' എന്ന തലക്കെട്ടോടെയാണ് നിര്‍ദേശം. 'തിരുക്കര്‍മസമയത്ത് ദേവാലയങ്ങളില്‍ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ ചിത്രീകരിക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളായിരിക്കുന്നതാണ് അഭികാമ്യം. അക്രൈസ്തവരെങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം. ദൈവാലയങ്ങളുടെ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രം ധരിച്ചാവണം ദേവാലയത്തില്‍ പ്രവേശിക്കേണ്ടത്.- എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

More »

ഇന്ത്യ-ബ്രിട്ടന്‍ സംയുക്ത നാവിക അഭ്യാസമായ 'കൊങ്കണ്‍-25'ക്ക് തുടക്കം
മുംബൈ : ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യയും ബ്രിട്ടനും സംയുക്തമായി നടത്തുന്ന 'കൊങ്കണ്‍-25' നാവിക അഭ്യാസത്തിന് തുടക്കമായി. നാവിക സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഭ്യാസത്തില്‍ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വേല്‍സും നയിക്കുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പാണ് പങ്കെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തുന്ന അവസരത്തില്‍ അഭ്യാസം പുരോഗമിക്കുന്നതും ശ്രദ്ധേയമാണ്. 2004 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കൊങ്കണ്‍ അഭ്യാസത്തില്‍ ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് പങ്കുചേരുന്നത്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത സമുദ്രക്രമം ഉറപ്പാക്കല്‍, തന്ത്രപരമായ

More »

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമശ്രമം; 'കുറ്റബോധമില്ല, പ്രത്യാഘാതം നേരിടാന്‍ തയാറെന്ന് അഭിഭാഷകന്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കെതിരായ ആക്രമണത്തില്‍ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകന്‍ രാകേഷ് കിഷോര്‍. ശരിയെന്ന് തോന്നിയത് ചെയ്‌തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറെന്നും രാകേഷ് കിഷോര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം. ഇന്നലെ രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ ബെഞ്ച് ചേര്‍ന്ന സമയത്താണ് കോടതി മുറിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. അഭിഭാഷകര്‍ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കാന്‍ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു,

More »

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് ; വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യും
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ബുധനാഴ്ച ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ജൂലൈ 24ന് പുതിയ വ്യാപാര ഉടമ്പടി ഒപ്പുവച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിന് പുറമേ ഗാസ, യുക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളും ചര്‍ച്ചാ വിഷയമാകും. മുംബൈയില്‍ നടക്കുന്ന ആറാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. വ്യാപാരം , നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, ഊര്‍ജം, ആരോഗ്യം , വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നേതാക്കള്‍ സംസാരിക്കും. അമേരിക്കയുമായി താരിഫ് വിഷയം ഉള്‍പ്പെടെ ബന്ധം വഷളായതോടെ മറ്റു രാജ്യങ്ങളുമായി അടുത്ത് വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions