'ചിറ്റപ്പന്‍' നില്‍ക്കണോ പോണോ?
കേരളത്തിലെ സിപിഎമ്മിനെ ആധുനികവത്കരണത്തിലേക്ക് നയിച്ചവരില്‍ പ്രധാനിയായ ഇ.പി. ജയരാജന്‍ ഇപ്പോള്‍ വലിയ കണ്‍ഫ്യൂക്ഷനിലാണ്. ഇടതുപക്ഷത്തെ വലതുപക്ഷമായി മാറ്റിയസ്ഥിതിയ്ക്കു ഇനി എവിടെനിന്നാലെന്താ എന്ന ചിന്ത വരുന്നത് സ്വാഭാവികം. പാര്‍ട്ടിയിലെ രണ്ടാമന്‍സ്ഥാനം പോലും കിട്ടാത്ത സ്ഥിതിക്ക് താന്‍ 'ഹൈടെക്' ആക്കിയ പാര്‍ട്ടിയോട് അകല്‍ച്ച തോന്നുന്നത് സ്വാഭാവികം. ബിജെപി ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ചയും നീക്കുപോക്കും പരസ്യമായതോടെ രണ്ടിലൊന്ന് വൈകാതെ തീരുമാനിക്കപ്പെട്ടേക്കാം എന്ന സ്ഥിതിയാണ്.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കറുമായി ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്ന് വിവാദ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് ഇ പി വീണ്ടും വാര്‍ത്താ താരമാകുന്നത് . ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്കു വരാന്‍ ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ
More »
യാത്രക്കാരുടെ കുറവ്: കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെച്ചു
മട്ടന്നൂര്‍ : യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി. ദിവസം പത്ത് യാത്രക്കാര്‍ പോലും ലഭിക്കാതായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിമാന സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്.
മേയ് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു സര്‍വീസുണ്ടാകില്ല. പ്രതിദിന സര്‍വീസാണ് ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. ഇന്‍ഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണ്.
വിമാനയാത്ര ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുറഞ്ഞത്. ചില സെക്ടറില്‍ 3 ഇരട്ടിയോളമാണ് കൂടിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്
More »
കേരളം ജനവിധിയെഴുതി; പോളിങ് ഏറ്റവും കൂടുതല്‍ കണ്ണൂര്‍; കുറവ് പത്തനംതിട്ട
ലോക്സഭാ വോട്ടെടുപ്പില്‍ കേരളത്തില്‍ ഭേദപ്പെട്ട പോളിങ്. 70.03 ശതമാനം ആളുകളാണ് സംസ്ഥാനത്ത് ജനവിധി കുറിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 65 ശതമാനത്തിന് മുകളിലാണ്. രാത്രി വൈകിയും പലയിടങ്ങളിലും പോളിങ് തുടര്‍ന്നിരുന്നു. അതിനാല്‍ പോളിംഗ് ശതമാനത്തില്‍ കുറച്ചുകൂടി ഉയര്‍ച്ചയുണ്ടാവും. പോളിംഗ് കഴിയാന്‍ കൂടുതല്‍ സമയം വേണ്ടി വന്നതിനാല്‍ എല്ലായിടത്തും വലിയ ക്യൂ ആയിരുന്നു.
കണ്ണൂരില്‍ (75.32) ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയാണ് (63.32) ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. പത്ത് മണ്ഡലങ്ങളില്‍ 70 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.
ലോക്സഭയിലേക്ക് കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നും 194 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം :
1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7.
More »
കേരളം ബൂത്തില്‍, 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാര്‍ ; വിധിനിര്‍ണയിക്കാന്‍ 5 ലക്ഷത്തിലധികം കന്നിക്കാര്‍
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനായി കേരളത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍. 20 മണ്ഡലങ്ങളിലായി ആകെ 2,77,49,159 വോട്ടര്‍മാര്‍. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ബൂത്തുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. ആറുമണിയ്ക്കു ശേഷവും ക്യൂ നീണ്ടാലും എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള അവസരം നല്‍കും. ആദ്യമണിക്കൂറില്‍ തന്നെ സംസ്ഥാനത്ത് 6.5 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. നേതാക്കളും സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.
പ്രശ്നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങള്‍, 30,238 - ബാലറ്റ് യൂണിറ്റുകള്‍, 30,238 - കണ്‍ട്രോള്‍ യൂണിറ്റ്, 32,698 - വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി
More »
ഫൈനല്‍ ലാപ്പില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇപി ജയരാജന്‍
തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടന്ന ശേഷം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ഇപി ജയരാജനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ഒന്നാകെ വെട്ടിലാക്കി. ബിജെപിയിലേക്ക് ചേക്കേറാന്‍ ഇപി 90 ശതമാനം ചര്‍ച്ചയും പൂര്‍ത്തിയാക്കിയിരുന്നതായാണ് ശോഭ ആരോപിച്ചത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇപിയും ഭാര്യയും ജീവിച്ചിരിക്കണമെന്നുള്ളതിനാല്‍ കൊടുത്താല്‍ പറയുന്നില്ലെന്നും ശോഭ പറയുന്നു. എന്നും വിവാദങ്ങളുടെ സഹയാത്രികനായ ഇപി പാര്‍ട്ടിയെ പലതവണ വെട്ടിലാക്കിയിട്ടുണ്ട് .
ഇടക്കാലത്തു പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന സമയത്താണ് ഇപി ജയരാജന്റെ നീക്കമെന്നാണ് ആരോപണം. പിന്നീട് പിണറായി വിജയന്റെ അനുനയ നീക്കത്തിലൂടെയാണ് ഇപി വീണ്ടും സജീവമായതെന്നും പറയപ്പെടുന്നു.
എന്നാല്‍ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി
More »
തൃശൂര്‍ പൂരത്തിനിടെ വ്‌ളോഗറായ യുകെ വനിതയ്ക്ക് നേരെ പീഡന ശ്രമം; വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ വീഡിയോയിലൂടെ
തൃശൂര്‍ : തൃശൂര്‍ പൂരത്തിനിടെ അപമാനിക്കപ്പെട്ടതായി യുകെ വനിത യുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വ്‌ളോഗറായ ഇംഗ്ലണ്ട് സ്വദേശിനി തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞത്. ശ്രീമൂലസ്ഥാനത്ത് പൂരത്തെക്കുറിച്ച് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നുപിടിക്കുന്ന വീഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്. പരാതി ലഭിച്ചില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കുനിശ്ശേരി സ്വദേശിയുടെ പേരില്‍ അന്വേഷണം തുടങ്ങിയതായി ഈസ്റ്റ് പോലീസ് അറിയിച്ചു.
അടുത്തിടെ ജാര്‍ഖണ്ഡില്‍ വിദേശവനിത കൂട്ടമാനഭംഗത്തിനിരയായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നാടായ കേരളത്തിലേക്കു വരൂ എന്നുപറഞ്ഞു വീഡിയോ പങ്കുവെച്ച വ്ലോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായിട്ടുള്ളത്. പൂരവുമായി ബന്ധപ്പെട്ട് മൂന്നു വീഡിയോകളാണ് ഇവര്‍ പങ്കുവെച്ചത്. ഇതില്‍ മോശം അനുഭവമെന്നു പറഞ്ഞ് പങ്കുവെച്ച വീഡിയോയിലാണ് അനുവാദമില്ലാതെ ഒരാള്‍
More »
അടിയൊഴുക്കില്‍ ഭയന്ന് മുന്നണികള്‍; പ്രചാരണം ക്ലൈമാക്സിലേയ്‌ക്ക്
തിരുവനന്തപുരം : ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലം സമാപിക്കുമ്പള്‍ അടിയൊഴുക്കില്‍ ഭയന്ന് മുന്നണികള്‍. ഭരണവിരുദ്ധ വികാരം, വര്‍ഗീയത, അഴിമതി വിലക്കയറ്റം, ധൂര്‍ത്ത്, ക്ഷേമ പെന്‍ഷന്‍.... എന്നിങ്ങനെ പാര്‍ട്ടികള്‍ അടവുകള്‍ പലതു പയറ്റിയിട്ടും പിടിതരാതെ ഒരു വിഭാഗം വോട്ടര്‍മാരാവും ഇക്കുറിയും ജയപരാജയങ്ങളില്‍ നിര്‍ണായകമാവുക. 2019 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ യുഡിഎഫും പകുതിയിലേറെ സീറ്റുകള്‍ ഉറപ്പിക്കാന്‍ എല്‍ഡിഎഫും അക്കൗണ്ട് തുറക്കാന്‍ ബിജെപിയും കൈമെയ് മറന്നു എല്ലാ അടവുകളും പുറത്തെടുത്തിരുന്നു.
നിശബ്ദ പ്രചാരണംമാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ ഇത്തവണ കടുത്ത നിരീക്ഷണമുണ്ടാവും നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ്
More »
സിസ്റ്റര്‍ ജോസ്‌മരിയ കൊലക്കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി
കോട്ടയം : സിസ്റ്റര്‍ ജോസ്‌മരിയ കൊലപാതകക്കേസില്‍ പ്രതി സതീഷ് ബാബുവിനെ വെറുതെവിട്ട് കോടതി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു സതീഷ് ബാബുവിനെ കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജീവപരന്ത്യം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണു ഇയാള്‍ ഇപ്പോഴുളളത്.
മൈലാടി എസ് എച്ച് കോണ്‍വെന്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റര്‍ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം. പ്രതി കാസര്‍ഗോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ ജോസഫ് പ്രതിയെ വെറുതെ വിട്ടത്. റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റര്‍ ജോസ് മരിയയുടെതാണെന്ന്
More »
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി; സൂററ്റില്‍ ആദ്യ സീറ്റ് ജയിച്ച് ബിജെപി
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കിയതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക കൂടി പിന്‍വലിച്ചതോടെ ഗുജറാത്തില്‍ ഒരു സീറ്റില്‍ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പേ ജയം ഉറപ്പാക്കി. സൂററ്റിലാണ് ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തിലെ ബിജെപി അധ്യക്ഷന്‍ സി ആര്‍ പട്ടീല്‍ സൂററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിന്റെ എതിരാളി ഇല്ലാതെ ഉറപ്പായ വിജയത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുടുപ്പ് മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. വോട്ടെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. അതില്‍ ആദ്യ ഘട്ടം മാത്രം കഴിഞ്ഞപ്പോള്‍ തന്നെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. സൂററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ പത്രിക ഞായറാഴ്ച വരണാധികാരി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചവരുടെ ഒപ്പില്‍ പൊരുത്തക്കേട്
More »