നാട്ടുവാര്‍ത്തകള്‍

'രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം'; ഗുരുതര അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ. 'ഗാന്ധി' എന്ന പേര് ചേര്‍ത്ത് ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും അന്‍വര്‍ പറഞ്ഞു. പാലക്കാട് എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശം. 'ഗാന്ധി' എന്ന പേര് കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ ? നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ. അക്കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്. രാഹുല്‍

More »

നടിയെ ആക്രമിച്ച കേസില്‍ മറ്റു കേസുകള്‍ മാറ്റിവെച്ച് ഒരുമാസം ഫുള്‍ടൈം വിചാരണ
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുഴുവന്‍സമയ വിചാരണ തുടങ്ങി. മറ്റു കേസുകള്‍ മാറ്റി വച്ചാണു കഴിഞ്ഞ 17 മുതല്‍ ഫുള്‍ടൈം വിചാരണ തുടങ്ങിയത്. ഈ കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണു കോടതിയുടെ ശ്രമം. അന്വേഷണസംഘത്തലവനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ വിസ്താരത്തിനു മാത്രം ഒരു മാസമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ബൈജു പൗലോസിന്റെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ പ്രോസിക്യൂഷന്‍ തെളിവുകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് പ്രതിഭാഗം തെളിവുകള്‍ കോടതി പരിശോധിക്കും. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞമാസം 31-ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ഉടന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസില്‍ ഇതുവരെ 260

More »

14 കാരിയായ അതിജീവിതക്ക് 29 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി
പീഡനത്തിരയായ 14 കാരിയായ അതിജീവിതക്ക് 29 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ഗര്‍ഭച്ഛിദ്രം തടഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസ് അസാധാരണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. 'കുട്ടികളെ സംരക്ഷിക്കേണ്ട വളരെ വളരെ അസാധാരണമായ കേസുകളാണിവ. കടന്നുപോകുന്ന ഓരോ മണിക്കൂറും അവള്‍ക്ക് വളരെ നിര്‍ണായകമാണ്’, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിന് നിര്‍ദ്ദേശം നല്‍കിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ ചില അപകട സാധ്യതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, പ്രസവത്തിന്റെ അപകട സാധ്യതയേക്കാള്‍ ഉയര്‍ന്നതല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭഛിദ്രം

More »

'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്റെ പരാതി
സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരിക്കുന്നത്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചത് ഗുരുതര കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. ഇതുകൂടാതെ 'പോണ്‍ഗ്രസ് സൈബര്‍ മീഡിയ' എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ നല്‍കിയത് കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന സന്ദേശം നല്‍കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്തകള്‍, കാഴ്ചപ്പാടുകള്‍,

More »

തന്റെ മോര്‍ഫ് ചെയ്ത വിഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ
കോഴിക്കോട് : തന്റെതായ മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഇവ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് ആ വീഡിയോ എവിടെയെന്നാണെന്നാണെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതെന്നും ശൈലജ ചോദിച്ചു. സൈബര്‍ ആക്രമണം, സഹികെട്ടപ്പോഴാണ് തുറന്നുപറഞ്ഞത്. സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നത്. നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുന്നിലെന്നും ശൈലജ പറഞ്ഞു. മുസ്ലീം പേരില്‍ വ്യാജ ഐഡിയുണ്ടാക്കി

More »

വിവാഹഭ്യര്‍ഥന നിരസിച്ചതിന് പ്രവാസി നഴ്സാടക്കം 5 ബന്ധുക്കളെ യുവാവ് വീട്ടില്‍ കയറി വെട്ടി
വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. ആലപ്പുഴ ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മ്മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴില്‍ തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെ (വാസു 32) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍

More »

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് അറസ്റ്റ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങിയെന്നും അന്വേഷണത്തില്‍ വെളിവായതിനെ തുടര്‍ന്നാണ് അറസ്റ്റ്. സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ സുനില്‍ പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അവിഹിത കഥകള്‍ പുറത്തു വരുമെന്ന് ഭയന്ന ദമ്പതികള്‍

More »

തമിഴ് നടിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍
കോട്ടയം : തമിഴ് നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ കൊല്ലം ചവറ തയ്യില്‍ സ്വദേശിയായ അന്‍സാര്‍ ഖാനെ (25) കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്‌പ്രസിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. യുവതി ഉറക്കത്തിലായിരുന്നപ്പോള്‍ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചു. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ചാടി കടന്നുകളയുകയുമായിരുന്നു. യുവതി പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്‍സാര്‍ പിടിയിലായത്. മുന്‍പ് കഞ്ചാവ് കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ്

More »

150 കോടി രൂപയുടെ കോഴയാരോപണം; വിഡി സതീശനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭയില്‍ പി.വി. അന്‍വര്‍ കൊണ്ടുവന്ന വിഷയം കെ.റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ കര്‍ണാടകയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആയിരുന്നു പി വി അന്‍വറിന്റെ ആരോപണം. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി നേരത്തേ വിജിലന്‍സ് കോടതിയെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions