നാട്ടുവാര്‍ത്തകള്‍

അവസാന ദിനത്തില്‍ പ്രമുഖര്‍ക്കൊപ്പമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നേതാക്കള്‍
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തില്‍ പ്രമുഖര്‍ക്കൊപ്പമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നേതാക്കള്‍. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, കെ സുരേന്ദ്രന്‍, കെസി വേണുഗോപാല്‍, ഷാഫി പറമ്പില്‍, എഎം ആരിഫ്, സി കൃഷ്ണകുമാര്‍, ബൈജു കലാശാല, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്‍ എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്.

More »

ടിക്കറ്റ്‌ ചോദിച്ച ടി.ടി.ഇയെ ട്രെയിനില്‍നിന്ന്‌ തള്ളിയിട്ടു കൊന്നു , അതിഥിത്തൊഴിലാളി പിടിയില്‍
കൊച്ചി : തൃശൂരില്‍ ടിടിഇ യെ ട്രെയിനില്‍ നിന്നും ചവുട്ടിത്താഴെയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി കൊലപാതകം നടത്തിയത് 1000 രൂപ പിഴയിട്ടതിന്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. കൂസലില്ലാതെയാണ് തെളിവെടുപ്പില്‍ ഇയാള്‍ പോലീസിനോട് കൃത്യം ചെയ്തത് കാണിച്ചു കൊടുത്തത്. ടി.ടി.ഇ. എറണാകുളം സ്വദേശി കെ. വിനോദിനാണ്‌

More »

വയനാട്ടില്‍ റോഡ് ഷോ നടത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു
വയനാട് : വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണു രാജിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മേപ്പാടി മുപൈനാവില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയാണ് കല്പറ്റയിലേക്ക് എത്തിയത്. രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍

More »

അരുണാചലിലെ 3 മലയാളികളുടെ മരണം; ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചും അന്വേഷണം
അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തില്‍ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണത്തിന് പൊലീസ്. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീനും- ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ പ്രദേശിലെ സിറോയിലേക്ക് യാത്ര

More »

കുടിച്ചു ലക്കുകെട്ട് ചെന്നൈ നഗരത്തില്‍ അഴിഞ്ഞാടിയ ബ്രിട്ടീഷ് നേവിക്കാരെ തൂക്കിയെടുത്തു പോലീസ്
മദ്യപിച്ച് ലക്കുകെട്ട് ചെന്നൈ നഗരത്തില്‍ പേക്കൂത്തു നടത്തിയ ബ്രിട്ടീഷ് നേവിക്കാരെ തൂക്കിയെടുത്തു തമിഴ്‌നാട് പോലീസ്. മദ്യപിച്ചു അഴിഞ്ഞാടിയ രണ്ട് ബ്രിട്ടീഷുകാരെയാണ് ചെന്നൈയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. വഴിയിലൂടെ പോകുന്നവരെയും, ബൈക്കില്‍ പോകുന്നവരെയും അക്രമിക്കുകയും കടിക്കുകയും വരെ ചെയ്തവര്‍ റോയല്‍ നേവി ഉദ്യോഗസ്ഥരാണെന്നാണ് വിവരം.

More »

ദുര്‍മന്ത്രവാദം: മലയാളി ഡോക്ടര്‍ ദമ്പതികളും അധ്യാപികയായ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍
മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായര്‍(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ജിറോയിലെ ബ്ലൂപൈന്‍

More »

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്. ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇഡിയുടെ വിശദമായ വാദം കേട്ട ശേഷമായിരുന്നു കോടതി നടപടി. കെജ്‍രിവാളിനെ15 ദിവസത്തേക്ക് ജുഡീഷ്യല്‍

More »

വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍
വയനാട് മേപ്പാടിയിലെ ആംസ്റ്റര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഫറോക്ക് സ്വദേശിയായ ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, വെകിട്ട് അഞ്ചരയോടെ

More »

വധശിക്ഷ കാത്ത് മകന്‍ റിയാദിലെ ജയിലില്‍; ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ
പ്രവാസിയായ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായം തേടുകയാണ് വയോധികയായ അമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബര്‍ 28 നാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions