നാട്ടുവാര്‍ത്തകള്‍

'അടിയന്തരമായി ഇറാന്‍ വിടുക': ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം
ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം ആശങ്കാജനകമായി തുടരുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച പുറത്തിറക്കിയ അടിയന്തര നിര്‍ദേശത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ക്ക് മടങ്ങാനായി എംബസി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും കൃത്യമായ വിവരങ്ങളില്ലാതെ അതിര്‍ത്തികളിലേക്ക് പോകരുതെന്നും അധികൃതര്‍ കര്‍ശനമായി അറിയിച്ചിട്ടുണ്ട്. സഹായത്തിനായി എംബസി നാല് അടിയന്തര ഫോണ്‍ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) ഇമെയില്‍ വിലാസവും (cons.tehran@mea.gov.in) സജ്ജമാക്കിയിട്ടുണ്ട്. യുഎസും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഈ ജാഗ്രതാ നിര്‍ദേശം പുതുക്കി നല്‍കിയത്. ചൊവ്വാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ ജനങ്ങള്‍ 48 മണിക്കൂര്‍

More »

പാലക്കാട് സ്വദേശിനിയായ നഴ്‌സ് ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ദുരൂഹത
പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്‌സ് ആലുവയില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും (റെജി) ജെസിയുടെയും മകള്‍ ലെന ജോണ്‍ (25) ഈ മാസം 24നാണ് മരിച്ചത്. തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലെന മാര്‍ച്ച് 24ന് രാവിലെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് എത്തിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചുവെന്നാണ് കുടുംബത്തിന് ആദ്യം കിട്ടിയ വിവരം. എന്നാല്‍, ആലുവയില്‍ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പിന്നീട് അറിയിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മര്‍ദം കുറഞ്ഞ ലെനയെ സുഹൃത്തുക്കളായ യുവാക്കള്‍

More »

'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' വിളിയ്ക്ക് മറുപടിയുമായി പിണറായി
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എന്ന നിലയില്‍ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് നടത്തിയ ജനവിധി 2626 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.

More »

2018-ലെ വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിതം; മാത്യൂ കുഴല്‍നാടന്‍ പൊട്ടിച്ച വെടിയില്‍ തെരഞ്ഞെടുപ്പ് രംഗം
2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കത്തുന്നു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനേക്കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നെന്ന കാര്യവും മന്ത്രി കെ. കൃഷ്ണന്‍കുട്ടിഒരു പാര്‍ട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ആരോപണം തള്ളി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തുവന്നു. മാത്യു കുഴല്‍നാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. മാത്യു കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് മുന്‍ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചെയ്യാന്‍ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാന്‍ കഴിയൂ, എന്നാണ്

More »

റബ്ബറിന് 300 രൂപ, കേവല ദാരിദ്ര്യം ഇല്ലാതാക്കും, എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയാക്കും- എല്‍ഡിഎഫ് പ്രകടന പത്രിക
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എല്‍ഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പുറത്തിറക്കിയത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമൂഹ്യക്ഷേമവും ഊന്നിയാണ് പ്രകടന പത്രിക. ക്ഷേമപെന്‍ഷന്‍ വര്‍ധനയുള്‍പ്പെടെ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നു. ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിര്‍ന്ന പൗരന്മാര്‍ക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുമെന്ന് ഇടത് പ്രകടനപത്രിക പറയുന്നു. യുവജനങ്ങളുടെ

More »

സൗജന്യ 'ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്', ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ഇന്ദിര ഗ്യാരന്റി ഉറപ്പാക്കി യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പുറത്തിറക്കിയത്. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഗാരന്റികള്‍ക്കാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുന്‍ഗണന. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമായി പ്രഖ്യാപിക്കും. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന്

More »

രഞ്ജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമം; നടന്‍ ബോബി കുര്യനും ശാലിനിയ്ക്കും കുരുക്ക്
കൊച്ചി : യുവ നടിയ്ക്ക് കാരവാനില്‍ ലൈംഗിക അതിക്രമം നേരിട്ട കേസില്‍ ര‌ഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവം നടന്ന കാരവാന്‍ ഇതിനോടകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാരവാനിനുള്ളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. നടന്‍ ബോബികുര്യന്‍, സഹ സംവിധായിക ശാലിനി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റില്‍ നിന്നും ര‌‌ഞ്ജിത്തിന് ഒളിവില്‍ പോകാന്‍ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംശയിക്കുന്നത്. രണ്ട് അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ജാമ്യം കിട്ടുന്ന കാര്യങ്ങളടക്കം പ്രശ്നത്തിലാകുമെന്ന് മനസിലാക്കി അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനാണ് ര‌ഞ്ജിത്ത് ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി ബോബിയും ശാലിനിയും സംവിധായകനെ സഹായിച്ചുട്ടുണ്ടെന്നാണ് പൊലീസിന്റെ

More »

യുവ നടിയുടെ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍
കൊച്ചി : യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിവിട്ട രഞ്ജിത്തിനെ നേരെ മരടിലെ സിവില്‍ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംവിധായകനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. രാത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച രഞ്ജിത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ്

More »

ഉത്സവ പ്ലോട്ടിന് മുന്നില്‍ നൃത്തം ചെയ്യവേ കാലില്‍ ചവിട്ടിയതിന്റെ പേരില്‍ തര്‍ക്കം; 19കാരനെ നടുറോഡില്‍ കുത്തിക്കൊന്നു
കൊല്ലം ജില്ലയിലെ കൊട്ടിയം ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തില്‍ 19കാരനെ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂര്‍ സ്വദേശിയായ അമ്പാടി എന്ന തേജസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏകദേശം 8.30ഓടെ ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ തേജസ് അക്രമികളില്‍ ഒരാളുടെ കാലില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതില്‍ പ്രകോപിതരായ അഞ്ചംഗ സംഘം തേജസിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ തേജസിന്റെ വയറ്റിലും ഇടുപ്പിലും മൂന്നു തവണ കുത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണ സമയത്ത് മറ്റൊരു പ്രതി തേജസിനെ പിടിച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചത്തിലുള്ള സംഗീതവും ലൈറ്റുകളും കാരണം ആക്രമണം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ചിലര്‍ തേജസിനെ റോഡരികിലേക്ക് മാറ്റി. പിന്നീട് സുഹൃത്തുക്കള്‍ എത്തി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions