നാട്ടുവാര്‍ത്തകള്‍

മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍
മലപ്പുറം പാണ്ടിക്കാട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി ആലുങ്ങല്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി ആണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്

More »

ഇന്ത്യന്‍ യുവതിയെ ഓസ്‌ട്രേലിയയില്‍ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭര്‍ത്താവ്; നാട്ടിലെത്തി മകനെ ഭാര്യവീട്ടില്‍ ഏല്‍പ്പിച്ചു കുറ്റം ഏറ്റുപറഞ്ഞു
ഹൈദരാബാദ് സ്വദേശിയായ യുവതിയെ കൊന്ന് റോഡരികിലെ വേസ്റ്റ് ബിന്നില്‍ തള്ളി ഭര്‍ത്താവ്. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍

More »

ചതിയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല; സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താത്പര്യമില്ലെന്ന് എസ് രാജേന്ദ്രന്‍
സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താത്പര്യമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ചതിയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനര്‍ത്ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. താന്‍ സിപിഎമ്മില്‍ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി ആഗ്രഹിക്കുന്നു. കെവി ശശിയുടെ വേദികളില്‍ തനിക്ക് ഇടം കിട്ടും എന്ന്

More »

പാര്‍ട്ടിയ്ക്കായി പണിയെടുക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റില്ല!
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക എന്തു സന്ദേശമാണ് വനിതകള്‍ക്കും പുതു തലമുറ നേതാക്കള്‍ക്കും നല്‍കുന്നത് ? മൂന്നും നാലും തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചവരും നിലവില്‍ രാജ്യസഭാ എംപിയും എം എല്‍ എയും ആയിരിക്കുന്നവരെയൊക്കെയാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍. തൃശൂരില്‍ ടി.എന്‍.പ്രതാപനു പകരം കെ.മുരളീധരനെ

More »

കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്, 2പേര്‍ അറസ്റ്റില്‍
കട്ടപ്പന : മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ്‌ വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്‌ണു വിജയന്‍ (27), പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതി

More »

പ്രണയവിവാഹത്തിന്റെ 15ാം നാള്‍ യുവതി മരിച്ച സംഭവത്തില്‍ എട്ടു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയിച്ച് വിവാഹം കഴിച്ച് 15ാം നാള്‍ നവ വധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച കേസില്‍ എട്ടു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ വിപിന്‍ (28) ആണ് അറസ്റ്റിലായത്. തണ്ണിച്ചാംകുഴി സോന ഭവനില്‍ സോന (22) മരിച്ച കേസിലാണ് വിപിന്‍ അറസ്റ്റിലായ്. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. 15ാം ദിവസം സോന ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി

More »

ആന്റണിയുടെ മകനും കരുണാകരന്റെ മകളും ബിജെപിയിലെത്തുമ്പോള്‍....
ഒരു കാലത്തു കേരളത്തിലെ കോണ്‍ഗ്രസിന്റെ രണ്ടു ശക്തി കേന്ദ്രങ്ങളായിരുന്നു മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണിയും ലീഡര്‍ കെ കരുണാകരനും. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കളിയ്ക്കു നിലമൊരുക്കിയവര്‍. എന്നാല്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അതുകൊണ്ടുതന്നെ പണ്ടേ അധികാര മോഹികളായ നേതാക്കളുടെ കൂടുമാറ്റവും സാധാരണയായി. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി

More »

പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല - കെ മുരളീധരന്‍
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കി തുടങ്ങിയ കര്യങ്ങള്‍ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പത്മജയുമായി ഇനി സഹോദരി

More »

ഭാര്യ എത്തുന്നതുവരെ വിമാനം വൈകിപ്പിക്കാന്‍ വ്യാജ ബോംബ് സന്ദേശം; ഭര്‍ത്താവ് അറസ്റ്റില്‍
മുംബൈ : ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം വൈകിപ്പിക്കാനായി വ്യാജ ബോംബ് സന്ദേശം നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ യുവാവാണ് വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നല്‍കിയത്. മുംബൈയില്‍ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം. വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പായാണ് സംഭവം. മുംബൈയില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions