നാട്ടുവാര്‍ത്തകള്‍

മാറി താമസിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നത് ക്രൂരത; ഭാര്യയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയല്ല- ഡല്‍ഹി ഹൈക്കോടതി
കുടുംബത്തില്‍ നിന്ന് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്നും എന്നാല്‍ വീട്ടുജോലികള്‍ ചെയ്യാന്‍ ഭാര്യയോട് ഭര്‍ത്താവ് ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും ഡല്‍ഹി ഹൈക്കോടതി. ഭാര്യയോട് വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് പറയുന്നത് ഒരിക്കലും ഒരു സഹായം അഭ്യര്‍ത്ഥിക്കലായും കാണാന്‍ സാധിക്കില്ല. അത് കുടുംബത്തോടുള്ള ഒരു സ്ത്രീയുടെ

More »

വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അന്തരിച്ചു
കൊച്ചി : സ്വയം സന്യാസി പരിവേഷം ചാര്‍ത്തി നിരവധി പേരെ വഞ്ചിച്ച വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍(63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.05 ഓടെയായിരുന്നു അന്ത്യം. ശാന്തിതീരം എന്ന ആശ്രമം നടത്തിയിരുന്ന സന്തോഷ് മാധവനെതിരെ പ്രവാസി

More »

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, 2 മലയാളികള്‍ക്ക് പരിക്ക്
ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കാര്‍ഷിക മേഖലയില്‍ ജോലിചെയ്തിരുന്ന കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകന്‍ നിബിന്‍ മാക്‌സ്‌വെല്ലാണ് (31 ) മരിച്ചത്. മറ്റു രണ്ടു മലയാളികള്‍ക്ക് പരിക്കുണ്ട്. ബുഷ് ജോസഫ് ജോര്‍ജ്, ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന്

More »

പാലായില്‍ ഭാര്യയേയും 3 മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി
കോട്ടയം : പാലാ പൂവരണിയില്‍ നാടിനെ നടുക്കി ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ഉരുളികുന്നം കുടിലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ് (43), ഭാര്യ ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗം മെറീന (29) മക്കളായ ജെറാള്‍ഡ് (4),ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.

More »

നേര്യമംഗലത്തെ കാട്ടാന ആക്രമണം; സമരം അടിച്ചമര്‍ത്തി പൊലീസ്; മൃതദേഹം പിടിച്ചെടുത്ത് ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിനിടെ മൃതദേഹം പിടിച്ചെടുത്ത് പൊലീസ്. മൃതദേഹത്തിന് മുകളില്‍ കിടന്ന് പ്രതിഷേധിച്ച ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നീക്കം ചെയ്താണ് പൊലീസ് മൃതദേഹം പിടിച്ചെടുത്തത്. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചിഴച്ച്

More »

എറണാകുളം-അങ്കമാലി അതിരൂപതയില്‍ 142 വൈദികര്‍ക്ക് സ്ഥലംമാറ്റം, ഫാ. പോള്‍ തേലക്കാട്ടും ബിഷപ്പ് ഡോ. ജോസഫ് കരിയിലും വിരമിച്ചു
എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റി.സേവനത്തിലുള്ള 400-ഓളം വൈദികരില്‍ 142 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയില്‍ പ്രവേശിച്ചതിന് പകരമായി ഫാ. വര്‍ഗീസ് മണവാളനെ നിയമിച്ചു അതിരൂപതയിലെ വൈദികനും

More »

അഴിമതി കേസുകളില്‍ എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി : അഴിമതി കേസുകളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ സമാജികര്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. വോട്ടിന് കോഴയുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റെ സുപ്രധാന വിധി. സഭയില്‍ നടത്തുന്ന പ്രസംഗത്തിന്റെയോ വോട്ടിന്റെയോ പേരിലുള്ള കോഴ ആരോപണത്തില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും

More »

ബിജെപിയുടെ ആദ്യപട്ടികയില്‍ സുരേഷ്‌ഗോപി, അനില്‍ ആന്റണി, മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതകളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം

More »

സിദ്ധാര്‍ഥിന്റെ മരണത്തില്‍ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍ ഹൈക്കോടതിയിലേയ്ക്ക്
തിരുവനന്തപുരം : സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions