നാട്ടുവാര്‍ത്തകള്‍

ടിപി വധം: മുഖ്യ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; പുതിയ പ്രതികള്‍ക്ക് ജീവപര്യന്തം
ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയര്‍ത്തി. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും ജീവപര്യന്തം ശിക്ഷ. പുതിയതായി പ്രതികളെന്ന് കണ്ടെത്തിയ കെകെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. 1 ,2 ,3 ,4 ,5 ,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ്‌. പ്രതികള്‍ക്ക് 20 വര്‍ഷം കഴിയാതെ പരോളോ ശിക്ഷയില്‍ ഇളവോ പാടില്ലെന്നും ഹൈക്കോടതി

More »

യുവാവിനെയും യുവതിയെയും വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അഞ്ചലില്‍ യുവാവിനെയും യുവതിയെയും വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് തടിക്കാട് പൂണച്ചുല്‍വീട്ടില്‍ സിബിമോള്‍ (37) പാങ്ങരംവീട്ടില്‍ ബിജു (47) എന്നിവരെ സിബിമോളുടെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. സിബിമോളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കുറച്ചുകാലമായി സിബിമോളും

More »

ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യസംഘത്തെ നയിക്കുന്നത് മലയാളിയായ പ്രശാന്ത്
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തില്‍ സംഘത്തലവന്‍ മലയാളി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്‌ണ നായരാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ തലവന്‍. ശുഭാന്‍ശു ശുക്ല, അംഗദ് പ്രതാപ്, അജിത് കൃഷ്‌ണന്‍ എന്നിവരാണ് മറ്റ് മൂന്നു പേര്‍. ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ യാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന വേദിയില്‍

More »

മൂന്നാറില്‍ കാട്ടാന ഓട്ടോ ആക്രമിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്
മൂന്നാര്‍ : കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. കന്നിമല ടോപ് ഡിവിഷന്‍ സ്വദേശി സുരേഷ്‌കുമാര്‍ (മണി-45) ആണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30 യോടെയായിരിന്നു ആക്രമണം. ഓട്ടോയില്‍ സഞ്ചാരിക്കുകയായിരുന്നു മണി, ഓട്ടോക്ക് പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ

More »

രാഹുലിനെതിരെ ആനിരാജ; തരൂരിനെതിരെ പന്ന്യന്‍, തൃശൂരില്‍ സുനില്‍ കുമാറും മാവേലിക്കര അരുണ്‍ കുമാറും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐയുടെ നാലു സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്നത് പോലെ തന്നെയാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക. വയനാട്ടില്‍ ദേശീയ നേതൃത്വത്തില്‍ നിന്നുള്ള ആനി രാജയും തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി എ

More »

ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ വമ്പ് ഉടച്ചു രോഹിതും കൂട്ടരും ടെസ്റ്റ് പരമ്പര സ്വന്തമാക്കി
ടെസ്റ്റ് ക്രിക്കറ്റില്‍ ബാസ്‌ബോള്‍ യുഗം കൊണ്ടുവന്ന ഇംഗ്ലണ്ടിനെ ഒരു മത്സരം ശേഷിക്കെ ടെസ്റ്റ് പരമ്പര നേടി തച്ചുടച്ചു ഇന്ത്യ. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ പമ്പരയില്‍ ഇന്ത്യ 3-1ന്

More »

പൂഞ്ഞാറില്‍ നടന്നത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റം; സര്‍ക്കാരിന് താക്കീതുമായി ബിഷപ്പുമാരും സീറോ മലബാര്‍ സഭയും
പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ സഭ. പള്ളിയില്‍ കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ

More »

'ഇന്ത്യ' മുന്നണിയെ അടുപ്പിക്കാതെ മമത; ബംഗാളില്‍ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിക്ക് പശ്ചിമ ബംഗാളില്‍ തിരിച്ചടി. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നലെ ആരംഭിച്ച് 24 മണിക്കൂര്‍ പിന്നിടും മുന്‍പാണ് പാര്‍ട്ടി നേതാവ് ഡെറിക് ഒ ബ്രിയാന്‍ നിലപാട് വ്യക്തമാക്കിയത്. ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍

More »

കുഞ്ഞനന്തന്റെ മരണം: പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
ആലപ്പുഴ : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. അത് മരണമല്ല. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് സിപിഎമ്മുകാര്‍ വരെ പറയുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ട്. പുനരന്വേഷണം വേണമെന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions