നാട്ടുവാര്‍ത്തകള്‍

ജര്‍മനിയില്‍ യോഗ്യതയുള്ള നഴ്സുമാര്‍ക്ക് ഫാസ്റ്റ്ട്രാക്ക് നിയമനം
തിരുവനന്തപുരം : കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ഈ മാസം 29 നകം അപേക്ഷ നല്‍കേണ്ടതാണ് . ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ

More »

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവന രഹസ്യമാക്കുന്ന ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി;
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് കോടതി അറിയിച്ചു. ഇലക്ടറല്‍ ബോണ്ട് സ്‌കീം വിവരാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇലക്ടറല്‍

More »

ഗതാഗത കമ്മീഷണര്‍ക്ക് ഗണേഷിന്റെ പരസ്യശാസന; മന്ത്രിയുടെ ചേംബറില്‍ മേശപ്പുറത്തടിച്ച് കമ്മീഷണറുടെ രോഷ പ്രകടനം
തിരുവനന്തപുരം : ഗതാഗത കമ്മീഷണറും മന്ത്രിയും തമ്മിലുള്ള ഭിന്നത പരസ്യമായ പോരിലേയ്ക്ക്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ പുറത്തുപോയ ബിജു പ്രഭാകറിന് പിന്നാലെയാണ് അടുത്ത അസ്വാരസ്യം വകുപ്പില്‍ പുകയുന്നത്. ഇന്നലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിക്കുകയായിരുന്നു. ഇതിന് ശേഷം

More »

യുകെയില്‍ പഠിക്കാന്‍ അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം റെക്കോര്‍ഡില്‍
യുകെയില്‍ പഠിക്കാനെത്തുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍. ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളോടാണ് യൂണിവേഴ്‌സിറ്റികള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ 1.5 ശതമാനം വര്‍ദ്ധനവ്

More »

ലോക്സഭയിലേയ്ക്കില്ല; രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയ ഗാന്ധി
രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം ജയ്പൂരിലെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്. രാജസ്ഥാനില്‍ നിന്ന് ഒരു സീറ്റിലാണ് കോണ്‍ഗ്രസിന്

More »

ഗവര്‍ണറുടെ വാഹനമെന്ന് കരുതി രോഗിയുമായെത്തിയ ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് രോഗിയുമായെത്തിയ ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലന്‍സിന് നേരെ കരിങ്കൊടികാണിച്ചത്. സൈറനിട്ട് ദേശീയപാത 544 ലൂടെ വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാര്‍ ഓടിച്ചെന്നു കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ

More »

മഹാഭാരതവും രാമായണവും ഭാവന സൃഷ്ടിയാണെന്ന് പറഞ്ഞ അധ്യാപികയെ പിരിച്ചുവിട്ട് കോണ്‍വെന്റ് സ്‌കൂള്‍
മഹാഭാരതവും രാമായണവും ഭാവനാ സൃഷ്ടിയാണെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടകയിലെ മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി. മഹാഭാരതവും രാമായണവും ഭാവന സൃഷ്ടിയാണെന്ന് വിദ്യാര്‍ത്ഥികളെ

More »

യുവത്വം ലജ്ജിക്കട്ടെ: തൊണ്ണൂറ്റിയാറാം വയസിലും 800 രൂപയ്ക്കു ഉച്ചപ്പണിയെടുക്കുന്ന ഗോപാലന്‍ നായര്‍
മണ്ണില്‍ പണിയെടുക്കാന്‍ തയാറാകാത്ത കേരളത്തിലെ യുവതല മുറയ്ക്കു മുമ്പില്‍ പ്രായം തളര്‍ത്താത്ത വീര്യവുമായി ഒരു തൊണ്ണൂറ്റിയാറുകാരന്‍. കോഴിക്കോട് തോരായി വെള്ളായിക്കോട്ട് ഗോപാലന്‍ നായര്‍ ആണ് വയസ് നൂറിനോട് അടുക്കുമ്പോഴും തൂമ്പയുമായി തെങ്ങിന് തടം എടുക്കുന്നത്. ദിവസവും 800 രൂപയ്ക്കു ഉച്ചപ്പണിയെടുക്കുന്ന ഗോപാലന്‍ നായര്‍ അധ്വാനത്തിന്റെ വില യുവതലമുറയോട് വിളിച്ചു പറയുകയാണ്.

More »

ജോലി ഭിക്ഷാടനം, മാസ വരുമാനം രണ്ടര ലക്ഷം; ഇരുനില വീടും കൃഷി ഭൂമിയും ആഢംബര ബൈക്കും
മധ്യപ്രദേശ് ഇന്‍ഡോറില്‍ തെരുവില്‍ ഭിക്ഷ യാചിച്ച കുടുംബത്തിന്റെ വരുമാനത്തില്‍ ഞെട്ടി പുനഃരധിവസിപ്പിക്കാനെത്തിയവര്‍. രാജസ്ഥാനില്‍ ഇരുനില വീടും കൃഷി ഭൂമിയും ആഢംബര ബൈക്കും സ്വന്തമായുള്ള കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം രണ്ടര ലക്ഷം രൂപയും. കുട്ടികളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് കുടുബം വരുമാനം കണ്ടെത്തിയത്. യാചകരുടെ പുനഃരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions