നാട്ടുവാര്‍ത്തകള്‍

തൃപ്പൂണിത്തുറയില്‍ പടക്ക ശാലാ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്
എറണാകുളം : തൃപ്പൂണിത്തുറയിലെ പടക്ക ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റു. പടക്ക ശാലാ ജീവനക്കാരന്‍ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അനുമതിയില്ലാതെ ആണ് സ്ഫോടകവസ്തുക്കള്‍

More »

സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡോക്ടറുടെ പ്രീ വെഡ്ഡിങ് ഷൂട്ട്
നാണക്കേടായി സര്‍ക്കാര്‍ ആശുപത്രിയിലെ പ്രീ വെഡ്ഡിങ് ഷൂട്ട്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഭരമസാഗര്‍ ഏരിയയിലെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഭിഷേക് എന്ന ഡോക്ടറുടെ ഫോട്ടോ ഷൂട്ടാണ് വിവാദമായത്. മെഡിക്കല്‍ നടപടികളുമായി

More »

മരത്തില്‍കെട്ടിത്തൂങ്ങിയ നിലയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മൃതദേഹം; വാനിന്റെ മുന്നില്‍ച്ചാടി ഭാര്യ
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്. മകന്റെ പിറന്നാള്‍ തലേന്നായിരുന്നു ഇരുവരും ദാരുണമായ മരണം തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആവണീശ്വരത്തു വാനിനുമുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ രാജിയെ

More »

മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യുഡല്‍ഹി : സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാമഫല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ സ്‌നേഹവും ആദരവും സര്‍ക്കാരിനെ അറിയിക്കാനാണ് വന്നത്. അജണ്ട വച്ചുള്ള ഒരു സന്ദര്‍ശനമല്ല. ഹൃദ്യമായുള്ള ഒരു സംഭാഷണമാണ് നടന്നത്. അതിനപ്പുറം ഒരു അജണ്ടയുമില്ല. സര്‍ക്കാര്‍ എന്നും പരിഗണന നല്‍കുമെന്ന് പറഞ്ഞതില്‍

More »

മൂന്ന് പേര്‍ക്ക് കൂടി ഭാരത് രത്‌ന; എംഎസ് സ്വാമിനാഥന്‍, നരസിംഹ റാവു, ചരണ്‍ സിംഗ്
ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരത് രത്‌ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

More »

കേന്ദ്ര അവഗണനയ്ക്കെതിരെ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ സമരം
കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ദ് മന്നും. ഇരുവരും കേരളത്തിന്റെ സമരപന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. ഡിഎംകെയെ പ്രതിനിധീകരിച്ച് തമിഴ്നാട് മന്ത്രി പളനിവേല്‍

More »

വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നത് പരിഹാരമല്ല: മലയാളി വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് വിദേശത്തു ജോലിചെയ്തു ജീവിക്കാന്‍
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നുമുള്ള ബജറ്റ് നിര്‍ദ്ദേശം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സമീപകാലത്തായി വിദേശങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്കും സാമ്പത്തിക താല്പര്യങ്ങളും ലക്ഷ്യമിട്ടുമൊക്കെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍

More »

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
റാന്നി : സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റില്‍. പെരിനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ജോയല്‍തോമസ് ഇന്നലെ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ഡി.വൈ.എഫ്.ഐയുടെ നേതാവിനെ നേരത്തേ പോലീസ് കസ്റ്റഡിയില്‍

More »

കുടലിലെ കാന്‍സര്‍ ബാധിതര്‍ക്കായുള്ള വാക്‌സിന്‍ ; മുഖ്യ പങ്കുവഹിച്ച് യുകെയിലെ ഇന്ത്യന്‍ ഡോക്ടര്‍
കുടലില്‍ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ മുഖ്യ പങ്കുവഹിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. യുകെയിലെയും ഓസ്‌ട്രേലിയയിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും ഡോക്ടര്‍മാരുടെയും മേല്‍നോട്ടത്തിലാണ് ആദ്യത്തെ വാക്‌സിന്‍ തയ്യാറാക്കാനുള്ള പരീക്ഷണം നടക്കുന്നത്. ഇന്ത്യന്‍ വംശജനായ ഡോ ടോണി ധില്ലനാണ് ഈ പരീക്ഷണത്തിനുള്ള ആശയം ആദ്യം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions