മെറ്റ് പൊലീസില് വംശീയതയും സ്ത്രീ വിദ്വേഷവും: ബിബിസി രഹസ്യ ഓപ്പറേഷനില് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്
ബിബിസി നടത്തിയ രഹസ്യ കാമറ ഓപ്പറേഷനിലൂടെ ലണ്ടനിലെ മെട്രോപൊളിറ്റന് പൊലീസിനുള്ളിലെ വംശീയതയും സ്ത്രീ വിദ്വേഷവും അടങ്ങിയ നിരവധി സംഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും, ലൈംഗികാതിക്രമ പരാതികളെ പരിഹസിക്കുന്നവരുമായ ഓഫീസര്മാരുടെ ദൃശ്യങ്ങള് റിപ്പോര്ട്ടിലുണ്ട് . സാറ എവാര്ഡ് കൊലപാതകത്തിനുശേഷം നവീകരിക്കപ്പെട്ടെന്നുള്ള അവകാശവാദം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ലൈംഗികാതിക്രമങ്ങളെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.
ഏഴ് മാസം നീണ്ട രഹസ്യ അന്വേഷണത്തില്, സര്ജന്റ് ജോ മക്കില്വെന്നി അടക്കമുള്ള ഓഫീസര്മാര് സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമര്ശങ്ങളും, കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളും നടത്തിയതായി തെളിഞ്ഞു. ഒരാളുടെ കാലില് സഹപ്രവര്ത്തകന് ചവിട്ടിയതിനെക്കുറിച്ച് പൊലീസുകാര് തമാശ
More »
പീഡനവീരന് ബാബ ചൈതന്യാനന്ദയുടെ ഫോണില് സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ഡല്ഹിയിലെ ഒരു ആശ്രമത്തില് 17 വിദ്യാര്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില് അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്ദൈവം ചൈതന്യാനന്ദയുടെ ഫോണില്നിന്ന് സ്ത്രീകളുമൊത്തുള്ള നിരവധി ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തി. ചാറ്റുകളില് ബാബ വിവിധ വാഗ്ദാനങ്ങള് നല്കി സ്ത്രീകളെ വശീകരിക്കാന് ശ്രമിച്ചുവെന്ന് കണ്ടെത്തിയതായി എന്ഡിടിവി റിപ്പോര്ട്ട് ചെയ്തു.
ചൈതന്യാനന്ദ സരസ്വതി തന്റെ രണ്ട് വനിതാ സഹായികളോടൊപ്പം ഇരകളെ ഭീഷണിപ്പെടുത്തുകയും അയച്ച അശ്ലീല സന്ദേശങ്ങള് നീക്കം ചെയ്യാന് നിര്ബന്ധിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
എയര്ഹോസ്റ്റസുമാരുമൊത്തുള്ള ബാബയുടെ ഒന്നിലധികം ഫോട്ടോകളും സ്ത്രീകളുടെ ഡിസ്പ്ലേ ചിത്രങ്ങളുടെ(ഡിപി) സ്ക്രീന്ഷോട്ടുകളും ഫോണില് ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
ഡല്ഹിയില് പ്രവര്ത്തിച്ചുവന്നിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചെയര്പേഴ്സണായി നിയമിതനായ സമയത്ത്
More »
ഷാര്ജയിലെ അതുല്യയുടെ മരണം; ഭര്ത്താവ് സതീഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കി
ഷാര്ജയില് ദുരൂഹ സാഹചര്യത്തില് മരിച്ച അതുല്യയുടെ ഭര്ത്താവ് സതീഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് സതീഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കിയത്. മുന്കൂര് ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില് ഹാജരായി
കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറില് ചേര്ത്ത കൊലപാതക വകുപ്പുകള് നിലനില്ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില് പ്രോസിക്യൂഷന് ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള് ചേര്ക്കാത്തതില് കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുല്യയുടെ മരണം കൊലപാതകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തിരുന്നത്. ഇതാണ് കൊല്ലം പ്രിന്സിപ്പല് സെഷന്സ് കോടതി തള്ളിയത്.
നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും മുന്കൂര് ജാമ്യത്തെ തുടര്ന്ന് വിട്ടയക്കുകയായിരുന്നു. കൊല്ലം തേവലക്കര സ്വദേശി
More »
ആളില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില് നിന്ന് ഇറങ്ങിപ്പോയി ഗണേഷ് കുമാര്
സ്വന്തം വകുപ്പിന്റെ ചടങ്ങില് നിന്ന് മന്ത്രി ഗണേഷ് കുമാര് ഇറങ്ങിപ്പോയി. തിരുവനന്തപുരം കനകക്കുന്നില് സംഘടിപ്പിച്ചമോട്ടോര് വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങാണ് മന്ത്രി റദ്ദാക്കിയത്. ചടങ്ങിനെത്തിയത് തന്റെ പാര്ട്ടിക്കാരും പേഴ്സണല് സ്റ്റാഫും കെഎസ്ആര്ടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളയും പുറത്തു എത്തിക്കാന് സംഘാടകര്ക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ ഇറങ്ങിപോക്ക്.
മോട്ടോര് വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര് എത്തിയില്ല. ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. സംഘാടനത്തില് വന് വീഴ്ച പറ്റിയെന്ന് പറഞ്ഞ മന്ത്രി പരിപാടിക്ക് എത്തിയ എല്ലാവരോടും ക്ഷമ പറയുകയും ചെയ്തു. ചടങ്ങില്
More »
ഏഷ്യാകപ്പില് പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് ഒമ്പതാം കിരീടം, കപ്പ് ഏറ്റുവാങ്ങിയില്ല
വീറും വാശിയും നിറഞ്ഞ ഏഷ്യ കപ്പ് കലാശപ്പോരില് പാകിസ്താനെ ചുരുട്ടി ചുരുട്ടിക്കൂട്ടി ഇന്ത്യക്ക് ഒമ്പതാം കിരീടം. വിജയലക്ഷ്യമായ 147 റണ്സ് 5 വിക്കറ്റ് കൈയിലിരിക്കെ രണ്ടു പന്തുകള് ബാക്കി നില്ക്കെ ഇന്ത്യ മറികടന്നു. പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന് ക്രിക്കറ്റ് കൗണ്സിലിന്റെ തലവന് എന്ന നിലയില് പിസിബി ചെയര്മാന് കൂടിയായ പാക് ആഭ്യന്തര മന്ത്രി മുഹസിന് നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില് നിന്ന് ഇന്ത്യ വിട്ടുനിന്നത്.
സമ്മാനദാന ചടങ്ങിലെ അസാധാരണമായ കാലതാമസം അഭ്യൂഹങ്ങള്ക്ക് തിരികൊളുത്തുകയും മറ്റൊരു വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു.
ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്പിന്നര്മാരുടെ മികവില് പാകിസ്താനെ 146 റണ്സിന് ഇന്ത്യ പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്
More »
ദുരന്തഭൂമിയായി കരൂര്; വിജയ്ക്കെതിരെ കേസെടുക്കും
തമിഴ്നാട്ടിലെ കരൂരില് തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിയിലെ ദുരന്തത്തില് മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. കരൂര് അപകടത്തില് കുട്ടികളടക്കം 39 പേരാണ് മരിച്ചതെന്നാണ് ഒടുവില് പുറത്തുവന്ന വിവരം. ഒന്നരവയസുള്ള കുട്ടിയടക്കം ഒമ്പതുകുട്ടികളാണ് മരിച്ചത്. 17 സ്ത്രീകളും മരിച്ചവരില് ഉള്പ്പെടുന്നു. പരിക്കേറ്റ അറുപതോളം പേര് കരൂരിലെ വിവിധ ആശുപത്രികളില് ചികിത്സയിലാണ്. ഇതില് പത്തിലേറെ പേരുടെ നില ഗുരുതരമാണ്.
സംഭവത്തില് തമിഴക വെട്രി കഴകം നേതാക്കള്ക്കെതിരെ പോലീസ് കേസെടു എടുത്തു. കരൂര് വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന് അടക്കമുള്ളവര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര് ടൗണ് പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന് വിജയ്ക്കെതിരെയും കേസെടുക്കും. എന്നാല് അറസ്റ്റ് ഉടനുണ്ടാവില്ല .
More »
ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്: അമ്മയും അറസ്റ്റില്
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില് അമ്മ ശ്രീതുവും അറസ്റ്റില്. കൊലപാതകത്തില് ശ്രീതുവിന്റെ പങ്ക് തെളിഞ്ഞതിനെ തുടര്ന്നാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ശ്രീതുവിന്റെ സഹോദരന് ഹരികുമാര് റിമാന്ഡിലാണ്.
ഹരികുമാര് നല്കിയ മൊഴിയിലാണ് ശ്രീതുവിനെതിരായ ആരോപണങ്ങള് പുറത്തുവന്നത്. വെള്ളിയാഴ്ച വൈകിട്ട് പാലക്കാട്ടുനിന്ന് ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതു അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില് നിന്ന് കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില് നിന്ന് കാണാതായതായി ശ്രീതു പൊലീസില് പരാതി നല്കിയിരുന്നു. തുടര്ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് കിണറ്റില് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
More »
ഒരു നാടകത്തിനും യാഥാര്ത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല; യുഎന്നില് പാക് പ്രധാനമന്ത്രിക്ക് ചുട്ട മറുപടി നല്കി ഇന്ത്യ
യുഎന് ജനറല് അസംബ്ലിയില് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ 'അധിക പ്രസംഗ'ത്തിന് ഇന്ത്യയുടെ ചുട്ട മറുപടി. ഷെരീഫിന്റെ പരാമര്ശങ്ങളെ 'അസംബന്ധ നാടകങ്ങള്' എന്ന് വിശേഷിപ്പിച്ച ഇന്ത്യ, 'ഒരു നാടകത്തിനും യാഥാര്ത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല' എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യന് നയതന്ത്രജ്ഞ പെറ്റല് ഗഹ്ലോട്ട്, പാകിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവല്ക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയില് കണ്ടതെന്ന് വിമര്ശിച്ചു.
പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം ചൂണ്ടിക്കാട്ടി ഗഹ്ലോട്ട് കടുത്ത വിമര്ശനമുയര്ത്തി. 'ഒരു നാടകത്തിനും എത്ര വലിയ നുണകള്ക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യന് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹല്ഗാമില് വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റന്സ് ഫ്രണ്ട്' എന്ന പാകിസ്ഥാന് സ്പോണ്സര് ചെയ്യുന്ന ഭീകരസംഘടനയെ, 2025
More »
10.3 കോടി വായ്പാ തിരിച്ചടവ്: 13 മലയാളി നഴ്സുമാര്ക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തില് കേസ് നല്കി
ജോലിയിലിരിക്കെ കുവൈറ്റിലെ അല് അഹ്ലി ബാങ്കില് നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില് വീഴ്ച വരുത്തിയത്തിന്റെ പേരില് 13 മലയാളി നഴ്സുമാര്ക്കെതിരെ കേസുകള് രജിസ്റ്റര് ചെയ്തതായി ബാങ്കിന്റെ പ്രതിനിധികള് അറിയിച്ചു. ഈ 13 നഴ്സുമാര് തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപയാണെന്ന് അല് അഹ്ലി ബാങ്കിന് വേണ്ടി ഹാജരാകുന്ന ജെയിംസ് ആന്ഡ് തോമസ് അസോസിയേറ്റ്സിലെ തോമസ് ജെ അനക്കല്ലുങ്കല് പറയുന്നു. നേരത്തെ, മറ്റൊരു ധനകാര്യ സ്ഥാപനമായ ഗള്ഫ് ബാങ്ക് കേരള പോലീസിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്ന്ന് 2024 ഡിസംബറില് 10 കേസുകള് രജിസ്റ്റര് ചെയ്തിരുന്നു.
2019 നും 2021 നും ഇടയില് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴില് ജോലി ചെയ്യുന്ന സമയത്താണ് നഴ്സുമാര് വായ്പയെടുത്തത്. ''തൊഴില് കരാര് അവസാനിച്ച ശേഷം ഈ നഴ്സുമാര് കേരളത്തിലേക്ക് മടങ്ങിയെത്തി, എന്നാല് പിന്നീട് മികച്ച അവസരങ്ങള്ക്കായി യൂറോപ്പിലെയും പടിഞ്ഞാറന്
More »