നാട്ടുവാര്‍ത്തകള്‍

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ നിയമിതനായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തെരഞ്ഞെടുത്തത്. 2018 മുതല്‍ ഷംഷാബാദ് രൂപതയുടെ മെത്രാന്‍ ആണ് മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ രൂപതാംഗമാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം

More »

കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് 13 വര്‍ഷത്തിനുശേഷം പിടിയില്‍
കൊച്ചി : മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) സവാദിനെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് സവാദ് എന്‍ഐഎയുടെ വലയിലായതെന്നാണ് ലഭിക്കുന്ന വിവരം.

More »

രാഹുല്‍ മാങ്കൂട്ടത്തെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് നിന്ന് പിടിച്ചോണ്ടുപോയി പിണറായി പോലീസ്: കേരളത്തില്‍ ഉടനീളം യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തിലുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പലയിടത്തും സര്‍ക്കാരിനും പോലീസിനും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ദേശീയപാതാ ഉപരോധവും

More »

കണ്ണില്ലാത്ത ക്രൂരത: 4 വയസുള്ള മകനെ കൊന്ന് ബാഗിലാക്കി കാര്‍ യാത്ര
നാല് വയസുകാരനായ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവ സംരംഭകയുടെ പ്രവൃത്തിയില്‍ നടുങ്ങി രാജ്യം. മകനെ കൊന്ന് ബാഗിലാക്കി ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടാക്‌സി കാര്‍ യാത്ര നടത്തവേയാണ് സുചേന സേത്ത്(39) പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പിടിയിലാകുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ച് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി നോര്‍ത്ത് ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക്

More »

സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഈ മാസം 17ന് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയേക്കും. കൊച്ചിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. മകളുടെ വിവാഹത്തിന് സുരേഷ്ഗോപിയും ഭാര്യ രാധികയും പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ചിരുന്നു. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പോലീസിനോട്

More »

ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീംകോടതി റദ്ദാക്കി; ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി
ന്യുഡല്‍ഹി : ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികളും വീണ്ടും ജയിലിലേക്ക്. ഇവരുടെ ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് അവകാശമെന്നും കോടതി നിരീക്ഷിച്ചു. 11 പ്രതികളെയും

More »

വനിതാ യൂട്യൂബ് വ്‌ളോഗര്‍ എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍
കൊച്ചിയില്‍ എംഡിഎംഎയും കഞ്ചാവുമായി വനിതാ യൂട്യൂബ് വ്‌ളോഗര്‍ പിടിയില്‍. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് സ്വാതി പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി സ്വാതിയെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. പിടിയിലാകുമ്പോള്‍ സ്വാതിയുടെ കൈവശം 2.781 ഗ്രാം എംഡിഎംഎയും 20ഗ്രാം

More »

നവകേരള യാത്ര വഴിയില്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് കസ്റ്റഡിയിലെടുത്ത യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള യാത്ര കടന്നുവരുന്ന വഴിയില്‍ കറുത്ത ചുരിദാര്‍ ധരിച്ചു നിന്നെന്ന പേരില്‍ പൊലീസ് കസ്റ്റിഡില്‍ എടുത്ത യുവതി ഹര്‍ജിയുമായി ഹൈക്കോടതിയില്‍. തന്നെ ഏഴു മണിക്കൂര്‍ കൊല്ലം കുന്നിക്കോട് പൊലിസ് അന്യായമായി തടവില്‍വെച്ചെന്നും ഇതില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുമാണ് കൊല്ലം പത്തനാപുരം തലവൂര്‍

More »

ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തില്‍; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍ വണ്‍ പൂര്‍ണ വിജയം. 127 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ആദിത്യ എല്‍ വണ്‍ ഹാലോ ഓര്‍ബിറ്റില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയവാര്‍ത്ത ലോകത്തെ അറിയിച്ചത്. അതുല്യ നേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഈ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions