ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക് അറസ്റ്റില്; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്ട്ട്
ലഡാക്ക് : ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള സാമൂഹ്യ പ്രവര്ത്തകന് സോനം വാങ്ചുക് അറസ്റ്റില്. ലഡാക്ക് പൊലീസാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്ട്ട്. സോനം വാങ്ചുക്ക് നടത്തിയ പല പരാമര്ശങ്ങളും ലഡാക്കില് സംഘര്ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്ക്കാര് വിമര്ശനം ഉന്നയിച്ചിരുന്നു.
നേരത്തേ തന്നെ കേന്ദ്രസര്ക്കാര് വേട്ടയാടുന്നുവെന്ന ആരോപണവുമായി സോനം വാങ്ചുക്ക് രംഗത്തെത്തിയിരുന്നു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് പറഞ്ഞിരുന്നു. കുറ്റങ്ങളെല്ലാം തന്റെ മേല് ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്ന്നുണ്ടായ വെടിവയ്പില് 4 പേര് ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം
More »
എന്എച്ച്എസില് മെന്റല് ഹെല്ത്ത് നഴ്സസ് ഒഴിവുകള്ക്ക് നോര്ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു
വെയില്സിലെ എന്എച്ച്എസില് രജിസ്ട്രേഡ് മെന്റല് ഹെല്ത്ത് നഴ്സസ് (RMNs) തസ്തികയിലേക്കുള്ള ഒഴിവുകള്ക്ക് നോര്ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സ് നടത്തുന്ന റിക്രൂട്ട്മെന്റ് പൂര്ണമായും സൗജന്യമായിരിക്കും.
അപേക്ഷകര് ബിഎസ്സി നഴ്സിങ് അല്ലെങ്കില് ജിഎന്എം യോഗ്യതയുള്ളവരായിരിക്കണം. കൂടാതെ ഐഇഎല്ടിഎസ്/ഒഇടി യുകെ സ്കോര് കരുതുകയും മെന്റല് ഹെല്ത്ത് വിഭാഗത്തില് സി.ബി.ടി (CBT) പൂര്ത്തിയാക്കിയവരായിരിക്കണം. നിലവില് മാനസികാരോഗ്യ മേഖലയില് ജോലി ചെയ്യുന്നവര്ക്കും കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയം ഉള്ളവര്ക്കും അപേക്ഷിക്കാം.
2026 മാര്ച്ച് അവസാനം വരെ എല്ലാ രേഖകള്ക്കും സാധുതയുണ്ടായിരിക്കണം. അപേക്ഷകള് 2025 ഒക്ടോബര് 5ന് മുമ്പായി uknhs.norka@kerala.gov.in എന്ന ഇമെയില് വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ, ഐഇഎല്ടിഎസ്/ഒഇടി സ്കോര് കാര്ഡ്, യോഗ്യതാ
More »
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്ക്ക് 100% നികുതി ചുമത്തി; ഇന്ത്യയ്ക്ക് തിരിച്ചടി
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. അമേരിക്കയില് പ്ലാന്റുകളുള്ള കമ്പനികള്ക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബര് 1 മുതല് ബ്രാന്ഡഡ് അല്ലെങ്കില് പേറ്റന്റുള്ള മരുന്നുകള്ക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയില് പ്ലാന്റിന്റെ പണി തുടങ്ങിയ കമ്പനികള്ക്കും ഇത് ബാധകമാകില്ല.
ഇന്ത്യന് ഫാര്മസ്യൂട്ടിക്കല് കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025 ന്റെ ആദ്യ പകുതിയില് 3.7 ബില്യണ് ഡോളറിന്റെ ഫാര്മസ്യൂട്ടിക്കല് ഉല്പ്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യയില് നിന്ന് കയറ്റി അയച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ബഹുരാഷ്ട്ര കമ്പനികള്ക്ക് ആധിപത്യമുള്ള ബ്രാന്ഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളെയാണെങ്കിലും ഇന്ത്യയില് നിന്നുള്ള ജനറിക്, സ്പെഷ്യാലിറ്റി മരുന്നുകള് പരിശോധനയ്ക്ക്
More »
എയര് ഇന്ത്യ യാത്രക്കാര്ക്ക് നവരാത്രി സ്പെഷ്യല് മെനു 30 വരെ
നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചു എയര് ഇന്ത്യ യാത്രക്കാര്ക്ക് സ്പെഷ്യല് മെനു പ്രഖ്യാപിച്ചു. പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള് ഉള്ക്കൊള്ളുന്ന നവരാത്രി മെനു വിമാനത്തിനുള്ളില് ലഭ്യമാണെന്ന് കഴിഞ്ഞദിവസം എയര് ഇന്ത്യ പ്രഖ്യാപിച്ചു. ഇത് സെപ്റ്റംബര് 30 വരെ ലഭ്യമായിരിക്കും.
പരമ്പരാഗത രുചിയോടെ ആരോഗ്യപരിപാലനത്തിനുതകുന്ന വിഭവങ്ങളായിരിക്കും ഈ മെനുവില് നല്കുക. സാബുദാന കിച്ചഡി, വ്രത്വാലെ ഷാഹി ആലൂ, സിംഗഡെ കി പൂരി, സാബുദാന വഡ, മലൈ പനീര്, ടിക്ക ടാലെ ആലൂ കി ചാട്ട്, കട്ടാമീഠാ സീതാഫല്, സമക് ജീരാ റൈസ് എന്നിവയ്ക്കൊപ്പം ഫലാഹാരി ഖീറും മെനുവില് ഉള്പ്പെടുത്തിയിട്ടുണ്ട്.
ഇവയ്ക്കൊപ്പം ഈ സമയത്ത് ലഭിക്കുന്ന പഴവര്ഗ്ഗങ്ങലും നവരാത്രി വ്രതത്തിന് ഭംഗം വരുത്താത്ത രീതിയിലുള്ള തൈരും യാത്രക്കാര്ക്ക് നല്കും. ഒന്പത് ദിവസത്തെ നവരാത്രി ഉത്സവകാലത്ത് ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്രയാകുന്ന എല്ലാ എയര് ഇന്ത്യ വിമാനങ്ങളിലും ഈ
More »
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്. ജെയ്നമ്മ കൊലക്കേസില് ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന് കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില് ഹാജരാക്കി.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സെബാസ്റ്റ്യനായുള്ള കസ്റ്റഡി അപേക്ഷ നല്കിയത്. കൊലപാതകത്തിന്റെ തെളിവിന് വേണ്ടി സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അസ്ഥികഷ്ണങ്ങള് വേളാങ്കണ്ണിയില് ഉപേക്ഷിച്ചതായാണ് സൂചന.
ബിന്ദു കൊല്ലപ്പെട്ടതായി ചേര്ത്തല മജിസ്ട്രേറ്റ് കോടതിയില് ക്രൈംബ്രാഞ്ച് റിപ്പോര്ട്ട് നല്കിയിരുന്നു. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന് സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ജയ ആള്മാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരില്
More »
ഡോക്ടറാകണ്ട; നീറ്റ് പരീക്ഷയില് 99.99 നേടിയ വിദ്യാര്ത്ഥി പ്രവേശന ദിവസം ജീവനൊടുക്കി
നീറ്റ് പരീക്ഷയില് ഉന്നത വിജയം നേടി മെഡിക്കല് കോളേജില് പ്രവേശനം നേടാനിരിക്കെ 19-കാരന് ജീവനൊടുക്കി. നീറ്റ് പരീക്ഷയില് 99.99 ശതമാനം നേടിയ അനുരാഗ് അനില് ബോര്കര് ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര് ജില്ലയിലെ നവാര്ഗാവില് സിന്ധേവാഹി താലൂക്കില് നിന്നുള്ള അനുരാഗ് പ്രവേശന ദിവസം സര്വകലാശാലയിലേക്ക് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്.
നീറ്റ് പരീക്ഷയിലെ അസാധാരണ വിജയത്തോടെ ഒബിസി വിഭാഗത്തില് അഖിലേന്ത്യാ തലത്തില് 1475-ാം റാങ്ക് ആണ് അനുരാഗ് നേടിയത്. എംബിബിഎസ് പഠനം ആരംഭിക്കാന് അനുരാഗ് ഉത്തര്പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോകാനിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള് മകന്റെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു മാതാപിതാക്കള്.
കുടുംബ വീട്ടില് ജീവനൊടുക്കിയ നിലയില് വിദ്യാര്ത്ഥിയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉന്നതവിദ്യാഭ്യാസത്തിനുള്ള യാത്ര ആരംഭിക്കുന്നതിനു മുമ്പാണ് ദുരന്തം
More »
ലഡാക്കില് സംസ്ഥാന പദവി ആവശ്യപ്പെട്ട് 'ജെന് സി മോഡല്' പ്രക്ഷോഭം ശക്തം
ലഡാക്കില് സംസ്ഥാന പദവി പൂര്ണമായും നല്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ ജെന് സി മോഡല് പ്രതിഷേധം ശക്തം. ലേയിലെ ബിജെപി ഓഫീസിന് പ്രക്ഷോഭകാരികള് തീയിട്ടു. സിആര്പിഎഫ് വാഹനവും പ്രതിഷേധത്തിനിടെ പ്രക്ഷോഭകാരികള് തീയിട്ട് നശിപ്പിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തില് 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. പ്രതിഷേധ പ്രകടനത്തിന് 'ജെന് സീ'യും രംഗത്തെത്തി.
ആറാം ഷെഡ്യൂള് പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കേന്ദ്ര സര്ക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങള് അംഗീകരിക്കുന്നതില് പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാര് അറിയിച്ചു. ലഡാക്കിന് പൂര്ണ സംസ്ഥാന പദവി നല്കണമെന്ന കാലാവസ്ഥാ പ്രവര്ത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയില് ഇന്ന് പുതുതലമുറ പ്രതിഷേധ പ്രകടനം നടന്നത്.
കേന്ദ്രസര്ക്കാരിനെതിരെ മുദ്രാവാക്യങ്ങള്
More »
ഓപ്പറേഷന് നുംഖോര്: ദുല്ഖര് സല്മാന്റെ കാര് രജിസ്റ്റര് ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്
ഭൂട്ടാന് വഴി വാഹനം കടത്തിയതില് അന്വേഷണം ഊര്ജിതം. നടന് ദുല്ഖര് സല്മാന്റെ വാഹനം രജിസ്റ്റര് ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല് മോട്ടോര് വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്ഖര് സല്മാന് കസ്റ്റംസ് ഇന്ന് സമന്സ് നല്കും. വാഹനത്തിന്റെ രജിസ്ട്രേഷന് അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദുല്ഖര് സല്മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില് ഒരു വാഹനമാണ് മറ്റൊരാളുടെ പേരില് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അതേസമയം നടന് പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങള് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങള് കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം.
വീട്ടില്
More »
കേരളത്തില് ഭൂട്ടാനില് നിന്നെത്തിയത് 20 ആഡംബര വാഹനങ്ങള്; ഓപ്പറേഷന് നംഖോറില് വ്യാപക പരിശോധന
രാജ്യത്തെ ഓപ്പറേഷന് നംഖോറില് കേരളത്തില് വ്യാപക പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഭൂട്ടാന് വഴി വാഹനങ്ങള് നികുതി വെട്ടിച്ച് ഇന്ത്യയില് എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഭൂട്ടാന് സൈന്യം ഉപയോഗിച്ച വാഹനം ഇന്ത്യയിലേക്ക് കടത്തി ഹിമാചല് പ്രദേശില് എത്തിച്ച് രജിസ്ട്രേഷന് മാറ്റി വില്പന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില് വാഹനം ലഭിച്ചവരുടെ ലിസ്റ്റ് കസ്റ്റംസ് ശേഖരിച്ചിരുന്നു. ഈ പട്ടിക കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്കും പരിശോധന എത്തിയത്.
ഭൂട്ടാനില് നംഖോര് എന്നാല് വാഹനം എന്നാണ് അര്ഥം. ഭൂട്ടാനില് നിന്ന് കുറഞ്ഞ വിലയ്ക്ക് ലേലത്തില് പിടിക്കുന്ന വാഹനങ്ങള് ആദ്യം ഹിമാചലില് എത്തിച്ച് രജിസ്റ്റര് ചെയ്ത് വലിയ തുകയ്ക്ക് മറിച്ചുവില്ക്കുകയാണ് ചെയ്യുന്നത്. വലിയ റാക്കറ്റ് ഇതിന് പിന്നില് പ്രവര്ത്തിക്കുന്നുവെന്ന് കസ്റ്റംസ് സംഘം
More »