നാട്ടുവാര്‍ത്തകള്‍

'പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; ഇയാള്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്'- വെള്ളാപ്പള്ളി നടേശന്‍
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. 'ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്‍ക്കുമ്പോള്‍. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട്

More »

'കോംപ്രമൈസാക്കി'; ​ഗണേഷ്കുമാര്‍ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; ഇനി വിവാദത്തിനില്ലെന്ന് ബിന്ദു മേനോന്‍
പത്തനാപുരം : മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വഴിത്തിരിവ്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തു വന്നതോടെ ​ഗണേഷ്കുമാര്‍ സമ്മര്‍ദത്തിലായിരുന്നു. രാജിയാവശ്യം ശക്തമായിരുന്നു. ഘടക കക്ഷികളുള്‍പ്പടെ ​ഗണേഷ്കുമാര്‍ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീര്‍പ്പിലേക്കെത്തുന്നത്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേല്‍ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കാബിനറ്റ് യോ​ഗത്തില്‍

More »

സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി
സഖാക്കളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയോട് പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി സൂപ്പര്‍താരത്തോട് മാപ്പു പറഞ്ഞത്. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മഹാനടനെ മനസിലാക്കണമായിരുന്നു എന്നും വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നന്മ മാത്രം ഉദ്ദേശിച്ച് ഉണ്ടായ മമ്മൂട്ടിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയാണ് വിവാദമുണ്ടായത്. പിന്നാലെ നടനെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി

More »

മന്ത്രി ഗണേഷിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സ്‌ത്രീയ്‌ക്കൊപ്പം ബെഡ്‌റൂമില്‍ കണ്ടെന്ന് ഭാര്യ, പോലീസ് സഹായിച്ചില്ല
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍ . ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സ്‌ത്രീയ്‌ക്കൊപ്പം ബെഡ്‌റൂമില്‍ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകള്‍ എടുത്ത തന്നെ ഗണേഷിന്റെ സന്തത സഹചാരികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും ആണ് പരാതി. പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ പൊലീസിനെ സമീപിച്ചത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ നിര്‍ദേശപ്രകാരമാണ്. ആര്‍ ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് ഗണേഷ് കുമാറിന്റെ ഭാര്യ. പറയാന്‍ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടതെന്നും തെളിവായി ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും ബിന്ദു പറഞ്ഞു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചതായും അവര്‍ വ്യക്തമാക്കി. വാളകത്തെ വീട്ടില്‍ ഉണ്ടായ

More »

കോട്ടയത്ത് ദമ്പതിമാര്‍ മുറിയില്‍ രക്തംവാര്‍ന്ന് മരിച്ചനിലയില്‍; മൂന്നുവയസുള്ള കുട്ടി സുരക്ഷിതന്‍
കോട്ടയം : പൊന്‍കുന്നത്ത് ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൊന്‍കുന്നം തോണിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന സാജന്‍, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ദമ്പതിമാരുടെ മൂന്നുവയസുള്ള കുട്ടിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ദമ്പതിമാരെ രക്തംവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ദമ്പതിമാര്‍ക്ക് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തോണിപ്പാറയിലെ വീടിന്റെ രണ്ടാംനിലയിലാണ് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചു.

More »

വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66.5ലക്ഷം പിഴയും
മൂവാറ്റുപുഴ : വിസ തട്ടിപ്പുകേസില്‍ കല്ലറ സ്വദേശിയും യുകെ മലയാളിയുമായിരുന്ന ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി . രണ്ട് കേസുകളിലായാണ് ശിക്ഷാവിധി. പിഴയായി 66.5ലക്ഷം രൂപ അടയ്ക്കുകയും വേണം. യുകെയില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ജോബി ജോര്‍ജിനെ ശിക്ഷിച്ചത്. പിഎംഎല്‍എ കേസുകള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി. തുടക്കം മുതല്‍ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവര്‍ത്തിച്ചതെന്നാണ് ശിക്ഷാവിധിയില്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് രണ്ട് കേസുകളിലും രണ്ട് വര്‍ഷം വീതം തടവിന് ശിക്ഷിച്ചത്. കേസില്‍ ജോബി ജോര്‍ജ്ജിന്റെ ഭാര്യയെ തെളിവുകളുടെ അഭാവത്തില്‍

More »

മലയാളി വയോധികയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; വീട്ടുജോലിക്കാരിയായ നേപ്പാളിയെ കാണാനില്ല
കോയമ്പത്തൂരില്‍ മലയാളി വയോധികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്റെ മകള്‍ കസ്തൂരി കുട്ടി(82)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിത്. നഞ്ചുണ്ടപുരത്തെ വീട്ടിലാണ് കസ്തൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി. വായില്‍ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയെ കാണാതായതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു. മകന്‍ ഡോ.രാംകുമാര്‍ കുട്ടിക്കൊപ്പം ആണ് കസ്തൂരി താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതായും പൊലീസ് പറഞ്ഞു. രാംകുമാര്‍ വിയറ്റ്‌നാം സന്ദര്‍ശനത്തിന് പോയപ്പോള്‍ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നത് നേപ്പാളി സ്വദേശിയായ ജോലിക്കാരി സൂര്യ റോക്കി മാത്രമാണ്. നഗരത്തില്‍ തന്നെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന മകള്‍ രാവിലെ കസ്തൂരിയെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല.

More »

ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
പാലക്കാട് : സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ സിപിഎം നേതാവ് പി കെ ശശി. സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. ഇതിനായി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ശശി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണത്തില്‍ നേരത്തെ ശശിക്കെതിരെ പ്രതിഷേധം നടന്നതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് അവരുടെ വാദം. 2021-ല്‍ സിപിഎം തന്നെ ശശിയെ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ മാറ്റി നിര്‍ത്തിയിരുന്നു. ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒ കെ ഫാറൂഖിനെയോ പരിഗണിക്കണമെന്ന ആവശ്യം

More »

ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ മുന്നോട്ട് വന്നു. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടും, സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയുടെ സഹായം ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതക (എല്‍എന്‍ജി) വിതരണം നിലച്ച സാഹചര്യത്തില്‍ ഗ്യാസ് വിതരണത്തിലും സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചു. വരാനിരിക്കുന്ന ആഴ്ചകളില്‍ റഷ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions