കിഫ്ബി മസാല ബോണ്ട് കേസ്; ഫെമ ചട്ട ലംഘനം കണ്ടെത്തി, മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്
കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്. മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയര്‍മാനാണ് മുഖ്യമന്ത്രി.
മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിര്‍ണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന് മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.
2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടന്‍
More »
മലയാളി വെറ്ററിനറി വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍ : മലയാളി വെറ്ററിനറി വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ വസന്തന്-സിന്ധു ദമ്പതികളുടെ ഏക മകള്‍ പൂജ(23)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജസ്ഥാന് ശ്രീഗംഗാനഗര്‍ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പൂജ. 28-ന് രാത്രിയോടയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പൂജയുടെ അച്ഛന് ഓട്ടോഡ്രൈവറും അമ്മ എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ജീവനക്കാരിയുമാണ്.
More »
കസ്റ്റംസിലെ ജോലി ഉപേക്ഷിച്ച് യുകെയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഹരിയാനയിലെ ചര്ഖി ദാദ്രിയില്‍ നിന്നുള്ള വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് വോര്‍സെസ്റ്റിലെ നഗര മധ്യത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ കുടുംബം രംഗത്തെത്തി.
നവംബര്‍ 15ന് വോര്‍സസെറ്റിലെ ബാര്‍ബോണ്‍ റോഡിലാണ് ഗുരുതര പരിക്കോടെ വിജയി കുമാറിനെ കണ്ടെത്തുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുത്തേല്‍ക്കുന്നതിന് മുമ്പായി പ്രതികളുമായി തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പൊലീസ് കരുതുന്നു. കാരണം വ്യക്തമല്ല.
അതേസമയം, കൊലപാതക കുറ്റം ചുമത്തി അഞ്ചു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു
കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിജയ് യുകെയിലെത്തുന്നത്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയില്‍ പഠനം നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം
More »
അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും പ്രതികള്‍
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.
കേസില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി.
അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്. അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിജീവിതയ്ക്കെതിരായ സൈബര്‍ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. എ ആര് ക്യാമ്പിലെത്തിച്ചാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഈശ്വറിന്റെ ഫോണ്‍
More »
നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി മണികണ്ഠന് ആത്മഹത്യക്ക് ശ്രമിച്ചു
നടിയെ ആക്രമിച്ച കേസില്‍ വിധിവരാനിരിക്കെ മൂന്നാം പ്രതി മണികണ്ഠന് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യ ലഹരിയിലാണ് കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് വിട്ടു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാന്‍ ശ്രമം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും അടക്കം ആകെ ഒമ്പത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.
More »
ബലാത്സംഗക്കേസ്; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ അറസ്റ്റിലേക്ക് കടക്കുന്നതില്‍ പൊലീസിന് നിയമതടസ്സമില്ല.
എന്നാല്‍ ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോണ്‍ ഓഫ് ചെയ്ത രാഹുല്‍, എവിടെയെന്ന് അറിവില്ലെന്നാണ് എംഎല്‍എ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാന്‍ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ
More »
ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം, ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന്- മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍
തിരുവനന്തപുരം : ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അടുത്തദിവസം ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വരുമെന്നാണ് വിവരം. കേസ് വന്നത് സിപിഎം- ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി താന്‍ കാരണം ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു.
യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. പരാതിക്ക് പിന്നില്‍ സിപി എമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി.
More »
ബലാല്‍സംഗം, ചിത്രം പകര്‍ത്തല്‍, ഗര്‍ഭച്ഛിദ്രം- രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലുള്ളത് ഗുരുതര വിവരങ്ങള്‍
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡനകേസിലെ എഫ്.ഐ.ആറിന്റെ വിവരങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ഒരു ഫ്ലാറ്റില്‍വച്ചാണെന്ന് എഫ്ഐആറില്‍ പറയുന്നു. രണ്ട് തവണ രാഹുല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് ആരോപണം. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പാലക്കാട്ടെ ഫ്ലാറ്റിലെത്തിച്ച് ദൃശ്യങ്ങള്‍ കാണിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും എഫ്ഐആറില്‍ പറയുന്നു.
2025 മെയ് 30ന് രാഹുലിന്റെ സുഹൃത്ത് തിരുവനന്തപുരം കൈമനത്ത് വച്ച് പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കുകയായിരുന്നെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് മരുന്ന് നല്കി. തുടര്‍ന്ന് രാഹുല്‍ വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. രാഹുല്‍
More »
പ്രചരിക്കുന്നതെല്ലാം വ്യാജം, ഇമ്രാന് ജീവനോടെയുണ്ടെന്നു ജയില്‍ അധികൃതര്‍
റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ആരോഗ്യവാനാണെന്നും ജയിലിനുള്ളില്‍ തന്നെയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 2023മുതല്‍ ജയിലിനുള്ളിലാണ് ഖാന്. തങ്ങളുടെ നേതാവിനെ പാക് സേനയും സര്‍ക്കാരും ചേര്‍ന്ന് ഉപദ്രവിക്കുകയാണെന്നാണ് ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിച്ചിരുന്നത്. പലതവണ ഇമ്രാന് ഖാനെ സന്ദര്‍ശിക്കുന്നതിന് കുടുംബത്തിന് അനുമതിയും നല്‍കിയിരുന്നില്ല. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അഡിയാല ജയിലിനെ പുറത്തേക്ക് ഇമ്രാന് ഖാനെ മാറ്റിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹത്തിന് മതിയായ മെഡിക്കല്‍ കെയര്‍ ഉറപ്പാക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു. അതേസമയം ഇമ്രാന്റെ സഹോദരി അലീമ ഖാന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ഇമ്രാന്
More »