കൊല്ലത്ത് കന്യാസ്ത്രീ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം : യുവ കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്.
ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ്.
രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കള്‍ മഠത്തില്‍ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചതായി പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നുമുള്ള വിവരം.
More »
കടുത്ത എതിര്‍പ്പ് അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍
തിരുവനന്തപുരം : ലൈംഗികാരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. രാഹുല്‍ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയിൽ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്‌തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത്
More »
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം; കാട്ടുപന്നി ശല്യം ഒഴിയുമോ?
തിരുവനന്തപുരം : അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. വിഷയം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.
കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമത്തിലാണ് ഭേഗദതി വരുത്തിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലെ ഭേദഗതി പ്രാബല്യത്തില്‍ വരൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ തിരക്കിട്ട നീക്കം.
ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവെച്ചു കൊല്ലാന്‍ വരെ അധികാരം നല്‍കുന്ന രീതിയിലാണ് ബില്ലില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാന്‍ തന്നെ ഉത്തരവിടാന്‍
More »
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും
ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു.
2023 മുതല്‍ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2022ല്‍ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2023ല്‍ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായത്.
സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ
More »
വിവാഹ വാര്‍ഷികത്തിന് സ്റ്റാറ്റസ് ഇട്ടില്ല!, ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
പാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാട്ടുമന്ത ചോളോട് സിഎന്‍പുരം സ്വദേശി 32കാരിയായ മീരയെയാണ് കഴിഞ്ഞ ബുധനാഴ്ച്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയിലെ മീരയുടെ നോട്ട് ബുക്കിലാണ് കുറിപ്പുണ്ടായിരുന്നത്. ഭര്‍ത്താവ് അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും പരിഗണന ലഭിക്കുന്നില്ലെന്നും താന്‍ ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ലെന്നും മീര കുറിപ്പില്‍ പറയുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇട്ടില്ലെന്നും അതിനര്‍ഥം സ്നേഹം കുറഞ്ഞെന്നാണെന്നും കുറിപ്പിലുണ്ട്. എന്നാല്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളൊന്നും കുറിപ്പിലില്ലാത്തതിനാല്‍ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം
More »
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു
കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍(86) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വര്‍ഷമാണ് യുഡിഎഫിനെ പി പി തങ്കച്ചന്‍ എന്ന കണ്‍വീനര്‍ നയിച്ചത്. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന്‍ ഏറ്റെടുത്തത്. സ്പീക്കറായും മന്ത്രിയായും എംഎല്‍എയുമായുള്ള ഭീര്‍ഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാര്‍ദത്തോടെയും യുഡിഎഫിനെ നയിക്കാന്‍ തങ്കച്ചന് കരുത്തായത്.
ഫാ പൗലോസ് പൈനാടത്തിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ല്‍ പെരുമ്പാവൂര്‍
More »
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 80% വിസ അപേക്ഷകളും നിരസിച്ച് കാനഡ
കര്‍ശനമായ വിസാ നിയമങ്ങളാണ് കാനഡ നടപ്പാക്കിയിരിക്കുന്നത്. ഇത് വിദേശ വിദ്യാര്‍ത്ഥികളുടെ രാജ്യത്തേക്കുള്ള വരവിനെ വലിയ രീതിയില്‍ ബാധിച്ചു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി)യുടെ കണക്കുകള്‍ പ്രകാരം, 2025ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏകദേശം 80 ശതമാനം വിസ അപേക്ഷകളും നിരസിച്ചു.
കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം ഇന്ത്യക്കാരാണ്. 2025ന്റെ രണ്ടാം പാദത്തില്‍ അഞ്ച് ഇന്ത്യന്‍ അപേക്ഷകരില്‍ നാല് പേരുടെയും അപേക്ഷകള്‍ നിരസിച്ചതായി എജ്യുക്കേഷന്‍ ഔട്ട്ലെറ്റായ ദ പൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാനഡ സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 2024-ല്‍ 1.88 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇത് രണ്ട് വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയിലധികമായിരുന്നു. രാജ്യം തിരിച്ചുള്ള കണക്കുകള്‍ ഒട്ടാവ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ ഉയര്‍ന്ന നിരക്ക് ഏഷ്യ, ആഫ്രിക്ക, മറ്റ്
More »
ഒന്നര വര്‍ഷത്തിനുശേഷം ഹാരി രാജകുമാരന്‍ പിതാവുമായി കൂടിക്കാഴ്ച നടത്തി
ഒന്നര വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഹാരി രാജകുമാരന്‍ പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ക്ലെയറന്‍സ് ഹൗസില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. 2014ല്‍ ഹാരി ആരംഭിച്ച ഇന്‍വിക്റ്റസ് ഗെയിംസുമായി ബന്ധപ്പെട്ടായിരുന്നു ഹാരി ബ്രിട്ടനിലെത്തിയത്. മുന്‍ സൈനികര്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും വേണ്ടിയുള്ളതാണ് ഇന്വിക്റ്റസ് ഗെയിംസ്. തികച്ചും ശാന്തനും പ്രസന്നവാനുമായി കാണപ്പെട്ട ഹാരി, പരിപാടിയുടെ സ്പോണ്‍സര്‍മാരോടും മന്ത്രിമാരോടും കുശലം പറഞ്ഞു. ലണ്ടനിലെ ഗെര്‍ക്കിനിലാണ് പരിപാടി നടക്കുന്നത്. പുനഃസംഗമത്തിന് ശേഷം ഹാരി രാജകുമാരന്‍ പറഞ്ഞത് തന്റെ പിതാവ് സുഖമായി ഇരിക്കുന്നു എന്നാണ്.
പത്തൊമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഹാരി പിതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. 55 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു. 2024 ഫെബ്രുവരിയില്‍ ആയിരുന്നു അവസാനമായി രാജകുമാരന്‍ പിതാവിനെ കാണാന്‍ യുകെയില്‍ എത്തിയത്.
More »
സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; 'ഇന്ത്യ' മുന്നണിയുടെ വോട്ട് ചോര്‍ന്നു
ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ് സി പി രാധാകൃഷ്ണന്‍. ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
'ഇന്ത്യ' മുന്നണി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് സി പി രാധാകൃഷ്ണന്‍. ആര്‍എസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിആര്‍എസ്, ബിജെഡി, അകാലി ദള്‍
More »