നാട്ടുവാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
ലൈംഗിക പീഡന കേസില്‍ കോടതിവിധിക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷണ്‍ വാര്‍ത്താകുറിപ്പ് പുറത്തിറക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. സത്യപ്രതിജ്ഞ ചെയ്‌ത്‌ എംഎല്‍എ ആയി സ്ഥാനമേറ്റെടുത്ത് കൃത്യം ഒരുവര്‍ഷം തികയുമ്പോഴാണ് കോണ്‍ഗ്രസില്‍ നിന്നും ഈ പുറത്താക്കല്‍. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നേതാക്കള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. രാഹുല്‍

More »

നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
വിശ്വസിച്ചേല്‍പ്പിക്കുന്ന കൈകളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് നേരെ അക്രമം ഉണ്ടായാലോ ? അത്തരം ദുരനുഭവത്തിന് ഇരയായിരിക്കുകയാണ് വടക്കന്‍ ലണ്ടനിലെ വെസ്റ്റ് ഹാംപ്സ്റ്റഡിലുള്ള ബ്രൈറ്റ് പൊറിസോണ്‍ നഴ്‌സറിയിലെ കുരുന്നുകള്‍. ചൈനീസ് വംശജനും ബ്രിട്ടീഷ് പൗരനുമായ വിന്‍സന്റ് ചാന്‍ ആണ് കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തത്. കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് വീഡിയോകളും ചിത്രങ്ങളും എടുത്തത്. 2017ല്‍ ജോലിയ്ക്ക് കയറിയ ഇയാള്‍ നാലു കുട്ടികളെ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. സഹപ്രവര്‍ത്തകന് തോന്നിയ സംശയത്തിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി. 70 ഡിവൈസുകളിലായി 25000 ഓളം അശ്ലീല ചിത്രങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. ചെറിയ കുട്ടികളെ ദുരുപയോഗം ചെയ്ത കേസില്‍ 36 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഐപാഡിലാണ് ഇയാള്‍ ചിത്രം പകര്‍ത്തിയത്. കുട്ടികളുടെ ഒരു ദിവസം ചിത്രീകരിച്ച് മാതാപിതാക്കള്‍ക്ക് അയക്കാനാണ് ഇയാള്‍ക്ക് ഐപാഡ് നല്‍കിയിരുന്നത്.

More »

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി. ബംഗളൂരു സ്വദേശിയായ 23കാരിയാണ് പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ക്രൂരമായി ചൂഷണം ചെയ്തു, മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് യുവതി നല്‍കിയിരിക്കുന്നത്. ഈ പെണ്‍കുട്ടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. ഇന്‍സ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈല്‍ നിരീക്ഷണത്തിനായതിനാല്‍ ടെലഗ്രാം നമ്പര്‍ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടര്‍ച്ചയായി വിവാഹ വാഗ്ദാനം നല്‍കി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിര്‍ത്തെങ്കിലും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടര്‍ന്ന് ബന്ധുകളുമായി വീട്ടില്‍ എത്താമെന്ന് അറിയിച്ചു. അവധിക്ക് നാട്ടില്‍ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറില്‍ രാഹുല്‍ എത്തി. ഫെനി നൈനാന്‍

More »

റീവ്‌സിന്റെ ബജറ്റിന്റെ ആദ്യ ഇര! ഒബിആര്‍ മേധാവി രാജിവെച്ചു
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് രേഖകള്‍ അവതരണത്തിന് മുന്‍പ് പുറത്തുവിട്ട് വിവാദത്തില്‍ ചാടിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മേധാവി രാജിവെച്ചു. സാമ്പത്തിക നിരീക്ഷകരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച സംഭവിച്ചതോടെയാണ് റിച്ചാര്‍ഡ് ഹ്യൂഗ്‌സ് സ്ഥാനമൊഴിഞ്ഞത്. സുപ്രധാന ബജറ്റ് രേഖകളുടെ ചോര്‍ച്ച ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ഹ്യൂഗ്‌സ് വ്യക്തമാക്കി. ചാന്‍സലറുടെ നികുതി, ചെലവഴിക്കല്‍ നയങ്ങള്‍ ഉള്‍പ്പെട്ട രേഖകള്‍ അവതരണത്തിന് 45 മിനിറ്റ് മുന്‍പാണ് ഒബിആര്‍ അബദ്ധത്തില്‍ പ്രസിദ്ധീകരിച്ചത്. ഐടി സിസ്റ്റത്തിലെ പിഴവ് മൂലം പേപ്പറുകളിലേക്ക് നേരത്തെ ആക്‌സസ് നല്‍കപ്പെട്ടതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം മാര്‍ച്ചിലെ സ്പ്രിംഗ്

More »

രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് നടിയുടെ കാറില്‍: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
തിരുവനന്തപുരം : പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. അതേസമയം, ബലാത്സംഗക്കേസില്‍ രാഹുലിനെതിരെ തെളിവുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. രാഹുല്‍ യുവതിയെ

More »

കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെന്‍സികളില്‍ രോഗബാധിതരുടെ എണ്ണം 15.4% ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഓരോ മാസവും ശരാശരി 100 പുതിയ എച്ച്‌ഐവി അണുബാധിതരുണ്ടാകുന്നു എന്നാണ് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യഥാക്രമം 9, 12, 14.2 ശതമാനമായിരുന്നു വര്‍ധന. അത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ 15.5 ശതമാനമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 4477 പേര്‍ക്ക് പുതുതായി എച്ച്‌ഐവി അണുബാധ കണ്ടെത്തി. അതില്‍ 3393 പേര്‍ പുരുഷന്മാരും 1065 പേര്‍ സ്ത്രീകളുമാണ്. 19 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും എച്ച്‌ഐവി അണുബാധയുണ്ടായി. ഇതില്‍ 90 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

More »

കിഫ്ബി മസാല ബോണ്ട് കേസ്; ഫെമ ചട്ട ലംഘനം കണ്ടെത്തി, മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്
കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്. മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയര്‍മാനാണ് മുഖ്യമന്ത്രി. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിര്‍ണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്. 2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടന്‍

More »

മലയാളി വെറ്ററിനറി വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍ : മലയാളി വെറ്ററിനറി വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകള്‍ പൂജ(23)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പൂജ. 28-ന് രാത്രിയോടയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൂജയുടെ അച്ഛന്‍ ഓട്ടോഡ്രൈവറും അമ്മ എഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജീവനക്കാരിയുമാണ്.

More »

കസ്റ്റംസിലെ ജോലി ഉപേക്ഷിച്ച് യുകെയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ നിന്നുള്ള വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് വോര്‍സെസ്റ്റിലെ നഗര മധ്യത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ കുടുംബം രംഗത്തെത്തി. നവംബര്‍ 15ന് വോര്‍സസെറ്റിലെ ബാര്‍ബോണ്‍ റോഡിലാണ് ഗുരുതര പരിക്കോടെ വിജയി കുമാറിനെ കണ്ടെത്തുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുത്തേല്‍ക്കുന്നതിന് മുമ്പായി പ്രതികളുമായി തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പൊലീസ് കരുതുന്നു. കാരണം വ്യക്തമല്ല. അതേസമയം, കൊലപാതക കുറ്റം ചുമത്തി അഞ്ചു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിജയ് യുകെയിലെത്തുന്നത്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions