നാട്ടുവാര്‍ത്തകള്‍

യുകെയില്‍ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണംപോയി; അധിനിവേശകാലത്തെ കൊള്ളകള്‍ ഓര്‍മിപ്പിച്ച് തരൂര്‍
തന്റെ കെടിഎം ബൈക്കില്‍ ഒറ്റയ്ക്ക് ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ച മുംബൈ സ്വദേശിയും ഇന്‍ഫ്‌ളുവെന്‍സറുമായ യോഗേഷ് അലേക്കരിയുടെ ബൈക്ക് യുകെയില്‍ മോഷണംപോയി. കഴിഞ്ഞ മേയില്‍ തുടങ്ങിയ യാത്ര ദേശാന്തരങ്ങള്‍ കടന്ന്, യുകെയിലെത്തി. ഇതിനിടെ 17 രാജ്യങ്ങളിലായി 24,000 കിലോമീറ്റര്‍ ബൈക്കില്‍ താണ്ടി. യുകെയിലെ നോട്ടിങ്ഹാമിലെത്തിയതോടെ പക്ഷേ, നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായി. ഓഗസ്റ്റ് 28-ന് യോഗേഷിന്റെ ബൈക്ക് മേഷണംപോയി. അതില്‍ സൂക്ഷിച്ചിരുന്ന പണം, പാസ്‌പോര്‍ട്ട്, യാത്രാരേഖകള്‍ എല്ലാം നഷ്ടപ്പെട്ടു. ആഫ്രിക്കയായിരുന്നു അടുത്ത ലക്ഷ്യമെങ്കിലും ഇടയ്ക്കു വന്ന ഈ പ്രതിസന്ധി കാരണം അദ്ദേഹത്തിന്റെ യാത്ര വഴിമുട്ടിയിരിക്കുകയാണ്. വിഷയത്തില്‍ ശശി തരൂര്‍ എംപിയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് 'സര്‍, ഈ വിഷയത്തില്‍ രണ്ട് വാക്ക് സംസാരിക്കൂ' എന്ന് ഒരു സാമൂഹിക മാധ്യമ അക്കൗണ്ടില്‍നിന്ന് ആവശ്യമുയര്‍ന്നു. 'അവര്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍നിന്ന്

More »

നെടുമ്പാശേരിയില്‍ നിന്നുള്ള മടക്കയാത്രയില്‍ വാഹനാപകടം: ഓച്ചിറയില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം
കൊല്ലം : കൊല്ലം ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും മക്കളും. തേവലക്കര സ്വദേശിയായ പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഐശ്വര്യയുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 3.14 ന് ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയിലായിരുന്നു ഒരു കുടുംബത്തെ കശക്കിയെറിഞ്ഞ അപകടം. അമേരിക്കയിലേക്ക് പോകുകയായിരുന്ന ബിന്ദ്യയുടെ സഹോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് ചേര്‍ത്തല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയില്‍ എത്തിയ ഥാര്‍ കെഎസ്ആര്‍ടിസിയിലേക്ക് നേരെ ഇടിച്ച്

More »

ഇന്ത്യയ്ക്ക് വമ്പന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു നല്‍കും
ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വീണ്ടും വില കുറച്ചതായി റിപ്പോര്‍ട്ട്. ബാരലിന് നാല് ഡോളര്‍ വരെ കുറച്ചു. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുമ്പോള്‍ മറുഭാഗത്ത് ഇന്ത്യയ്ക്ക് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബര്‍ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറല്‍ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലൈ മാസത്തില്‍ ബാരലിന് ഒരു ഡോളര്‍ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നല്‍കിയിരുന്നതെങ്കില്‍, കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

More »

'മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരാന്‍ റെഡി!'
കൊച്ചി : കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സഹകരിക്കാന്‍ തയാറാണെന്നറിയിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് ബിജെപി നേതാവും സംവിധായകനുമായ മേജര്‍ രവി. ബിജെപി നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് അക്കാര്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇപ്പോഴും തയ്യാറാണ്. ഒരുപാധിയും ഇല്ലാതെ വരാന്‍ തയ്യാറാണ് എന്നാണ് അവര്‍ പറഞ്ഞത്. സ്വന്തം പാര്‍ട്ടിയില്‍ അവര്‍ തൃപ്തരല്ലെന്നും മേജര്‍ രവി പറഞ്ഞു. എന്നാല്‍ അത് ആരൊക്കെയാണെന്ന സൂചനയൊന്നും നല്‍കാന്‍ മേജര്‍ രവി തയാറായില്ല. ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി തയ്യാറാവണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു.'ശശി തരൂര്‍ ബുദ്ധിജീവിയാണ്. ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയിലിരുന്നയാളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ധാരണയുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രശസ്തനാണ്. എന്നാല്‍ ഒരേ മുഖങ്ങളെത്തന്നെയാണ് ബിജെപി

More »

17 കാരനുമായി ബംഗളൂരുവിലേക്ക് ഒളിച്ചോടിയ രണ്ടുകുട്ടികളുടെ അമ്മ അറസ്റ്റില്‍
17 കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം നാടുവിട്ട് യുവതി.ചേര്‍ത്തല സ്വദേശി സനൂഷയാണ് രണ്ടുമക്കളേയും കൂട്ടി 17 കാരനൊപ്പം ജീവിക്കാന്‍ നാടുവിട്ടത്. യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞദിവസം നാലുപേരെയും കര്‍ണാടകയിലെ കൊല്ലൂരില്‍ നിന്നും കണ്ടെത്തി. സനൂഷയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 ദിവസം മുമ്പാണ് സനൂഷ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ മക്കളുമായി വിദ്യാര്‍ത്ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുത്തിയതോട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ചേര്‍ത്തല സ്റ്റേഷനില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. ആദ്യം ബംഗളൂരുവിലേക്കാണ് സംഘം എത്തിയത്. പിന്നീട് കൊല്ലൂരിലേക്കായി യാത്ര. ബംഗളൂരുവില്‍ നിന്നും സംഘത്തെ പിന്തുടര്‍ന്നാണ് പൊലീസ് കൊല്ലൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബംഗളൂരുവിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ്

More »

കടല്‍തീരത്തെ വീട് വാങ്ങാന്‍ ഉപപ്രധാനമന്ത്രി നല്‍കിയത് വമ്പന്‍ ഡെപ്പോസിറ്റ്; അന്വേഷണം ആവശ്യപ്പെട്ട് ടോറികള്‍
ഭരണത്തിലെത്തിയ ശേഷം ആഡംബര വീട് വാങ്ങാന്‍ യാതൊരു മടിയും കാണിക്കാത്ത ഹൗസിംഗ് സെക്രട്ടറി കൂടിയായ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ക്ക് മേലുള്ള കുരുക്ക് മുറുകുന്നു. കടല്‍തീരത്തുള്ള വലിയ വീട് സ്വന്തമാക്കാന്‍ റെയ്‌നര്‍ 150,000 പൗണ്ട് ഡെപ്പോസിറ്റ് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. വീട് വാങ്ങുന്നതില്‍ ഇവര്‍ നികുതി ലാഭിക്കാന്‍ പല ഇടപാടുകളും ചെയ്‌തെന്ന് വ്യക്തമാകുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈസ്റ്റ് സസെക്‌സില്‍ 800,000 പൗണ്ടിന്റെ ഫ്‌ളാറ്റാണ് ഉപപ്രധാനമന്ത്രി സ്വന്തമാക്കിയത്. ഇതിനായി 650,000 പൗണ്ടിന്റെ മോര്‍ട്ട്‌ഗേജ് നാറ്റ്‌വെസ്റ്റില്‍ നിന്നും റെയ്‌നര്‍ എടുത്തിട്ടുള്ളതായി ലാന്‍ഡ് രജിസ്ട്രി രേഖകള്‍ പറയുന്നു. 25 ശതമാനം ഡെപ്പോസിറ്റ് തുക നല്‍കിയതോടെ കൂടുതല്‍ അനുകൂലമായ പലിശ നിരക്ക് സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹോവില്‍

More »

കണ്ണൂരില്‍ വാടക വീടിനുള്ളില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു, ശരീര അവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അനൂപ് എന്നയാള്‍ക്കാണ് ഗോവിന്ദന്‍ വീട് വാടകയ്ക്ക് നല്‍കിയത്. വീട്ടില്‍ ബോംബ് നിര്‍മാണം നടക്കുന്നതായി ഇതുവരെ സംശയം തോന്നിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു, വീട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ വന്നുപോകുന്നതായി

More »

നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല; കുടുംബം നല്‍കിയ ഹര്‍ജി തലശ്ശേരി കോടതി തള്ളി
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം നല്‍കിയ ഹര്‍ജി തള്ളി. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് വിചാരണയ്ക്കായി തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇനി ഈ കോടതിയില്‍ ആയിരിക്കും കേസ് പരിഗണിക്കുക. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹര്‍ജി. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചുവെന്നും നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം

More »

കണ്ണൂരിലെ ദമ്പതികളുടെ ദാരുണ മരണം മകനും കുടുംബവും വിദേശത്ത് നിന്നെത്തുന്ന ദിനം
കണ്ണൂര്‍ : അലവിലില്‍ ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം. പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടേയും മൃതദേഹത്തിനരികില്‍ നിന്ന് ചുറ്റിക കണ്ടെത്തി. കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മൂന്നാമത് ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നെങ്കിലും മക്കള്‍ ഒപ്പമില്ലാത്തത് വിരസതയുണ്ടാക്കിയിരുന്നതായാണ് വിവരം. ഇതിലെ മാനസിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions