ഡല്‍ഹി സ്‌ഫോടനം: അല്‍-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ്
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസില്‍ അല്‍-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ്. സ്‌ഫോടനത്തിന് പിന്നാലെ അല്‍-ഫലാ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി അല്‍ ഫലാ സര്‍വകലാശയ്ക്ക് നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ബുധനാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ജമ്മു കശ്മീര്‍ സ്വദേശിയായ പ്രൊഫസര്‍ ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഹാപ്പൂരിലെ ജിഎസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖിനെ ഡല്‍ഹി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ ദുബായില്‍ ഉണ്ടെന്ന് കരുതുന്ന മറ്റൊരു കാശ്മീരി ഡോക്ടര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളുടെ
More »
ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന
ന്യൂഡല്‍ഹി : ചെങ്കോട്ട സ്‌ഫോടനത്തിലെ സൂത്രധാരനും ചാവേറുമായിരുന്ന ഡോ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം.
അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും
More »
ബിഹാറില്‍ എന്‍ഡിഎ തരംഗം; നിലം തൊടാതെ മഹാസഖ്യം, ആര്‍ജെഡിയ്ക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി
എക്സിറ്റ് പോളുകളെയും മറികടക്കുന്ന തകര്‍പ്പന്‍ പ്രകടനവുമായി ബിഹാറില്‍ വീണ്ടും എന്‍ഡിഎ ഭരണം. എന്‍ഡിഎ 208 സീറ്റിലും ഇന്ത്യ സഖ്യം 29 സീറ്റിലും മുന്നേറുകയാണ്. 95 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെഡിയു 85 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2020-ല്‍ 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡിക്ക് ഇത്തവണ അതിന്റെ പകുതി സീറ്റുകളില്‍ പോലും ലീഡ് ചെയ്യാനായില്ല. വെറും 24 സീറ്റുകളിലാണ് അവരുടെ ലീഡ്. 60 സീറ്റില്‍ മത്സരിച്ചിട്ട് കോണ്‍ഗ്രസ് 4 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ 19 ഉണ്ടായിരുന്നു.
ഭരണവിരുദ്ധ വികാരത്തെ ഭരണാനുകൂല വികാരമാക്കി മാറ്റാന്‍ കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി തുടക്കം മുതല്‍ മുന്നിലായിരുന്നു എന്‍ഡിഎ ക്യാമ്പ്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന മോഹങ്ങളാണ്
More »
നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച എസിപി സിപിഎം സ്ഥാനാര്‍ഥി; മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി. വിരമിച്ച കണ്ണൂര്‍ എസിപി ടി.കെ. രത്‌നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലാണ് മത്സരിക്കുന്നത്.
പാര്‍ട്ടിയുടെ ഉറച്ച മേഖലയായ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണെന്നാണ് വിവരം.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്‌നകുമാര്‍. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചു.
ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ സ്വദേശിയാണ് രത്‌നകുമാര്‍. നിലവില്‍
More »
കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബി, ഡിസംബര്‍ 6ന് വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ട്
ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഡോ. ഉമര്‍ നബിതന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളര്‍ ഭീകര സംഘത്തിലെ പ്രധാനികള്‍ ഡോ ഉമറും ഡോ. മുസമ്മില്‍ ഷക്കീലുമെന്ന് എന്‍ഐഎ വ്യക്തമാക്കി. ഡിസംബര്‍ 6 ന് വന്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടത്തിയ ഐ 20 കാര്‍ വാങ്ങാന്‍ ഉമര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ താരിഖ് എന്ന പേര് ഉപയോഗിച്ചതായിട്ടാണ് വിവരം.
ഉമര്‍ സ്‌ഫോടനം നടത്തിയത് മുസമില്‍ പിടിയിലായതോടെ എന്നാണ് നിഗമനം. മുസമ്മില്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു. ഉമര്‍ വന്‍ ആക്രമണ പദ്ധതി മുസമിലുമായി പങ്കുവെച്ചിരുന്നു. ഉമറും മുസമിലും തമ്മില്‍ 2018 മുതല്‍ ബന്ധം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. സ്‌ഫോടനത്തിന് മുന്‍പ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദില്‍ ഉമര്‍
More »
ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി
ഗുജറാത്തില്‍ പശുവിനെ കൊന്നതിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഹമ്മദാബാദ് കോടതിയാണ് ഇത്തരത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്നും ഇതറിഞ്ഞു കൊണ്ടാണ് പ്രതികള്‍ കുറ്റം ചെയ്തതെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി.
അഹമ്മദാബാദ് അമറേലി സെഷന്‍സ് കോടതിയുടെതാണ് വിധി. മൂന്നു പേര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തുകയും ചെയ്തതില്‍ അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതാദ്യമായാണ് പശുവിനെ കൊന്നതിന് രാജ്യത്തു ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.
More »
പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് ഡോ ഉമര്‍ നബി തന്നെ, ഡിഎന്‍എ പരിശോധന ഫലം
ഡല്‍ഹി : ചെങ്കോട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് ഡോ. ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഫരീദാബാദ്, ലഖ്‌നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത് മുതല്‍ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതില്‍ ആറോളം പേര്‍ ഡോക്ടര്‍മാരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്‌ഫോടനം നടന്ന
More »
കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ കാത്തിരിക്കേണ്ടത് 99 ദിവസം; യുഎസിന് 36 ദിവസം മാത്രം
കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്നത് ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ ഡാറ്റ അടിസ്ഥാനമാക്കി ഒന്റാറിയോ ആസ്ഥാനമായുള്ള വാര്‍ത്താ വെബ്സൈറ്റായ 'ഇമിഗ്രേഷന്‍ ന്യൂസ് കാനഡ' ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം, പ്രധാന അപേക്ഷാ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാലതാമസം ഇന്ത്യക്കാര്‍ക്കുള്ള വിസയിലാണ്. കനേഡിയന്‍ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കള്‍ക്കും മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വേണ്ടിയുള്ള സൂപ്പര്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ശരാശരി 169 ദിവസത്തെ കാലതാമസമാണ് നേരിടുന്നത്.
കാനഡയ്ക്ക് പുറത്തുനിന്ന് സമര്‍പ്പിച്ച വിസിറ്റിംഗ് വിസ അപേക്ഷകളില്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ ഇപ്പോള്‍ 99 ദിവസത്തെ പ്രോസസ്സിംഗ് സമയമാണ് നേരിടുന്നത്. മുമ്പത്തെ കണക്കെടുപ്പ് കാലയളവിനെ
More »
ചെങ്കോട്ട സ്‌ഫോടനം: അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന; 70 ജീവനക്കാരെ ചോദ്യം ചെയ്യുന്നു
ഫരീദാബാദ് : ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന. ഡോക്ടര്‍മാരായ ഉമര്‍ നബി, മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്നത് ഇവിടെയായിരുന്നു. മൊസമ്മലിനെ അടക്കം ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ഫലയില്‍ പരിശോധന എന്നാണ് വിവരം. സര്‍വകലാശാലയിലെ എഴുപതോളം ജീവനക്കാരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്.
സ്‌ഫോടനം നടന്ന ഹ്യുണ്ടായി ഐ 20 കാര്‍ പതിനൊന്ന് ദിവസം അല്‍ഫലായില്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഉമര്‍ നബി സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ടത് ഇവിടെ നിന്നാണെന്നും അന്വേഷണ സംഘം പറയുന്നത്. അല്‍ഫലായിലെ തന്നെ നാല് ലാബ് ടെക്‌നീഷ്യന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കോട്ട ആക്രമണവുമായി ബന്ധമില്ലെന്നാണ് അല്‍ഫലാ അധികൃതര്‍ പറയുന്നത്.
More »