നാട്ടുവാര്‍ത്തകള്‍

നിലമ്പൂരില്‍ നവദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം : നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

More »

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പീഡനദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ പോക്സോ കേസ് ചുമത്തി. എന്നാല്‍ കേസെടുത്തെങ്കിലും കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ല. സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്. പീഡനദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് അമ്മയുടെ പരാതി.

More »

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി, ഇരുന്നൂറിലേറെപ്പേരെ കാണാനില്ല
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചു. ഇരുന്നൂറിലേറെപ്പേരെ കാണാതായി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും സുരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ജമ്മു കശ്മീര്‍ മിന്നല്‍ പ്രളയത്തില്‍ ദുരന്തബാധിതര്‍ക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്‌ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഭരണകൂടം ഉടന്‍ തന്നെ നടപടി

More »

കുവൈറ്റ് വ്യാജമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും, 13 പേരുടെ മരണം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കി. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമായാതായാണ് വിവരം. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍

More »

സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയത് അതിരമ്പുഴക്കാരി ജെയ്‌നമ്മയുടെ രക്തക്കറ; കേസില്‍ നിര്‍ണായക വഴിത്തിരിവ്
ചേര്‍ത്തലയിലെ ജെയ്‌നമ്മ തിരോധാന കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. സെബാസ്റ്റ്യന്‍ പണയം വച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്‌നമ്മയുടെ ഫോണ്‍ സിഗ്നലുകള്‍ ഏറ്റവും ഒടുവില്‍ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവായി. ഈ ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചതിന്റെയും സിം റീചാര്‍ജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. അതേസമയം, പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച്

More »

ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീര്‍ പൊലീസ് കസ്റ്റഡിയില്‍
ചെന്നൈ : ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയില്‍ എത്തിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബാലചന്ദ്രമേനോന്‍, ജയസൂര്യ അടക്കം അര ഡസന്‍ പേര്‍ക്കെതിരെ പരാതിയുമായി നടി രംഗത്തെത്തിയിരുന്നു. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് ബാലചന്ദ്രമേനോന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കിയത്. ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടിയുടെ അഭിഭാഷകന്‍

More »

ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു
ലണ്ടന്‍ : ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 281 സ്റ്റോറുകളാണ് ഇവര്‍ക്കുള്ളത്. ഇവിടങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ ജോലി ചെയ്തിരുന്നു. കടകള്‍ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി ക്ലോസിംഗ് സെയിലിനും തുടക്കമായി. ബ്രിട്ടനിലെ ഈ ആക്‌സസറീസ് ഭീമന്‍ യുകെയിലെയും അയര്‍ലന്‍ഡിലെയും ബിസിനസിനായി അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. യുകെയിലെ തങ്ങളുടെ സ്റ്റോറുകള്‍ പതിവുപോലെ തുറന്നിരിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നവരെ വരെ ജീവനക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ തുടരുമെന്നും കമ്പനി സ്ഥിരീകരിച്ചു. യുകെയിലും അയര്‍ലന്‍ഡിലുമായി ക്ലെയേഴ്‌സിന് ആകെ 306 സ്റ്റോറുകളുണ്ട്, കൂടാതെ അടുത്തിടെ വില്‍പ്പന ഇടിഞ്ഞത് ശൃംഖലക്ക് വലിയ തോതിലുള്ള തിരിച്ചടിയായി മാറിയിരുന്നു. 1961

More »

മലയാളി കുടുംബത്തിന്റെ വിലയേറിയ സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടമാക്കിയതായി പരാതി
അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാനെത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടപ്പെടുത്തിയതായി പരാതി. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോഡില്‍ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോ കോശി എന്നിവരുടെ സാധനങ്ങളാണ് നഷ്ടമായത്. ബിജോയിയും ഭാര്യയും അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയുള്ള കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരുന്നു യാത്ര. ഡബ്ലിനില്‍ നിന്നും നാലു ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയില്‍ യാത്ര അവസാനിച്ചപ്പോള്‍ തിരികെ ലഭിച്ചത് മൂന്ന് ബാഗേജുകള്‍ മാത്രം.28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതര്‍ക്ക് ബിജോയ്

More »

ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയെ കണ്ടെത്തി പൊലീസ്
ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കണ്ണൂരില്‍ ഹോംനേഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനിയെ കാണാനില്ലെന്ന് പരാതി നല്‍കി രണ്ട് മാസങ്ങള്‍ കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച്ചയാണ് കായംകുളം ഭാര്യയെ പൊലീസ് കണ്ടെത്തിയത്. ജൂണ്‍ 11-ന് രാവിലെ ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions