നാട്ടുവാര്‍ത്തകള്‍

മൊസാംബിക്കില്‍ ബോട്ടപകടം: 3 ഇന്ത്യക്കാര്‍ മരിച്ചു; കാണാതായവരില്‍ പിറവം സ്വദേശിയും
മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികളടക്കം അഞ്ച് പേരെ കാണാതായി. കൊച്ചി പിറവം സ്വദേശിയായ ഇന്ദ്രജിത്താണ് കാണാതായ മലയാളി. ഒരാഴ്ച്ച മുന്‍പായിരുന്നു ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി. 21 പേരായിരുന്നു ബോട്ടില്‍ ആകെ ഉണ്ടായിരുന്നത്. ഇവരില്‍ 14 പേര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് മൊസാംബിക് ഹൈക്കമ്മീഷന്‍ അറിയിച്ചു. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് ഈ താഴെ നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന്

More »

ഉണ്ണികൃഷ്ണന്‍ പോറ്റി മുക്കിയത് രണ്ട് കിലോ സ്വര്‍ണം!; കോടതിയില്‍ നിന്ന് ഇറങ്ങവേ ചെരുപ്പേറ്
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വര്‍ണം മാത്രം പൂശിയ ശേഷം ബാക്കി സ്വര്‍ണം കൈക്കലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

More »

ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നല്‍കണമെന്ന് മാനേജ്മെന്റ്; വിദ്യാര്‍ത്ഥിനി ഇന്നും സ്‌കൂളിലെത്തില്ല
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രശ്നപരിഹാരം നീളുന്നു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സ്‌കൂള്‍ മാനേജ്മെന്റ്. കുട്ടി ഇനിയും ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ വരുമെന്ന ഉറപ്പ് നല്‍കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് മുന്നോട്ടുവെച്ചത്. അങ്ങനെയെങ്കില്‍ കുട്ടിക്ക് സ്‌കൂളില്‍ തുടരാമെന്നാണ് നിലപാട്. പിന്നാലെ വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിക്കുന്നത്. വിദ്യാര്‍ത്ഥി ഇന്നും സ്‌കൂളിലെത്തില്ല. ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് വിദ്യാര്‍ത്ഥി മൂന്ന് ദിവസത്തേക്ക് അവധിയാണ്. കുട്ടി മാനേജ്മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് ഹൈബി ഈഡന്‍ എംപിയുമായുള്ള സമയവായ ചര്‍ച്ചയ്ക്ക് പിന്നാലെ അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനത്തിന് സ്‌കൂള്‍ അനുമതി നല്‍കണമെന്ന മന്ത്രിയുടെ

More »

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും- ചാണ്ടി ഉമ്മന്‍
യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. നടപടിയില്‍ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും

More »

'മന്ത്രി കാര്യം വ്യക്തമായി പഠിച്ചില്ല, കോടതിയെ സമീപിക്കും'; ഹിജാബ് വിവാദത്തില്‍ സ്കൂള്‍ അധികൃതര്‍
കൊച്ചി : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍. ഡിഡിഇ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. തെളിവോടുകൂടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് മറുപടി നല്‍കിയിട്ടുണ്ട്. കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. നിരവധി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്കൂളിന്‍റേതായ സമാനനിര്‍ദേശങ്ങളാണ് പാലിക്കുന്നത്. കുട്ടിയുടെ പിതാവിനെ ഉടന്‍ കാണും. ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി നടപടി എടുത്തിരിക്കുന്നതെന്ന് സ്‌കൂള്‍ അഭിഭാഷക പറഞ്ഞു. ഒരു അമ്മയും

More »

കൊല്ലത്ത് ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
കൊല്ലം കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. കഴിഞ്ഞ രണ്ടുവര്‍ഷമായി പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുഞ്ഞിനാണ് ഒമ്പതാം ക്ലാസുകാരി ജന്മം നല്‍കിയത്. കുട്ടിയെ ബന്ധുകള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാള്‍ അമ്മയോടൊപ്പം താമസം തുടങ്ങിയത്. പ്രതിയെ കടയ്ക്കല്‍ പോലീസിന്

More »

കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു, ചികിത്സയില്‍; പോലീസ് അന്വേഷണം തുടരുന്നു
കോട്ടയം : ജില്ലാ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് തീവ്ര പരിചരണവിഭാഗത്തിലായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതരാണ് മാസങ്ങള്‍ക്കുമുന്‍പ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വയനാട്ടിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കോട്ടയത്തേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്നു നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു പ്രസവം. കുട്ടിയുടെ അമ്മയേയും അടുത്ത ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

More »

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് ഒടുവില്‍ കുട്ടി
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സമവായം. സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹിജാബിന്റെ പേരില്‍ ചില സംഘടനകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്കൂളിന് അവധി നല്‍കിയത്. സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരോട് പറഞ്ഞത്. സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക്

More »

ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല- പിണറായി വിജയന്‍
മകന് ഇ.ഡി.നോട്ടിസ് അയച്ചെന്ന വാര്‍ത്തകളോടു പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് കിട്ടിയിട്ടില്ലെന്നും ദുഷ്‌പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്നയാളാണ് തന്റെ മകനെന്നും ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാന്‍ ശ്രമിക്കുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. 10 വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാന്‍ വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നു ബോധ്യമുണ്ട്. പലയിടത്തും പദ്ധതികള്‍ക്കു കരാര്‍ ലഭിക്കാന്‍ കമ്മിഷന്‍ നല്‍കണം. എന്നാല്‍ ഇവിടെ അങ്ങനെ ഇല്ല എന്നതില്‍ അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions