നാട്ടുവാര്‍ത്തകള്‍

'ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമല സ്വര്‍ണക്കേസില്‍ സുപ്രീം കോടതി
ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ ദാസിന്റെ അപ്പീല്‍ തള്ളി സുപ്രീം കോടതി. കേസില്‍ ശങ്കര്‍ദാസിനെ എന്തുകൊണ്ടാണ് പ്രതി ചേര്‍ക്കാത്തതെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ ദാസ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കൊള്ളയില്‍ ശങ്കര്‍ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. ശബരിമലയിലേത് വലിയ ക്രമക്കേടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ്

More »

വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു ; യു കെ മലയാളി പിടിയില്‍
വര്‍ക്കല പാപനാശത്ത് വാക്കു തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. പാവനാശം ആല്‍ത്തറ മൂട് ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന സുരേഷ്, സന്ദീപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു യുകെ മലയാളിയായ സുരേഷിനെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ഓട്ടോ ഡ്രൈവര്‍മാരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. സുരേഷിനും കയ്യാങ്കളിയില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് പാപനാശം ആല്‍ത്തറമൂട് ജംഗ്ഷനില്‍ സംഭവം. സുരേഷും ഓട്ടോ തൊഴിലാളികളുമായി ആദ്യം വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ വര്‍ക്കല ചാവടിമുക്ക് സ്വദേശി സന്ദീപിന് കുത്തേറ്റു. ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ സുരേഷിനും കുത്തേറ്റു. സുരേഷിന്റെ നെഞ്ചിലും,

More »

അടിവസ്ത്രം മാറ്റിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് 3 വര്‍ഷം തടവ് ശിക്ഷ
മൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതല്‍ തിരിമറി കേസില്‍ എം.എല്‍.എ. ആന്റണി രാജുവിന് 3 വര്‍ഷം തടവ് ശിക്ഷ. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. മൂന്നര പതിറ്റാണ്ട് നീണ്ട കേസില്‍, നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതുകൊണ്ട് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 1990ല്‍ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വറ്റോര്‍ സെര്‍വെല്ലി തന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 61.5 ഗ്രാം കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ സംഭവത്തിലാണ്, പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജുവിനെതിരെ കേസ് ഉണ്ടായത്. പ്രതിയെ രക്ഷപെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം തിരിമറി നടത്തി എന്നാണ് കേസ്. ആറ് വകുപ്പുകള്‍ പ്രകാരമാണ് ആന്റണി രാജുവിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. രണ്ട് വര്‍ഷത്തില്‍

More »

പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധന; അതിജീവിത ഹൈക്കോടതിയിലേക്ക്‌
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്‌ നിയമവിരുദ്ധമായി പരിശോധിച്ചതില്‍ പോലീസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ അതിജീവിത ഹൈക്കോടതിയിലേക്ക്‌. വസ്‌തുതാ പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെടും. കോടതിയുടെ കസ്‌റ്റഡിയിലുള്ള മെമ്മറികാര്‍ഡ്‌ നിയമവിരുദ്ധമായി മൂന്നുതവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്‌തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്‌ജി ഹണി എം. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്‌തുതാ പരിശോധന. മെമ്മറി കാര്‍ഡ്‌ നിയമവിരുദ്ധമായി മൂന്നുതവണ മൂന്നു കോടതികളിലായി പരിശോധിച്ചെന്നാണു ജില്ലാ ജഡ്‌ജിയുടെ അന്വേഷണറിപ്പോര്‍ട്ട്‌. അങ്കമാലി മജിസ്‌ട്രേറ്റ്‌ ലീന റഷീദ്‌, ജില്ലാ ജഡ്‌ജിയുടെ പി.എ. മഹേഷ്‌, വിചാരണകോടതി ശിരസ്‌തദാര്‍ താജുദ്ദീന്‍ എന്നിവരാണു മെമ്മറി

More »

'കേട്ടറിവിനേക്കാള്‍ വലുതാണ് ശബരിമല സ്വര്‍ണക്കൊള്ള എന്ന സത്യം'..; സിബിഐ വരണമെന്ന് ആവശ്യം
കേട്ടറിഞ്ഞതൊന്നുമല്ല ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി എന്നാണ് അന്വേഷണം പുരോഗമിക്കുംതോറും പുറത്തുവരുന്നത്. നൂറുകണക്കിന് കോടിയുടെ ഇടപാടുകള്‍ നടന്ന, ഉന്നതരുടെ പങ്കുള്ള രാജ്യാന്തര മാഫിയയുടെ ബന്ധത്തിലേയ്ക്ക് ആണ് നീങ്ങുന്നത്. പിണറായി സര്‍ക്കാരിന് മുകളില്‍ തൂങ്ങിയാടുന്ന 'ഡെമോക്ലസ്സിന്റെ വാളായ അത് മാറുകയാണ്. അതുകൊണ്ടുതന്നെ അന്വേഷണം വഴിതിരിച്ചു വിടാനും അട്ടിമറിക്കാനുമുള്ള നീക്കം അണിയറയില്‍ സജീവമായി നടന്നുവരുകയാണ്. അന്വേഷിക്കുംതോറും വന്‍കൊള്ളയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലുണ്ടായിരുന്ന സ്വര്‍ണവും കൊള്ളയടിച്ചുവെന്നും ഏഴുപാളികളിലെ സ്വര്‍ണം നഷ്ടമായെന്നുമാണ് കണ്ടെത്തല്‍. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും

More »

പുതുവര്‍ഷത്തെ വരവേറ്റ് ലോകം; ആദ്യം ആഘോഷിച്ചത് കിരിബാത്തി ദ്വീപുകളില്‍
2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവര്‍ഷമാദ്യമെത്തിയത്. ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവര്‍ഷപ്പിറവി. ഇതിനുശേഷം ന്യൂസിലാന്‍ഡും പിന്നാലെ ഓസ്‌ട്രേലിയയും വര്‍ണാഭമായി പുതുവര്‍ഷത്തെ വരവേറ്റു. ഇന്ത്യന്‍ സമയം രാത്രി 9.30 ഓടെ ചൈനയില്‍ പുതുവര്‍ഷമെത്തി. അര്‍ധരാത്രി 1.30 ഓടെയാണ് പുതുവര്‍ഷം യുഎഇ പിന്നിട്ടത്. ഇന്ന് ഇന്ത്യന്‍ സമയംപുലര്‍ച്ചെ 2.30ന് റഷ്യയിലും പുലര്‍ച്ചെ 5.30ന് യുകെയിലും 2026 എത്തി. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ രണ്ടു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. പോയവര്‍ഷത്തെ സങ്കടങ്ങളുടെ പ്രതീകമായ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചി പുതുവര്‍ഷത്തെ സ്വീകരിച്ചത്. ഇക്കുറി വെളി

More »

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: സഹസംവിധായകന് ജാമ്യം
സിനിമാനിര്‍മാണ കമ്പനിയുടെ പനമ്പിള്ളി നഗറിലെ ഓഫീസില്‍വെച്ച് യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ സഹസംവിധായകന്‍ ധിനില്‍ ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും നിരീക്ഷിച്ച് നവംബര്‍ 29-ന് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ മൂന്നിനാണ് അറസ്റ്റിലായത്. സിനിമയുടെ കഥ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തിയശേഷം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍, ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടിയെടുക്കാന്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

More »

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തു
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ചോദ്യം ചെയ്തിട്ടുണ്ട്. വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകം പള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കുകയായിരുന്നു. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. സ്വര്‍ണപ്പാളികള്‍ക്കായി ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി. പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. പോറ്റിയുടെ

More »

കുട്ടികളോട് ലൈംഗികാതിക്രമം, മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ കാനഡയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയും സീറോ മലബാര്‍ സഭയിലെ വൈദികനുമായ ഫാ ജെയിംസ് ചെരിക്കല്‍(60 ) ആണ് അറസ്റ്റിലായത്. 16 വയസില്‍ താഴെയുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് ഫാ ജെയിംസ് ചെരിക്കല്‍ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായിനീക്കി. താമരശ്ശേരി അതിരൂപതയിലെ അംഗമാണ് ഫാ ജെയിംസ് ചെരിക്കല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ നിരവധി പള്ളികളില്‍ സേവനം ചെയ്യുകയായിരുന്നു. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഫാ ജെയിംസ് ചെരിക്കല്‍. ഡിസംബര്‍ 18നാണ് പീല്‍ റീജിയണല്‍ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമ കുറ്റംചുമത്തി കേസ് എടുത്തത്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions