രാഹുല് മാങ്കൂട്ടത്തിലിന് കുരുക്ക്; മുഖ്യമന്ത്രിയെ നേരില് കണ്ട് പരാതി നല്കി യുവതി
ലൈംഗികാരോപണത്തില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില് കണ്ടാണ് യുവതി പരാതി നല്കിയത്. ഭീഷണിപ്പെടുത്തി ഗര്ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില് പറയുന്നത്. രാഹുല് മാങ്കൂട്ടത്തില് എംഎല്എയില് നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്കിയത്. ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ബന്ധുക്കള്ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്കണ്ട് പരാതി നല്കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്കി. സമൂഹമാധ്യമങ്ങളില് വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില് പറയുന്നത്.
നേരത്തെ
More »
പാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ജയിലില് കൊല്ലപ്പെട്ടതായി അഭ്യൂഹം
റാവല്പിണ്ടി : പാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടതായി അഭ്യൂഹം. 2023 മുതല് റാവല്പിണ്ടിയിലെ ജയിലിലാണ് ഇമ്രാന് ഖാന്. മുന് പാക് പ്രധാനമന്ത്രി അഡിയാല ജയിലില് 'കൊല്ലപ്പെട്ടു' എന്ന് ബന്ധപ്പെട്ട സ്രോതസ്സുകളില് നിന്ന് വിവരം ലഭിച്ചതായി അഫ്ഗാന് ടൈംസ് എന്ന അക്കൗണ്ട് അവകാശപ്പെട്ടതിനെ തുടര്ന്നാണ് അഭ്യൂഹങ്ങള് ആരംഭിച്ചത്. എന്നാലിത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഇമ്രാന് ഖാനെ കാണാന് കുടുംബത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തെ ഏകാന്ത തടവില് പാര്പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്ട്ടുകള് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ടുവെന്ന തരത്തില് വാര്ത്തകള് പുറത്തുവന്നിരിക്കുന്നത്. അഡിയാല ജയിലിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ സഹോദരിമാരെ കൈയേറ്റം ചെയ്തതായും റിപ്പോര്ട്ടുണ്ട്.
ജയിലിനുള്ളില് ഇമ്രാന് ഖാന് ക്രൂരമായി
More »
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര് തട്ടിയത് 66 ലക്ഷം, തുക പ്രതികള് ആഡംബര ജീവിതത്തിനായി ചെലവഴിച്ചു
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില് ക്രൈംബ്രാഞ്ച് കുറ്റപത്രമായി. സ്ഥാപനത്തില് നിന്നും 66 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ളത്. സ്ഥാപനത്തിലെ മൂന്ന് മുന് ജീവനക്കാരികളും ഒരാളുടെ ഭര്ത്താവും കേസില് പ്രതിയാണ്. ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്ത്താവ് ആദര്ശ് എന്നിവരാണ് പ്രതികള്. ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയായ 'ഒ ബൈ ഓസി'യിലെ ക്യു ആര് കോഡില് കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള് പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്.
തട്ടിയെടുത്ത പണം പ്രതികള് ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങള് പ്രതികള്ക്കെതിരെ ചുമത്തി. ദിയ സ്ഥാപനത്തില് സ്ഥാപിച്ച ക്യൂ ആര് കോഡിന് പകരം മറ്റൊന്ന് സ്ഥാപിച്ചാണ് പ്രതികള് തട്ടിപ്പ്
More »
തൃശ്ശൂരില് സ്വര്ണാഭരണങ്ങള്ക്കായി അമ്മയെ മകളും കാമുകനും ചേര്ന്ന് കൊലപ്പെടുത്തി
തൃശ്ശൂര് മുണ്ടൂരില് അമ്മയെ കൊന്ന മകളും കാമുകനും പിടിയില്. മുണ്ടൂര് സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേര്ന്ന് കൊല്ലപ്പെട്ടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട തങ്കമണിയുടെ മകള് സന്ധ്യ (45), കാമുകന് നിതിന് (27) എന്നിവര് പൊലീസിന്റെ പിടിയിലായി. സ്വര്ണാഭരണങ്ങള് തട്ടാനായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തങ്കമണി തലയിടിച്ച് വീണതായാണ് മകള് ആദ്യം പറഞ്ഞത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്മോര്ട്ടത്തിലാണ്.
തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് കൊലപാതകിയായ അയല്വാസി നിതിന് തന്നെയാണ്. കഴുത്തില് സ്വര്ണാഭരണങ്ങള് കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയര്ന്നത് എന്ന് അയല്വാസി പറയുന്നു. മൃതശരീരം തിരിച്ചിട്ടപ്പോള് കഴുത്തിലും ചെവിക്കും പാടുണ്ടായിരുന്നു.
More »
7 വര്ഷത്തെ വിചാരണ; നടിയെ ആക്രമിച്ച കേസില് ഡിസംബര് 8ന് വിധി
കൊച്ചി : കൊച്ചിയില് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില് ഡിസംബര് എട്ടിന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വിധി പറയും. കുറ്റകൃത്യം സംഭവിച്ച് എട്ടര വര്ഷത്തിന് ശേഷമാണ് കേസില് വിധി പറയുന്നത്. എട്ടാംപ്രതി ദിലീപ് ഉള്പ്പടെ എല്ലാ പ്രതികളും ഡിസംബര് എട്ടിന് വിചാരണക്കോടതിയില് ഹാജരാകണം. കേസിലെ വാദം ഉള്പ്പടെയുള്ള വിചാരണ നടപടികള് കഴിഞ്ഞ ഏപ്രില് 11നാണ് പൂര്ത്തിയായത്. തുടര്ന്ന് കഴിഞ്ഞ 27 തവണയും വാദത്തില് വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു.
നെടുമ്പാശേരി പൊലീസ് രജിസ്റ്റര് ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്ത്തിയാക്കിയ കേസില് ആകെ 9 പ്രതികളുണ്ട്. പള്സര് സുനി ഒന്നാംപ്രതിയും നടന് ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്ത്തത്. കഴിഞ്ഞ വര്ഷം വിചാരണ നടപടികള് പൂര്ത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങള്
More »
രാഹുല് മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക വിവാദ വാട്സ്ആപ്പ് ചാറ്റുമായി ചാനല്; നിയമപരമായി നേരിടുമെന്ന് രാഹുല്
തനിക്കെതിരായ ലൈംഗിക ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തില്. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണെന്നും രാഹുല് പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള് അത് സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നുവെന്നും രാഹുല് കുറ്റപ്പെടുത്തി.
പുറത്ത് വന്ന ഓഡിയോയില് പുതുതായി ഒന്നുമില്ലെന്നും ഇതൊക്കെ മുന്പും ചര്ച്ച ചെയ്തതാണെന്നും രാഹുല് കൂട്ടിച്ചേര്ത്തു. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. എപ്പോള് എന്നത് എന്റെ സൗകര്യമെന്നും രാഹുല് പറഞ്ഞു. അതേസമയം ഈ സമയത്ത് ഓഡിയോ പുറത്തുവിട്ടതിന് പിന്നില് മറ്റുപല ഉദ്ദേശങ്ങളാണുള്ളതെന്നും രാഹുല് പറഞ്ഞു. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്
More »
കൈനകരിയില് ഗര്ഭിണിയെ കൊന്ന് കായലില് തള്ളിയ കേസ്; പ്രതിയ്ക്ക് വധശിക്ഷ
കുട്ടനാട് : കൈനകരിയില് ഗര്ഭിണിയായ യുവതിയെ കൊന്ന് കായലില് തള്ളിയ കേസില് പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണല് ജില്ലാ സെഷന്സ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. 2021 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. ഗര്ഭിണിയായിരുന്ന അനിതയെ കാമുകനും പെണ്സുഹൃത്തും ചേര്ന്ന് കായലില് തള്ളുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചുവെന്ന് കരുതിയാണ് പ്രതികള് കായലില് തള്ളിയത്. കാമുകന് പ്രബീഷും പെണ്സുഹൃത്ത് രജനിയും കുറ്റക്കാര് എന്ന് കോടതി കണ്ടെത്തിയിരുന്നു.
പുന്നപ്ര തെക്കേമഠം വീട്ടില് അനിത ശശിധരനെ(32) കൊലപ്പെടുത്തിയ കേസില് മലപ്പുറം നിലമ്പൂര് മുതുകോട് പൂക്കോടന് വീട്ടില് പ്രബീഷാണ്(37) ഒന്നാം പ്രതി. കൈനകരി സ്വദേശി 38കാരി രജനിയാണ് രണ്ടാം പ്രതി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേസമയം
More »
അമേരിക്കന് വിസ നിരസിച്ചതിലുള്ള നിരാശ; യുവ വനിതാ ഡോക്ടര് ജീവനൊടുക്കി
അമേരിക്കന് വിസ നിരസിച്ചതിലുള്ള നിരാശ കാരണം ഹൈദരാബാദില് യുവ വനിതാ ഡോക്ടര് ജീവനൊടുക്കി. ഗുണ്ടൂര് ജില്ലയില് നിന്നുള്ള 38 കാരിയായ രോഹിണിയാണ് മരിച്ചത്. യുഎസ് വിസ ലഭിക്കാത്തതിനെത്തുടര്ന്നുണ്ടായ കടുത്ത വിഷാദത്തിലായിരുന്നു അവര്. ഹൈദരാബാദിലെ ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയില് കണ്ടെത്തിയത്.
മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങള് നഗരത്തിലെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വാതിലില് മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്ന്ന് ശനിയാഴ്ച അവര് വാതില് തകര്ത്ത് അകത്ത് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും ഡോക്ടര് മരിച്ചിരുന്നു. ഡോക്ടര് വാതില് തുറക്കാത്തതിനെത്തുടര്ന്ന് വീട്ടുവേലക്കാരിയാണ് ഡോക്ടറായ രോഹിണിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പ്രാഥമിക വിവരങ്ങള് അനുസരിച്ച്, ഡോക്ടര് വെള്ളിയാഴ്ച
More »
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന് നഗരസഭ അംഗവും മകനും കസ്റ്റഡിയില്
കോട്ടയം : മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന കേസില് മുന് നഗരസഭ അംഗവും മകനും കസ്റ്റഡിയില്. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല് ഹൗസില് ആദര്ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്കുമാറും മകന് അഭിജിത്തും ചേര്ന്നാണ് യുവാവിനെ കുത്തിയതെന്നു പോലീസ് പറയുന്നു. അനില്കുമാറിന്റെ മകന് കഞ്ചാവ്, അടിപിടി കേസുകളില് പ്രതിയാണ്.
ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തര്ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മരിച്ച ആദര്ശ് ലഹരി കേസുകളില് പ്രതിയാണ്. പണത്തെച്ചൊല്ലി ആദര്ശും സുഹൃത്ത് റോബിനും അനില്കുമാറിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. മരിച്ച ആദര്ശിന് അഭിജിത്ത് പണം നല്കാനുണ്ട്. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് നല്കാനുള്ളത് എന്ന് പോലീസ്
More »