നാട്ടുവാര്‍ത്തകള്‍

ആളില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി ഗണേഷ് കുമാര്‍
സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ചമോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്‍ളാഗ് ഓഫ് ചടങ്ങാണ് മന്ത്രി റദ്ദാക്കിയത്. ചടങ്ങിനെത്തിയത് തന്റെ പാര്‍ട്ടിക്കാരും പേഴ്സണല്‍ സ്റ്റാഫും കെഎസ്ആര്‍ടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളയും പുറത്തു എത്തിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ ഇറങ്ങിപോക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. സംഘാടനത്തില്‍ വന്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞ മന്ത്രി പരിപാടിക്ക് എത്തിയ എല്ലാവരോടും ക്ഷമ പറയുകയും ചെയ്തു. ചടങ്ങില്‍

More »

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് ഒമ്പതാം കിരീടം, കപ്പ് ഏറ്റുവാങ്ങിയില്ല
വീറും വാശിയും നിറഞ്ഞ ഏഷ്യ കപ്പ് കലാശപ്പോരില്‍ പാകിസ്താനെ ചുരുട്ടി ചുരുട്ടിക്കൂട്ടി ഇന്ത്യക്ക് ഒമ്പതാം കിരീടം. വിജയലക്ഷ്യമായ 147 റണ്‍സ് 5 വിക്കറ്റ് കൈയിലിരിക്കെ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ പാക് ആഭ്യന്തര മന്ത്രി മുഹസിന്‍ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത്. സമ്മാനദാന ചടങ്ങിലെ അസാധാരണമായ കാലതാമസം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തുകയും മറ്റൊരു വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ മികവില്‍ പാകിസ്താനെ 146 റണ്‍സിന് ഇന്ത്യ പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍

More »

ദുരന്തഭൂമിയായി കരൂര്‍; വിജയ്‌ക്കെതിരെ കേസെടുക്കും
തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിയിലെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. കരൂര്‍ അപകടത്തില്‍ കുട്ടികളടക്കം 39 പേരാണ് മരിച്ചതെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. ഒന്നരവയസുള്ള കുട്ടിയടക്കം ഒമ്പതുകുട്ടികളാണ് മരിച്ചത്. 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ അറുപതോളം പേര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തിലേറെ പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ തമിഴക വെട്രി കഴകം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടു എടുത്തു. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും. എന്നാല്‍ അറസ്റ്റ് ഉടനുണ്ടാവില്ല .

More »

ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍: അമ്മയും അറസ്റ്റില്‍
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്. ഹരികുമാര്‍ നല്‍കിയ മൊഴിയിലാണ് ശ്രീതുവിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നത്. വെള്ളിയാഴ്ച വൈകിട്ട് പാലക്കാട്ടുനിന്ന് ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതു അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍ നിന്ന് കാണാതായതായി ശ്രീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

More »

ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല; യുഎന്നില്‍ പാക് പ്രധാനമന്ത്രിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ 'അധിക പ്രസംഗ'ത്തിന് ഇന്ത്യയുടെ ചുട്ട മറുപടി. ഷെരീഫിന്റെ പരാമര്‍ശങ്ങളെ 'അസംബന്ധ നാടകങ്ങള്‍' എന്ന് വിശേഷിപ്പിച്ച ഇന്ത്യ, 'ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല' എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്ലോട്ട്, പാകിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവല്‍ക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയില്‍ കണ്ടതെന്ന് വിമര്‍ശിച്ചു. പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം ചൂണ്ടിക്കാട്ടി ഗഹ്ലോട്ട് കടുത്ത വിമര്‍ശനമുയര്‍ത്തി. 'ഒരു നാടകത്തിനും എത്ര വലിയ നുണകള്‍ക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരസംഘടനയെ, 2025

More »

10.3 കോടി വായ്പാ തിരിച്ചടവ്: 13 മലയാളി നഴ്‌സുമാര്‍ക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തില്‍ കേസ് നല്‍കി
ജോലിയിലിരിക്കെ കുവൈറ്റിലെ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയത്തിന്റെ പേരില്‍ 13 മലയാളി നഴ്സുമാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബാങ്കിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ 13 നഴ്സുമാര്‍ തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപയാണെന്ന് അല്‍ അഹ്ലി ബാങ്കിന് വേണ്ടി ഹാജരാകുന്ന ജെയിംസ് ആന്‍ഡ് തോമസ് അസോസിയേറ്റ്‌സിലെ തോമസ് ജെ അനക്കല്ലുങ്കല്‍ പറയുന്നു. നേരത്തെ, മറ്റൊരു ധനകാര്യ സ്ഥാപനമായ ഗള്‍ഫ് ബാങ്ക് കേരള പോലീസിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2024 ഡിസംബറില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2019 നും 2021 നും ഇടയില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന സമയത്താണ് നഴ്‌സുമാര്‍ വായ്പയെടുത്തത്. ''തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം ഈ നഴ്സുമാര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി, എന്നാല്‍ പിന്നീട് മികച്ച അവസരങ്ങള്‍ക്കായി യൂറോപ്പിലെയും പടിഞ്ഞാറന്‍

More »

ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക് അറസ്റ്റില്‍; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്
ലഡാക്ക് : ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അറസ്റ്റില്‍. ലഡാക്ക് പൊലീസാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നേരത്തേ തന്നെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന ആരോപണവുമായി സോനം വാങ്ചുക്ക് രംഗത്തെത്തിയിരുന്നു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് പറഞ്ഞിരുന്നു. കുറ്റങ്ങളെല്ലാം തന്റെ മേല്‍ ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 4 പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം

More »

എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് ഒഴിവുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു
വെയില്‍സിലെ എന്‍എച്ച്എസില്‍ രജിസ്‌ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് (RMNs) തസ്തികയിലേക്കുള്ള ഒഴിവുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമായിരിക്കും. അപേക്ഷകര്‍ ബിഎസ്സി നഴ്‌സിങ് അല്ലെങ്കില്‍ ജിഎന്‍എം യോഗ്യതയുള്ളവരായിരിക്കണം. കൂടാതെ ഐഇഎല്‍ടിഎസ്/ഒഇടി യുകെ സ്‌കോര്‍ കരുതുകയും മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി.ബി.ടി (CBT) പൂര്‍ത്തിയാക്കിയവരായിരിക്കണം. നിലവില്‍ മാനസികാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. 2026 മാര്‍ച്ച് അവസാനം വരെ എല്ലാ രേഖകള്‍ക്കും സാധുതയുണ്ടായിരിക്കണം. അപേക്ഷകള്‍ 2025 ഒക്ടോബര്‍ 5ന് മുമ്പായി uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, യോഗ്യതാ

More »

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100% നികുതി ചുമത്തി; ഇന്ത്യയ്ക്ക് തിരിച്ചടി
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്ലാന്റുകളുള്ള കമ്പനികള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റുള്ള മരുന്നുകള്‍ക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയില്‍ പ്ലാന്റിന്റെ പണി തുടങ്ങിയ കമ്പനികള്‍ക്കും ഇത് ബാധകമാകില്ല. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025 ന്റെ ആദ്യ പകുതിയില്‍ 3.7 ബില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആധിപത്യമുള്ള ബ്രാന്‍ഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളെയാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ജനറിക്, സ്‌പെഷ്യാലിറ്റി മരുന്നുകള്‍ പരിശോധനയ്ക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions