നാട്ടുവാര്‍ത്തകള്‍

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നവരാത്രി സ്പെഷ്യല്‍ മെനു 30 വരെ
നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചു എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സ്പെഷ്യല്‍ മെനു പ്രഖ്യാപിച്ചു. പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവരാത്രി മെനു വിമാനത്തിനുള്ളില്‍ ലഭ്യമാണെന്ന് കഴിഞ്ഞദിവസം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇത് സെപ്റ്റംബര്‍ 30 വരെ ലഭ്യമായിരിക്കും. പരമ്പരാഗത രുചിയോടെ ആരോഗ്യപരിപാലനത്തിനുതകുന്ന വിഭവങ്ങളായിരിക്കും ഈ മെനുവില്‍ നല്‍കുക. സാബുദാന കിച്ചഡി, വ്രത്വാലെ ഷാഹി ആലൂ, സിംഗഡെ കി പൂരി, സാബുദാന വഡ, മലൈ പനീര്‍, ടിക്ക ടാലെ ആലൂ കി ചാട്ട്, കട്ടാമീഠാ സീതാഫല്‍, സമക് ജീരാ റൈസ് എന്നിവയ്ക്കൊപ്പം ഫലാഹാരി ഖീറും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കൊപ്പം ഈ സമയത്ത് ലഭിക്കുന്ന പഴവര്‍ഗ്ഗങ്ങലും നവരാത്രി വ്രതത്തിന് ഭംഗം വരുത്താത്ത രീതിയിലുള്ള തൈരും യാത്രക്കാര്‍ക്ക് നല്‍കും. ഒന്‍പത് ദിവസത്തെ നവരാത്രി ഉത്സവകാലത്ത് ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്രയാകുന്ന എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും ഈ

More »

ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സെബാസ്റ്റ്യനായുള്ള കസ്റ്റഡി അപേക്ഷ നല്‍കിയത്. കൊലപാതകത്തിന്റെ തെളിവിന് വേണ്ടി സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അസ്ഥികഷ്ണങ്ങള്‍ വേളാങ്കണ്ണിയില്‍ ഉപേക്ഷിച്ചതായാണ് സൂചന. ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജയ ആള്‍മാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരില്‍

More »

ഡോക്ടറാകണ്ട; നീറ്റ് പരീക്ഷയില്‍ 99.99 നേടിയ വിദ്യാര്‍ത്ഥി പ്രവേശന ദിവസം ജീവനൊടുക്കി
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനിരിക്കെ 19-കാരന്‍ ജീവനൊടുക്കി. നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം നേടിയ അനുരാഗ് അനില്‍ ബോര്‍കര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ നവാര്‍ഗാവില്‍ സിന്ധേവാഹി താലൂക്കില്‍ നിന്നുള്ള അനുരാഗ് പ്രവേശന ദിവസം സര്‍വകലാശാലയിലേക്ക് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയിലെ അസാധാരണ വിജയത്തോടെ ഒബിസി വിഭാഗത്തില്‍ അഖിലേന്ത്യാ തലത്തില്‍ 1475-ാം റാങ്ക് ആണ് അനുരാഗ് നേടിയത്. എംബിബിഎസ് പഠനം ആരംഭിക്കാന്‍ അനുരാഗ് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോകാനിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മകന്റെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു മാതാപിതാക്കള്‍. കുടുംബ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉന്നതവിദ്യാഭ്യാസത്തിനുള്ള യാത്ര ആരംഭിക്കുന്നതിനു മുമ്പാണ് ദുരന്തം

More »

ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ട് 'ജെന്‍ സി മോഡല്‍' പ്രക്ഷോഭം ശക്തം
ലഡാക്കില്‍ സംസ്ഥാന പദവി പൂര്‍ണമായും നല്‍കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ ജെന്‍ സി മോഡല്‍ പ്രതിഷേധം ശക്തം. ലേയിലെ ബിജെപി ഓഫീസിന് പ്രക്ഷോഭകാരികള്‍ തീയിട്ടു. സിആര്‍പിഎഫ് വാഹനവും പ്രതിഷേധത്തിനിടെ പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. പ്രതിഷേധ പ്രകടനത്തിന് 'ജെന്‍ സീ'യും രംഗത്തെത്തി. ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന കാലാവസ്ഥാ പ്രവര്‍ത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയില്‍ ഇന്ന് പുതുതലമുറ പ്രതിഷേധ പ്രകടനം നടന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍

More »

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍
ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനമാണ് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം നടന്‍ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം. വീട്ടില്‍

More »

കേരളത്തില്‍ ഭൂട്ടാനില്‍ നിന്നെത്തിയത് 20 ആഡംബര വാഹനങ്ങള്‍; ഓപ്പറേഷന്‍ നംഖോറില്‍ വ്യാപക പരിശോധന
രാജ്യത്തെ ഓപ്പറേഷന്‍ നംഖോറില്‍ കേരളത്തില്‍ വ്യാപക പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഭൂട്ടാന്‍ വഴി വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഭൂട്ടാന്‍ സൈന്യം ഉപയോ​ഗിച്ച വാഹനം ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ എത്തിച്ച് രജിസ്ട്രേഷന്‍ മാറ്റി വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാഹനം ലഭിച്ചവരുടെ ലിസ്റ്റ് കസ്റ്റംസ് ശേഖരിച്ചിരുന്നു. ഈ പട്ടിക കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്കും പരിശോധന എത്തിയത്. ഭൂട്ടാനില്‍ നംഖോര്‍ എന്നാല്‍ വാഹനം എന്നാണ് അര്‍ഥം. ഭൂട്ടാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലേലത്തില്‍ പിടിക്കുന്ന വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്ത് വലിയ തുകയ്ക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. വലിയ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ കസ്റ്റംസ് സംഘം

More »

35000 അടി ഉയരത്തില്‍ എയര്‍ ഇന്ത്യയുടെ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച് യാത്രക്കാരന്‍, ഹൈജാക്ക് ഭയന്ന് പൈലറ്റ്
യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച് യാത്രക്കാരന്‍. വിമാനം 35000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധി ഉണ്ടായത്. പൈലറ്റിന്റെ സമചിത്തതയില്‍ അപകടം ഒഴിവായി. ബെംഗളൂരുവില്‍ നിന്ന് വാരണസിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. കോക്പിറ്റ് മേഖലയില്‍ കയറിയ യാത്രക്കാരന്‍ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാന്‍ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്. ഐഎക്സ് 1086 എന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഒന്‍പത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയില്‍ ലാന്‍ഡ്

More »

ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍; ഇനി രണ്ട് സ്ലാബുകള്‍, അവശ്യ വസ്തുക്കള്‍ക്ക് വില കുറയും
രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോള്‍ ജനങ്ങള്‍ക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പാല്‍, പനീര്‍ മുതല്‍ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകള്‍ക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകള്‍ ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകള്‍ ഇന്നു മുതല്‍ പഴങ്കഥയാവുകയാണ്. ഇനി മുതല്‍ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകള്‍. പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ക്ക് ജിഎസ്ടി ഉണ്ടാകില്ല എന്നത് സന്തോഷം നല്‍കുന്ന വിവരമാണ്. നെയ് മുതല്‍ പനീര്‍ വരെ 700 ഉത്പന്നങ്ങള്‍ക്ക് വില കുറച്ചെന്ന് അമുല്‍ അറിയിച്ചു. തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തില്‍ നിന്ന്

More »

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്: പുറത്തുവരാത്ത ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും ശേഖരിച്ച് ക്രൈംബ്രാഞ്ച്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. മൊഴിയെടുക്കല്‍ അന്തിമഘട്ടത്തിലെന്നാണ് വിവരം. ഇരയുമായി കൂടിക്കാഴ്ച നടത്തിയ മാധ്യമപ്രവര്‍ത്തകയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല്‍ അശ്ലീല സന്ദേശം അയച്ചുവെച്ച് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്. ഇത് കേസില്‍ നിര്‍ണായകമാണ്. യുവതിയെ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്ന രാഹുലിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടത് റിപ്പോര്‍ട്ടര്‍ ചാനലായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions