സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും
ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു.
2023 മുതല്‍ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2022ല്‍ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2023ല്‍ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായത്.
സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ
More »
വിവാഹ വാര്‍ഷികത്തിന് സ്റ്റാറ്റസ് ഇട്ടില്ല!, ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
പാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാട്ടുമന്ത ചോളോട് സിഎന്‍പുരം സ്വദേശി 32കാരിയായ മീരയെയാണ് കഴിഞ്ഞ ബുധനാഴ്ച്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയിലെ മീരയുടെ നോട്ട് ബുക്കിലാണ് കുറിപ്പുണ്ടായിരുന്നത്. ഭര്‍ത്താവ് അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും പരിഗണന ലഭിക്കുന്നില്ലെന്നും താന്‍ ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ലെന്നും മീര കുറിപ്പില്‍ പറയുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇട്ടില്ലെന്നും അതിനര്‍ഥം സ്നേഹം കുറഞ്ഞെന്നാണെന്നും കുറിപ്പിലുണ്ട്. എന്നാല്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളൊന്നും കുറിപ്പിലില്ലാത്തതിനാല്‍ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം
More »
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു
കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍(86) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വര്‍ഷമാണ് യുഡിഎഫിനെ പി പി തങ്കച്ചന്‍ എന്ന കണ്‍വീനര്‍ നയിച്ചത്. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന്‍ ഏറ്റെടുത്തത്. സ്പീക്കറായും മന്ത്രിയായും എംഎല്‍എയുമായുള്ള ഭീര്‍ഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാര്‍ദത്തോടെയും യുഡിഎഫിനെ നയിക്കാന്‍ തങ്കച്ചന് കരുത്തായത്.
ഫാ പൗലോസ് പൈനാടത്തിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ല്‍ പെരുമ്പാവൂര്‍
More »
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 80% വിസ അപേക്ഷകളും നിരസിച്ച് കാനഡ
കര്‍ശനമായ വിസാ നിയമങ്ങളാണ് കാനഡ നടപ്പാക്കിയിരിക്കുന്നത്. ഇത് വിദേശ വിദ്യാര്‍ത്ഥികളുടെ രാജ്യത്തേക്കുള്ള വരവിനെ വലിയ രീതിയില്‍ ബാധിച്ചു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി)യുടെ കണക്കുകള്‍ പ്രകാരം, 2025ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏകദേശം 80 ശതമാനം വിസ അപേക്ഷകളും നിരസിച്ചു.
കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം ഇന്ത്യക്കാരാണ്. 2025ന്റെ രണ്ടാം പാദത്തില്‍ അഞ്ച് ഇന്ത്യന്‍ അപേക്ഷകരില്‍ നാല് പേരുടെയും അപേക്ഷകള്‍ നിരസിച്ചതായി എജ്യുക്കേഷന്‍ ഔട്ട്ലെറ്റായ ദ പൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാനഡ സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 2024-ല്‍ 1.88 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇത് രണ്ട് വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയിലധികമായിരുന്നു. രാജ്യം തിരിച്ചുള്ള കണക്കുകള്‍ ഒട്ടാവ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ ഉയര്‍ന്ന നിരക്ക് ഏഷ്യ, ആഫ്രിക്ക, മറ്റ്
More »
ഒന്നര വര്‍ഷത്തിനുശേഷം ഹാരി രാജകുമാരന്‍ പിതാവുമായി കൂടിക്കാഴ്ച നടത്തി
ഒന്നര വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഹാരി രാജകുമാരന്‍ പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ക്ലെയറന്‍സ് ഹൗസില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. 2014ല്‍ ഹാരി ആരംഭിച്ച ഇന്‍വിക്റ്റസ് ഗെയിംസുമായി ബന്ധപ്പെട്ടായിരുന്നു ഹാരി ബ്രിട്ടനിലെത്തിയത്. മുന്‍ സൈനികര്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും വേണ്ടിയുള്ളതാണ് ഇന്വിക്റ്റസ് ഗെയിംസ്. തികച്ചും ശാന്തനും പ്രസന്നവാനുമായി കാണപ്പെട്ട ഹാരി, പരിപാടിയുടെ സ്പോണ്‍സര്‍മാരോടും മന്ത്രിമാരോടും കുശലം പറഞ്ഞു. ലണ്ടനിലെ ഗെര്‍ക്കിനിലാണ് പരിപാടി നടക്കുന്നത്. പുനഃസംഗമത്തിന് ശേഷം ഹാരി രാജകുമാരന്‍ പറഞ്ഞത് തന്റെ പിതാവ് സുഖമായി ഇരിക്കുന്നു എന്നാണ്.
പത്തൊമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഹാരി പിതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. 55 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു. 2024 ഫെബ്രുവരിയില്‍ ആയിരുന്നു അവസാനമായി രാജകുമാരന്‍ പിതാവിനെ കാണാന്‍ യുകെയില്‍ എത്തിയത്.
More »
സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; 'ഇന്ത്യ' മുന്നണിയുടെ വോട്ട് ചോര്‍ന്നു
ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ് സി പി രാധാകൃഷ്ണന്‍. ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
'ഇന്ത്യ' മുന്നണി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് സി പി രാധാകൃഷ്ണന്‍. ആര്‍എസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിആര്‍എസ്, ബിജെഡി, അകാലി ദള്‍
More »
ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍
കൊച്ചി : ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ലൈംഗിക ആരോപണങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം വേടന്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്ന് വേടന്‍
More »
യുകെ പ്രോപ്പര്‍ട്ടി വിപണിക്ക് തിരിച്ചടിയായി ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി; മോര്‍ട്ട്‌ഗേജ് അനുവദിക്കുന്നതില്‍ 24% ഇടിവ്
ബ്രിട്ടീഷ് ഭവനവിപണി മാന്ദ്യത്തിലേക്ക് നീക്കിയത് ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകളെന്ന് പുതിയ ഡാറ്റ. ഏപ്രില്‍ 1 മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വരുത്തിയ മാറ്റങ്ങള്‍ മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്ന നിരക്കില്‍ തന്നെ കുറവ് വരുത്തിയതായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഈ വര്‍ഷം ഏപ്രിലിനും, ജൂണിനും ഇടയില്‍ ബാങ്കുകള്‍ നല്‍കിയ പുതിയ മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ കാല്‍ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ അനുവദിച്ച മോര്‍ട്ട്‌ഗേജുകളുടെ മൂല്യം 77.6 ബില്ല്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇത് 58.8 ബില്ല്യണ്‍ പൗണ്ടിലേക്കാണ് കുറഞ്ഞത്. 2024-ലെ ആദ്യ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആദ്യമാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ മോര്‍ട്ട്‌ഗേജ്
More »
സരിന് എതിരായ ലൈംഗിക ആരോപണത്തില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തതായി സൗമ്യ
ഡോ. പി സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് അയച്ചതായി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന്‍. രാഗരഞ്ജിനിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ അറിയിച്ചത്. ഈ ആരോപണം രാഗരഞ്ജിനി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും എന്നും സൗമ്യ കുറിച്ചു.
സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അപ്പൊ ഇനി അവിടുത്തെ കാര്യങ്ങള്‍ എങ്ങനാ ?
ഈ വെല്ലുവിളിയൊക്കെ പാവം ഞങ്ങളോട് മാത്രമേ ഉള്ളോ ?
ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭര്‍ത്താവ് ഡോ. പി സരിന് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച ട്രാന്‍സ്ജന്‍ഡേര്‍ വ്യക്തിക്ക് കഴിഞ്ഞ ശനിയാഴ്ച (06/09/2025) തന്നെ ഞങ്ങള്‍ വക്കീല്‍ വഴി
More »