അത്തം മുതല്‍ അവിട്ടം വരെ മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം!
സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണം മദ്യവില്‍പ്പനയില്‍ നിന്ന് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ റെക്കോര്‍ഡ് മറികടന്നാണ് ഇത്തവണത്തെ വില്പന. ഓണത്തിന്റെ ആദ്യ ദിവസങ്ങളില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുറവായിരുന്നു വില്‍പനയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് മറികടന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോള്‍ തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ 500 കോടിക്കടുത്താണ് വില്‍പന നടന്നത്. 29, 30 തീയതികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കനത്ത വില്‍പനയുണ്ടായി. 30 ശതമാനം കൂടുതല്‍ വില്‍പന രണ്ടു ദിവസവുമുണ്ടായി.
12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത് 824.07 കോടി രൂപയായിരുന്നു. 9.34 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം വില്‍പനയിലുണ്ടായത്. അത്തം മുതല്‍ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. ഈ വര്‍ഷം തിരുവോണ ദിവസം മദ്യവില്പന ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
More »
കാസര്‍കോട് അമ്മയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെ നവവധു മരിച്ച നിലയില്‍
നവവധുവിനെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ്(21) ഞായറാഴ്ച ഉച്ചയ്ക്ക് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏപ്രില്‍ 26നായിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളാണ്.
ഇന്നലെ രാവിലെ താന്‍ മരിക്കാന്‍ പോവുകയാണെന്ന ഫോണ്‍ സന്ദേശം നന്ദന അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടന്‍ തന്നെ ഭര്‍തൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. ഇതിന് പിന്നാലെ റൂമിന്റെ വാതില്‍ മുട്ടിയിട്ടും തുറന്നില്ല. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
More »
ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 3.30-ഓടെ തെങ്കാശിക്കടുത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിന്‍സ് ലൂക്കോസ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്. കോട്ടയം പെരുമ്പയിക്കാടാണ് അദ്ദേഹത്തിന്റെ സ്വദേശം. കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്. പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവാണ്.
More »
വണ്‍ ഇന്ത്യ സെയില്‍: യൂറോപ്പിലേക്ക് ഫ്ലാറ്റ് ഫെയറുമായി എയര്‍ ഇന്ത്യ; ഓഫര്‍ ഇന്ന് മുതല്‍
ഇന്ത്യയില്‍ നിന്നു യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ'സെയിലുമായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ നിന്നു യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയാണു പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ അവതരിപ്പിച്ചത്. ഇന്നു മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള ബുക്കിങ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം. ഫ്ലൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവു നേടാം. വണ്‍ ഇന്ത്യ ഫെയര്‍ സെയിലിന്റെ ഭാഗമായി ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ നിന്നു യൂറോപ്പിലെ ഏതെങ്കിലും
More »
ബിഡി- ബിഹാര്‍ വിവാദം: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബല്‍റാം
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ബിഹാറില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിങിന് പാര്‍ട്ടിയ്ക്കുള്ളില്‍ വ്യാപക വിമര്‍ശനം. കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്‌സ് (ട്വിറ്റര്‍) പേജില്‍ വന്ന ബിഡി- ബിഹാര്‍ പോസ്റ്റ് വിവാദജമാകുകയും ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കുകയും ചെയ്തതോടെ കേരളത്തിലെ നേതൃത്വം വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായ വിവാദ പോസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞിരിക്കുകയാണ് വി ടി ബല്‍റാം.
ദേശീയതലത്തില്‍ വിഷയം വലിയ ചര്‍ച്ചയായതോടെ വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുറന്നു പറഞ്ഞിരുന്നു. പിന്നാലെയാണ് വി ടി ബല്‍റാം സോഷ്യല്‍ മീഡിയ വിങിന്റെ ചുമതല ഒഴിഞ്ഞിരിക്കുന്നത്. ജി.എസ്.ടി വിഷയത്തില്‍ ബീഡിയെയും ബിഹാറിനെയും
More »
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു, കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലുള്ളത് 11 പേര്‍
കേരളത്തില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു രതീഷ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ
More »
യുകെയില്‍ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണംപോയി; അധിനിവേശകാലത്തെ കൊള്ളകള്‍ ഓര്‍മിപ്പിച്ച് തരൂര്‍
തന്റെ കെടിഎം ബൈക്കില്‍ ഒറ്റയ്ക്ക് ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ച മുംബൈ സ്വദേശിയും ഇന്‍ഫ്‌ളുവെന്‍സറുമായ യോഗേഷ് അലേക്കരിയുടെ ബൈക്ക് യുകെയില്‍ മോഷണംപോയി. കഴിഞ്ഞ മേയില്‍ തുടങ്ങിയ യാത്ര ദേശാന്തരങ്ങള്‍ കടന്ന്, യുകെയിലെത്തി. ഇതിനിടെ 17 രാജ്യങ്ങളിലായി 24,000 കിലോമീറ്റര്‍ ബൈക്കില്‍ താണ്ടി. യുകെയിലെ നോട്ടിങ്ഹാമിലെത്തിയതോടെ പക്ഷേ, നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായി. ഓഗസ്റ്റ് 28-ന് യോഗേഷിന്റെ ബൈക്ക് മേഷണംപോയി. അതില്‍ സൂക്ഷിച്ചിരുന്ന പണം, പാസ്‌പോര്‍ട്ട്, യാത്രാരേഖകള്‍ എല്ലാം നഷ്ടപ്പെട്ടു. ആഫ്രിക്കയായിരുന്നു അടുത്ത ലക്ഷ്യമെങ്കിലും ഇടയ്ക്കു വന്ന ഈ പ്രതിസന്ധി കാരണം അദ്ദേഹത്തിന്റെ യാത്ര വഴിമുട്ടിയിരിക്കുകയാണ്.
വിഷയത്തില്‍ ശശി തരൂര്‍ എംപിയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് 'സര്‍, ഈ വിഷയത്തില്‍ രണ്ട് വാക്ക് സംസാരിക്കൂ' എന്ന് ഒരു സാമൂഹിക മാധ്യമ അക്കൗണ്ടില്‍നിന്ന് ആവശ്യമുയര്‍ന്നു. 'അവര്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍നിന്ന്
More »
നെടുമ്പാശേരിയില്‍ നിന്നുള്ള മടക്കയാത്രയില്‍ വാഹനാപകടം: ഓച്ചിറയില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം
കൊല്ലം : കൊല്ലം ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും മക്കളും. തേവലക്കര സ്വദേശിയായ പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഐശ്വര്യയുടെ നില ഗുരുതരമാണ്.
പുലര്‍ച്ചെ 3.14 ന് ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയിലായിരുന്നു ഒരു കുടുംബത്തെ കശക്കിയെറിഞ്ഞ അപകടം. അമേരിക്കയിലേക്ക് പോകുകയായിരുന്ന ബിന്ദ്യയുടെ സഹോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് ചേര്‍ത്തല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അമിതവേഗതയില്‍ എത്തിയ ഥാര്‍ കെഎസ്ആര്‍ടിസിയിലേക്ക് നേരെ ഇടിച്ച്
More »
ഇന്ത്യയ്ക്ക് വമ്പന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു നല്‍കും
ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വീണ്ടും വില കുറച്ചതായി റിപ്പോര്‍ട്ട്. ബാരലിന് നാല് ഡോളര്‍ വരെ കുറച്ചു. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുമ്പോള്‍ മറുഭാഗത്ത് ഇന്ത്യയ്ക്ക് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബര്‍ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറല്‍ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്.
ജൂലൈ മാസത്തില്‍ ബാരലിന് ഒരു ഡോളര്‍ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നല്‍കിയിരുന്നതെങ്കില്‍, കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ
More »